കോഴിക്കോട് ബിരുദ വിദ്യാർത്ഥിനി മരിച്ച നിലയിൽ

കോഴിക്കോട്: കോഴിക്കോട് വെള്ളൂർ കോടഞ്ചേരിയിലാണ് ബിരുദ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആയാടത്തിൽ അനന്തന്റെ മകൾ ചന്ദന(19)യാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഈ സമയം വീട്ടുകാർ സ്ഥലത്തുണ്ടായിരുന്നില്ല.

മടപ്പള്ളി ഗവ.കോളേജ് രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയായ ചന്ദന നൃത്താധ്യാപിക കൂടിയാണ്. പതിവുപോലെ നൃത്തം അഭ്യസിക്കുന്നതിനായി വീട്ടിൽ എത്തിയ കുട്ടികളാണ് ചന്ദനയുട മൃതദേഹം ആദ്യം കണ്ടത്. ഉടൻ തന്നെ മൃതദേഹം നാദാപുരം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച ശേഷം പോസ്റ്റ്‌മോർട്ടം നടത്തും.

വ്‌ലോഗർ ജുനൈദിന്റെ മരണം; അസ്വാഭാവികത തള്ളി പൊലീസ്

മലപ്പുറം: മഞ്ചേരിയിൽ ബൈക്ക് അപകടത്തിൽ മരിച്ച വ്‌ലോഗർ ജുനൈദിന്റെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന വാദങ്ങൾ തള്ളി പൊലീസ്. വഴിക്കടവ് സ്വദേശി ജുനൈദ് ഇന്നലെ വൈകിട്ടോടെയാണ് വാഹനാപകടത്തിൽ മരിച്ചത്.

ഇതിനിടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന ആരോപണങ്ങളുമായി സംവിധായകൻ അടക്കം നിരവധിപേർ രംഗത്തെത്തിയിരുന്നു. എന്നാൽ മദ്യപിച്ച് വാഹനമോടിച്ചതാണ് അപകട കാരണമെന്നാണ് പൊലീസ് പറയുന്നത്.
പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ആൽക്കഹോളിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

ജുനൈദിന്റെ രക്ത സാമ്പിൾ വിദഗ്ധ പരിശോധനകൾക്കായി അയക്കുമെന്ന് പൊലീസ് അറിയിച്ചു. മാത്രമല്ല അപകടത്തിന് തൊട്ടുമുൻപ് ജുനൈദ് അലക്ഷ്യമായി വാഹനമോടിച്ചതായി പൊലീസ് കണ്ട്രോൾ റൂമിൽ പരാതി ലഭിച്ചിരുന്നു. ഈ വിവരങ്ങളുടെയെല്ലാം അടിസ്ഥാനത്തിലാണ് ജുനൈദിന്റെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന ആരോപണങ്ങൾ പൊലീസ് തള്ളിയത്.

spot_imgspot_img
spot_imgspot_img

Latest news

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

Other news

കാലിക്കറ്റിനെ വീഴ്ത്തി കൊച്ചി ഫൈനലില്‍

കാലിക്കറ്റിനെ വീഴ്ത്തി കൊച്ചി ഫൈനലില്‍ തിരുവനന്തപുരം: തിരുവനന്തപുരം: കെസിഎല്‍ ഫൈനലില്‍ ഏരീസ് കൊല്ലം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

ഇന്നും ഒറ്റപ്പെട്ട മഴ, ശക്തമായ കാറ്റിനും സാധ്യത

ഇന്നും ഒറ്റപ്പെട്ട മഴ, ശക്തമായ കാറ്റിനും സാധ്യത തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട...

Related Articles

Popular Categories

spot_imgspot_img