മലപ്പുറം: ഗുണ്ടൽപ്പേട്ടിൽ കാറും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. മൊറയൂർ അത്തിക്കുന്ന് മമ്മിയിൽ അബ്‌ദുൾ അസീസ് ആണ് മരിച്ചത്. അപകടത്തിൽ അസീസിന്റെ മക്കളായ മുഹമ്മദ് ഷഹ്‌സാദ്, മുസ്‌കാനുൽ ഫിർദൗസ് എന്നിവർ കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
ഇന്നലെ രാവിലെയാണ് അപകടം നടന്നത്. കർണാടക ഗുണ്ടൽപേട്ടിലെ ബെണ്ടഗള്ളി ഗേറ്റിലാണ് സംഭവം. മലപ്പുറം കൊണ്ടോട്ടി അരിമ്പ്ര സ്വദേശികളായ രണ്ട് കുട്ടികൾ ഉൾപ്പെടെ ഏഴ് പേരടങ്ങുന്ന കുടുംബം സഞ്ചരിച്ച അപകടത്തിൽപെട്ടത്.
കൊണ്ടോട്ടി രജിസ്ട്രേഷൻ കാറും കർണാടക രജിസ്ട്രേഷൻ ട്രാവലറുമാണ് കൂട്ടിയിടിച്ചത്. കുട്ടികൾ സുരക്ഷിതരാണെന്ന് പൊലീസ് അറിയിച്ചിരുന്നു. കാർ കർണാടക ഭാഗത്തേക്ക് പോകുമ്പോഴാണ് സംഭവം. കാറിൽ മുൻസീറ്റിൽ ഇരുന്നവരാണ് മരിച്ചത്.
അപകടത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വണ്ടി നമ്പർ ഉപയോഗിച്ചാണ് മരിച്ചത് മലയാളികളാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്.