web analytics

‘സാമ്പത്തിക ബാധ്യത തീർക്കാനാ സാറേ…’ തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ വയോധികയുടെ സ്വര്‍ണാഭരണം കവര്‍ന്ന പേരക്കുട്ടി അറസ്റ്റില്‍

വീടിന് സമീപമുള്ള തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ വയോധികയുടെ സ്വർണാഭരണം കവർന്ന കേസിൽ പേരക്കുട്ടി അറസ്റ്റിലായി. പുത്തൻപീടിക പുളിപ്പറമ്പിൽ യദുകൃഷ്ണൻ (24) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഓഗസ്റ്റ് 20-ന് വൈകീട്ടാണ് പുത്തൻപീടിക ചുമ്മാർ റോഡ് പുളിപ്പറമ്പിൽ ഓമന (71) എന്നവരെ വീട്ടിൽ നിന്നും കാണാതായത്. Grandson arrested for stealing gold jewelry from elderly woman found dead in creek

രണ്ട് ദിവസം നീണ്ട അന്വേഷണത്തിനുശേഷം, പോലീസും ബന്ധുക്കളും നാട്ടുകാരും അവരെ കണ്ടെത്താൻ സാധിച്ചില്ല. പിന്നീട്, രണ്ട് ദിവസങ്ങൾക്ക് ശേഷം പെരിങ്ങോട്ടുകര സ്‌കൂളിന്റെ പടിഞ്ഞാറ് ഭാഗത്ത് മാത്തുത്തോട്ടിൽ കലുങ്കിനടിയിൽ മൃതദേഹം കണ്ടെത്തി.

മൃതദേഹത്തില്‍ സ്വര്‍ണാഭരണങ്ങള്‍ ഇല്ലാതിരുന്നത് സംശയത്തിന് ഇടയാക്കി. പോസ്റ്റ്മോര്‍ട്ടത്തില്‍ മുങ്ങിമരണമെന്നാണ് രേഖപ്പെടുത്തിയിരുന്നത്. പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് റൂറല്‍ എസ്.പി. നവനീത് ശര്‍മ അന്വേഷണം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. കെ.ജി. സുരേഷിനെ ഏല്‍പ്പിക്കുകയായിരുന്നു.

ഇതിനിടെ, സുഹൃത്തുക്കളും ബന്ധുക്കളും പോലീസ് നിരീക്ഷണത്തിലായിരുന്നു. ഇതിനിടെ ഓമനയുടെ പേരക്കുട്ടിയായ യദുകൃഷ്ണന്‍ ഓമനയുടെ നഷ്ടപ്പെട്ട വളകള്‍ തൃപ്രയാറിലെ ധനകാര്യസ്ഥാപനത്തില്‍ പണയംവെച്ചതായി കണ്ടെത്തി. ഇതോടെ ഇയാളുടെ പണമിടപാടുകള്‍ അന്വേഷണസംഘം പരിശോധിച്ചത്തിൽ നിന്നാണ് മോഷണം പുറത്തായത്.

കഴിഞ്ഞ ദിവസം യദുകൃഷ്ണനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. മരണത്തിന് ശേഷം ദിവസങ്ങളില്‍ ബന്ധുക്കളോടൊപ്പം യദുകൃഷ്ണനും ഓമനയുടെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. ഈ സമയത്ത് അലമാരയിലെ പഴ്സില്‍ കണ്ട രണ്ട് സ്വര്‍ണവളകള്‍ കണ്ടു.

ഈ വളകൾ ഇയാള്‍ മോഷ്ടിച്ചതായും സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാന്‍ പണയം വയ്ക്കുകയായിരുന്നുവെന്നും ഇയാള്‍ പോലീസ് മുന്നില്‍ പറഞ്ഞിട്ടുണ്ട്. യദുകൃഷ്ണന്‍ അന്വേഷണത്തില്‍ പൂര്‍ണമായും സഹകരിക്കുന്നില്ലെന്നും, തുടര്‍ന്നുള്ള അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം കണ്ടെത്തി

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം...

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന കൊച്ചി:...

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്നു

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം...

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ്

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ് അമേരിക്ക–ഇസ്രയേൽ–ഇറാൻ...

Other news

എക്സൈസ് കമ്മീഷണർ സ്ഥാനത്തുനിന്നും എം.ആർ. അജിത് കുമാറിനെ മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്തെ ഭരണവൃത്തങ്ങളെ പിടിച്ചുലച്ചുകൊണ്ട് എക്സൈസ് കമ്മീഷണർ സ്ഥാനത്തുനിന്നും എം.ആർ. അജിത്...

ഭക്ഷണം കഴിക്കുമ്പോൾ തുമ്മി; ശ്വാസംമുട്ടി ബോധംകെട്ടുവീണ അനുഭവം തുറന്ന് പറഞ്ഞ് കാർത്തിക് സൂര്യ

ഭക്ഷണം കഴിക്കുമ്പോൾ തുമ്മി; ശ്വാസംമുട്ടി ബോധംകെട്ടുവീണ അനുഭവം തുറന്ന് പറഞ്ഞ് കാർത്തിക്...

കെഎസ്ആർടിസി വിന്റേജ് ബസ്: തലസ്ഥാനത്ത് പഴയകാല ‘ആനവണ്ടി’ തിരിച്ചെത്തുന്നു

തിരുവനന്തപുരം: പഴയ തലമുറയുടെ കണ്ണ് നനയിക്കുന്ന ഓർമ്മകളും പുതുതലമുറയ്ക്ക് കൗതുകവും ഉണർത്തിക്കൊണ്ട് ...

സൗദി സഹോദരിമാരുടെ ദുരൂഹ മരണം; ‘ആത്മഹത്യാ പാനീയം’ ഉപയോഗിച്ചതായി സംശയം

സൗദി സഹോദരിമാരുടെ ദുരൂഹ മരണം; ‘ആത്മഹത്യാ പാനീയം’ ഉപയോഗിച്ചതായി സംശയം സിഡ്നി: Sydney...

കുശുമ്പാണോ അതോ അസൂയയാണോ… ഗില്ലിന്റെ പോസ്റ്റിൽ സഞ്ജുവില്ല! ലോകകപ്പ് ചിത്രത്തെച്ചൊല്ലി സോഷ്യൽ മീഡിയയിൽ ആരാധകർ കൊമ്പുകോർക്കുന്നു

കുശുമ്പാണോ അതോ അസൂയയാണോ… ഗില്ലിന്റെ പോസ്റ്റിൽ സഞ്ജുവില്ല! ലോകകപ്പ് ചിത്രത്തെച്ചൊല്ലി സോഷ്യൽ...

വയോധികയെ കടിച്ചുകൊന്ന തെരുവുനായയെ  തല്ലിക്കൊന്നു; പേവിഷബാധ പരിശോധന…

വയോധികയെ കടിച്ചുകൊന്ന തെരുവുനായയെ  തല്ലിക്കൊന്നു; പേവിഷബാധ പരിശോധന… തൃശൂർ: എരുമപ്പെട്ടിയിൽ കിടപ്പുരോഗിയായ വയോധികയെ കടിച്ചുകൊന്ന...

Related Articles

Popular Categories

spot_imgspot_img