ശ്രീനഗര്‍: ജമ്മു കശ്മീര്‍ ശ്രീനഗറില്‍ ഗ്രനേഡ് ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. ലാല്‍ ചൗക്കിലെ ഞായറാഴ്ച ചന്തയ്ക്കിടെയാണ് ആക്രമണം ഉണ്ടായത്. പത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.(Grenade attack in Jammu and Kashmir; Many people including children were injured)
പരിക്കേറ്റവരിൽ പതിനെട്ട് വയസിന് താഴെ പ്രായമുള്ള മൂന്ന് പേരുണ്ട്. മിസ്ബ (17), ആസാന്‍ കലൂ (17), ഫൈസല്‍ അഹ്‌മ്മദ്(16) എന്നിവര്‍ക്കാര്‍ പരിക്കേറ്റത്. ഇവര്‍ക്ക് പുറമേ ഹബീബുള്ള റാത്തര്‍ (50), അല്‍ത്താഫ് അഹ്‌മ്മദ് സീര്‍ (21), ഊര്‍ ഫറൂഖ് (പ്രായം വ്യക്തമല്ല), ഫൈസന്‍ മുഷ്താഖ് (20), സാഹിദ് (19), ഗുലാം മുഹമ്മദ് സോഫി (55), സുമയ്യ ജാന്‍ (45) എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ചയായതിനാല്‍ വന്‍ തിരക്കുണ്ടായിരുന്ന പ്രദേശത്ത് സുരക്ഷാ സേനയും ഉണ്ടായിരുന്നു. ഇവരെ ലക്ഷ്യം വെച്ചാണ് ആക്രമണം നടന്നതെന്നതാണ് പ്രാഥമിക നിഗമനം.