സംഘടനാ പ്രവർത്തനത്തിന് നല്ല കേ‍‍ഡർ‍മാരെ കിട്ടാനില്ല; തിരുത്തൽ വേണമെന്ന് നിർദ്ദേശവുമായി സിപിഐഎം മാർഗ്ഗരേഖ

തിരുവനന്തപുരം: പാർട്ടിയുടെ താഴെത്തട്ടിലെ പ്രവർത്തനങ്ങൾ സംബന്ധിച്ച പരാതികൾ പരിഹരിക്കണമെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റിയുടെ മാർഗ്ഗരേഖ.Guidelines of CPIM State Committee.

ആക്ഷേപങ്ങൾക്ക് അതീതമായ പ്രവർത്തന ശൈലി ആവിഷ്കരിക്കാനാകണമെന്ന് മാർഗ രേഖ നിർദ്ദേശിക്കുന്നുണ്ട്.

ക്ഷേമ പെൻഷൻ കുടിശ്ശിക തീർക്കണമെന്നും സിപിഐഎം മാർഗ്ഗ രേഖയിൽ നിർദ്ദേശം. ‘ക്ഷേമപെൻഷൻ കുടിശ്ശിക വേഗത്തിൽ കൊടുത്ത് തീർ‍ക്കാനാകണം.

അടിസ്ഥാന വിഭാഗങ്ങൾക്കായുളള വികസന പദ്ധതികൾ മുടങ്ങാൻ പാടില്ല’ എന്നാണ് മാർഗ്ഗ രേഖയിലെ നിർദ്ദേശം. പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാനാകണമെന്നും സർക്കാർ സാമ്പത്തിക അച്ചടക്കം പാലിക്കണമെന്നും മാർഗ്ഗ രേഖയിൽ നിർദ്ദേശമുണ്ട്.

പാർട്ടി പ്രവർത്തനത്തിന് നല്ല കേഡർമാരില്ല. സംഘടനാ പ്രവർത്തനത്തിന് നല്ല കേ‍‍ഡർ‍മാരെ കിട്ടാനില്ലെന്നും സിപിഐഎം രേഖ. ജനങ്ങളിലേക്ക് ഇറങ്ങി പ്രവർത്തിക്കാൻ ആളെ കിട്ടാത്ത അവസ്ഥയുണ്ട്.

പാ‍ർട്ടി ജനങ്ങളിൽനിന്ന് അകലുന്ന പ്രവണത ശക്തമാണെന്നും മാർഗ്ഗരേഖ ചൂണ്ടിക്കാണിക്കുന്നു. വീടുകളുമായി പാർട്ടി പാർട്ടി പ്രവർത്തകർക്ക് ബന്ധം ഇല്ലാതാകുന്നതായും രേഖയിൽ വിമ‍ർശനമുണ്ട്.

സിപിഐഎമ്മിൻ്റെ അടിസ്ഥാന വോട്ട് ബാങ്ക് ആയ ഹൈന്ദവ വോട്ട് വർഗീയവൽക്കരിക്കുന്നുവെന്നും രേഖ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഹൈന്ദവ വികാരം ഉണ‍ർത്തി ബിജെപി വോട്ടുകൾ സ്വന്തമാക്കുന്നു. ബിജെപിയിലേക്ക് പോയ വോട്ടുകൾ തിരികെ കൊണ്ടുവരാനാകണമെന്ന് രേഖയിൽ നിർദ്ദേശമുണ്ട്.

അതിനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്നും സിപിഐഎം സംസ്ഥാന സമിതിയുടെ മാർഗ്ഗ രേഖയിൽ വ്യക്തമാക്കുന്നു.

സ‍ർക്കാരിൻെറ പ്രവർത്തനം കൂടുതൽ മെച്ചപ്പെടണമെന്നും മാർഗരേഖയിൽ നിർദ്ദേശം. സർക്കാർ തൊഴിലവസരങ്ങൾ സൃഷ്ടിക്കണം. ലൈഫ് ഭവന പദ്ധതി നടപടികൾ വേഗത്തിലാക്കണം.

പരാതികൾക്കിട നൽകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും മാർഗരേഖയിൽ നി‍ർദ്ദേശം. സർക്കാർ പദ്ധതകളിൽ കേന്ദ്രസഹായം ലഭിക്കാത്തത് തുറന്നുകാട്ടണം.

ഓരോ മേഖലയിലെയും ഇത്തരം പ്രശ്നങ്ങൾ ഉയർത്തി അതാത് സംഘടനകൾ പ്രക്ഷോഭത്തിലേക്ക് വരണമെന്നും നിർദ്ദേശം. എല്ലാം സംസ്ഥാനത്തിന് മാത്രമായി പരിഹരിക്കാനാവില്ലെന്ന് ബോധ്യപ്പെടുത്തണമെന്നും മാർഗ്ഗരേഖയിൽ നിർദ്ദേശം.

സമൂഹത്തിലെ ഹൈന്ദവവൽക്കരണം ഗുരുതരമെന്നും പോരായ്മകൾ തിരുത്തിയുളള പ്രവർ‍ത്തനങ്ങളിലൂടെ ഈ ഭീഷണി മറികടക്കാനാവണമെന്നും മാർഗരേഖയിൽ നിർദ്ദേശം.

തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്ത് കണ്ടെത്തിയ പ്രശ്നങ്ങൾ പരിഹരിക്കാനുളള കർ‍മ്മ പദ്ധതികളാണ് സിപിഐഎം സംസ്ഥാന കമ്മിറ്റിയുടെ മാർഗ്ഗ രേഖ മുന്നോട്ട് വെയ്ക്കുന്നത്

spot_imgspot_img
spot_imgspot_img

Latest news

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

Other news

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

എഎസ്ഐ ഓടിച്ച കാറിടിച്ചു ദമ്പതികൾക്ക് പരിക്ക്

എഎസ്ഐ ഓടിച്ച കാറിടിച്ചു ദമ്പതികൾക്ക് പരിക്ക് തിരുവനന്തപുരം: എഎസ്ഐ ഓടിച്ച കാറിടിച്ചു ദമ്പതികൾക്ക്...

റെയിൽവേ ട്രാക്കിൽ ഇരുമ്പു ക്ലിപ്പുകൾ

റെയിൽവേ ട്രാക്കിൽ ഇരുമ്പു ക്ലിപ്പുകൾ പാലക്കാട്: റെയിൽവേ ട്രാക്കിൽ അപകടകരമായ രീതിയിൽ ഇരുമ്പു...

പ്രതികരണവുമായി നിമിഷപ്രിയയുടെ ഭർത്താവ്

പ്രതികരണവുമായി നിമിഷപ്രിയയുടെ ഭർത്താവ് പാലക്കാട്: യെമനിലെ മനുഷ്യാവകാശപ്രവർത്തകൻ സാമുവൽ ജെറോമിനെതിരെ ഉയർന്ന് ആരോപണങ്ങൾ...

ദേശീയപാത 66 ന് സമീപം വീണ്ടും മണ്ണിടിച്ചില്‍

കാസര്‍കോട്: ദേശീയപാത 66 ന് സമീപം വീണ്ടും മണ്ണിടിഞ്ഞു. കാസര്‍കോട് ചെറുവത്തൂര്‍...

മധ്യവയസ്കന് നേരെ ലഹരിസംഘത്തിന്റെ ആക്രമണം

കോഴിക്കോട്: രാത്രിയിൽ വഴിയിലൂടെ നടന്നുവന്ന മധ്യവയസ്കനോട് പണം ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്ന് പറഞ്ഞ്...

Related Articles

Popular Categories

spot_imgspot_img