മുത്തശ്ശിയെ കെട്ടിയിട്ടു സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ച സംഭവത്തിൽ കൊച്ചുമകളും ഭർത്താവും അറസ്റ്റിൽ. ഇക്കഴിഞ്ഞ 19നാണ് സംഭവം ഉണ്ടായത്. ഉളിയകോവിൽ സ്വദേശി യശോദയയെ ആണ് കൊച്ചുമകൾ പാർവതി, ഭർത്താവ് ഉമയനല്ലൂർ പാച്ചേരി പടിഞ്ഞാറ്റതിൽ ശരത് എന്നിവർ ചേർന്ന് കെട്ടിയിട്ട് ആഭരണങ്ങളും പണവും മോഷ്ടിച്ചത്. (Granddaughter and her husband arrested after tying up her grandmother and robbing her of money and gold)
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് :
ജൂൺ 19നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. മുത്തശ്ശിയുടെ ഒപ്പം കുറച്ചുദിവസം നിൽക്കുന്നതിനായാണ് ഇരുവരും വീട്ടിലെത്തിയത്. വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്ത് യശ്വതിയെ കെട്ടിയിട്ട് ശേഷം വായിൽ തുണി തിരുകി. ഇതിനുശേഷം അലമാരയിൽ സൂക്ഷിച്ചിരുന്ന 25000 രൂപയും ആഭരണങ്ങളും കവരുകയായിരുന്നു.
സ്ഥിരം ക്രിമിനലായ ശരത്തിനെതിരെ നിരവധി മോഷണക്കേസുകൾ നിലവിലുണ്ട്. മോഷണത്തിന് ശേഷം ഇരുവരും തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിൽ വച്ചാണ് പിടിയിലാകുന്നത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.