web analytics

ഗുരുവായൂരപ്പനെ കാണാൻ എത്തുന്നവരെ ലക്ഷ്യമിട്ട് തട്ടിപ്പ്; 15 ദിവസത്തിനിടെ പ്രതിയുടെ അക്കൗണ്ടിൽ എത്തിയത് 97 ലക്ഷം

ഗുരുവായൂരപ്പനെ കാണാൻ എത്തുന്നവരെ ലക്ഷ്യമിട്ട് തട്ടിപ്പ്; 15 ദിവസത്തിനിടെ പ്രതിയുടെ അക്കൗണ്ടിൽ എത്തിയത് 97 ലക്ഷം

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിന് സമീപത്തെ പാഞ്ചജന്യം, കൗസ്തുഭം എന്നീ റെസ്റ്റ് ഹൗസുകളുടെ പേരിൽ വ്യാജ വെബ്സൈറ്റുകൾ നിർമ്മിച്ച് ഓൺലൈൻ തട്ടിപ്പ് നടത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 

ഹരിയാനയിലെ മേവാത്ത് സ്വദേശി മുഹമ്മദ് ഷാദിനെയാണ് ഉത്തർപ്രദേശിൽ നിന്ന് സിറ്റി സൈബർ ക്രൈം പൊലീസ് പിടികൂടിയത്.

പ്രതിയിൽ നിന്ന് ലാപ്ടോപ്പ്, മൊബൈൽ ഫോൺ ഉൾപ്പെടെ തട്ടിപ്പിന് ഉപയോഗിച്ച ഉപകരണങ്ങൾ പിടിച്ചെടുത്തു. 

ചോദ്യം ചെയ്യലിൽ, രാജ്യത്തെ വിവിധ ക്ഷേത്രങ്ങൾക്ക് സമീപമുള്ള റെസ്റ്റ് ഹൗസുകളുടെ പേരിൽ നിരവധി വ്യാജ വെബ്സൈറ്റുകൾ ഒരുക്കി സമാന രീതിയിൽ തട്ടിപ്പ് നടത്തിയതായി ഇയാൾ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

പ്രതിയുടെ കൂട്ടാളികളായ രാജസ്ഥാൻ, ഹരിയാന സ്വദേശികൾക്കായി അന്വേഷണം പുരോഗമിക്കുകയാണ്. തട്ടിപ്പിലൂടെ നഷ്ടമാകുന്ന തുക ചെറുതായതിനാൽ പലരും പരാതിപ്പെടാതിരുന്നതായും പൊലീസ് വ്യക്തമാക്കി.

പ്രതി ഉപയോഗിച്ച ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതിൽ, കഴിഞ്ഞ 15 ദിവസത്തിനിടെ മാത്രം 97 ലക്ഷം രൂപ ഇടപാടുകൾ നടന്നതായി കണ്ടെത്തി.

സിറ്റി സൈബർ ക്രൈം പൊലീസ് ഇൻസ്പെക്ടർ വി. എസ്. സുധീർകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

English Summary

A man from Mewat, Haryana, was arrested for creating fake websites of rest houses near Guruvayur temple and cheating people online. Police found that nearly ₹97 lakh was transacted through the accused’s accounts within 15 days, and investigations are underway to trace his accomplices.

guruvayur-rest-house-fake-website-scam-arrest-thrissur

Guruvayur, Thrissur, cyber crime, fake website scam, online fraud, rest house booking fraud, Kerala police, cyber police, arrest

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

Other news

പാമ്പിൻ വിഷമിറക്കാൻ നദിയിൽ കെട്ടിത്താഴ്ത്തി; പിടഞ്ഞു മരിച്ച 13-കാരൻ! മനുഷ്യത്വമില്ലാത്ത മന്ത്രവാദത്തിന്റെ ഇരയായി ഒരു പിഞ്ചുജീവൻ!

പാമ്പിൻ വിഷമിറക്കാൻ നദിയിൽ കെട്ടിത്താഴ്ത്തി; പിടഞ്ഞു മരിച്ച 13-കാരൻ! മനുഷ്യത്വമില്ലാത്ത മന്ത്രവാദത്തിന്റെ...

രണ്ടുവയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചുമ സിറപ്പ് നിരോധനത്തിന് നീക്കം; കേന്ദ്രത്തിന്റെ പരിഗണനയിൽ കരട് ശുപാർശ

രണ്ടുവയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചുമ സിറപ്പ് നിരോധനത്തിന് നീക്കം; കേന്ദ്രത്തിന്റെ പരിഗണനയിൽ...

ഓരോ മത്സരത്തിനുമുമ്പും നിങ്ങളെ കാണുന്നത് ഭാഗ്യമാണെന്ന് തോന്നുന്നു… അതുകൊണ്ട് എല്ലാ കളിയിലും വരണം; മുൻ ഇന്ത്യൻ താരത്തോട് സഞ്ജു

ഓരോ മത്സരത്തിനുമുമ്പും നിങ്ങളെ കാണുന്നത് ഭാഗ്യമാണെന്ന് തോന്നുന്നു… അതുകൊണ്ട് എല്ലാ കളിയിലും...

നേട്ടവും പരീക്ഷണവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ദിനഫലം

നേട്ടവും പരീക്ഷണവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ദിനഫലം രാശിചക്രത്തിലെ 12 നക്ഷത്രക്കാരെയും...

​”വിജയം ഞങ്ങൾക്ക് മാത്രം”; 14 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ ട്രംപിന്റെ മറുപടി! യുദ്ധഭീതി ഒഴിയുന്നില്ല?

​"വിജയം ഞങ്ങൾക്ക് മാത്രം"; 14 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ ട്രംപിന്റെ മറുപടി!...

Related Articles

Popular Categories

spot_imgspot_img