web analytics

‘രാജ്ഭവൻ ആസ്വദിക്കാൻ അല്ല താൻ ഇരിക്കുന്നത്, മുഖ്യമന്ത്രിക്ക് എന്ത് വിശ്വാസ്യതയാണുള്ളത് ? തനിക്ക് അധികാരം ഉണ്ടോ ഇല്ലയോ എന്ന് ഉടൻ അറിയും’ ; രൂക്ഷ ഭാഷയിൽ ഗവർണ്ണർ

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശവുമായി ബന്ധപ്പെട്ട് പിണറായി വിജയനെതീരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പി.ആർ വിവാദത്തിൽ ആരെയാണ് വിശ്വസിക്കേണ്ടതെന്ന് ​ഗവർണർ ചോദിച്ചു . Governor Arif Muhammad Khan responded in a harsh language to Pinarayi Vijayan

തൻ്റെ കത്തിനുമറുപടി തരാൻ 20 ലേറെ ദിവസം മുഖ്യമന്ത്രി എടുത്തെന്നും അത് എന്തോ ഒളിക്കാനുള്ളത് കൊണ്ടാണെന്നും ഗവർണർ വിമർശിച്ചു. രാജ്ഭവൻ ആസ്വദിക്കാൻ അല്ല താൻ ഇരിക്കുന്നത്. മുഖ്യമന്ത്രിക്ക് എന്ത് വിശ്വാസ്യതയാണുള്ളതെന്നും ​ഗവർണർ വിമർശിച്ചു.

സ്വർണക്കടത്ത് ഹവാല ഇടപാടുകൾ രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണെങ്കിൽ എന്തുകൊണ്ട് മുഖ്യമന്ത്രി ഇക്കാര്യം എന്നെ അറിയിച്ചില്ല? പൊലീസ് വെബ്സൈറ്റിലും ഇക്കാര്യങ്ങൾ പറയുന്നുണ്ട്. ഞാൻ പിന്നെ എന്തിനാണ് രാജ്ഭവനിൽ ഇരിക്കുന്നത്?തനിക്ക് അധികാരം ഉണ്ടോ ഇല്ലയോ എന്ന് ഉടൻ അറിയും. ഗവർണ്ണർ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

അഭിമുഖത്തിലെ വിവാദപരാമർശങ്ങൾ മുഖ്യമന്ത്രി നിഷേധിച്ചാൽ അക്കാര്യം താനുൾക്കൊള്ളുമായിരുന്നു. പക്ഷേ എന്താണ് മുഖ്യമന്ത്രി സെപ്റ്റംബർ 21-ന് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്? അദ്ദേഹം ഇക്കാര്യം നിഷേധിച്ചില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ മാധ്യമങ്ങളോട് പറഞ്ഞു.

തങ്ങളുടെ മാധ്യമപ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയനെ അഭിമുഖം ചെയ്യുമ്പോൾ പി.ആർ.ഏജൻസിയുടെ രണ്ട് പ്രതിനിധികൾ അവിടെയുണ്ടായിരുന്നെന്ന് ഹിന്ദു ദിനപ്പത്രംതന്നെ പറഞ്ഞിട്ടുണ്ട്. അവർ എന്തിനാണ് അവിടെ വന്നതെന്നും ആ പത്രവുമായുള്ള അഭിമുഖം എന്തിനാണവർ ഒരുക്കിക്കൊടുത്തതെന്നും ​ഗവർണർ ചോദിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്…

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്… തൃശൂർ: സംസ്ഥാനത്തെ...

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി വാങ്ങാൻ ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി...

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ വിശദമായ വാദം

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ...

ക്രൂ-11 സംഘം നിലംതൊട്ടു; നാലംഗ സംഘം ഭൂമിയിൽ; ആരോഗ്യപ്രശ്‌നം നേരിടുന്ന രോഗിയെ തിരിച്ചെത്തിക്കുന്നത് ചരിത്രത്തിൽ ആദ്യം

ക്രൂ-11 സംഘം നിലംതൊട്ടു; നാലംഗ സംഘം ഭൂമിയിൽ; ആരോഗ്യപ്രശ്‌നം നേരിടുന്ന രോഗിയെ...

9 വയസ്സുകാരിയുടെ കൈ നഷ്ടമായത് ക്രൂരമായ അനാസ്ഥയിൽ; ഒടുവിൽ ചികിത്സാ പിഴവ് സമ്മതിച്ച് പാലക്കാട് ജില്ലാ ആശുപത്രി

9 വയസ്സുകാരിയുടെ കൈ നഷ്ടമായത് ക്രൂരമായ അനാസ്ഥയിൽ; ഒടുവിൽ ചികിത്സാ പിഴവ്...

Other news

ആൾക്കൂട്ട ആക്രമണം; രക്ഷകനായത് ഭാഗ്യരാജ്; വെളിപ്പെടുത്തി രജനികാന്ത്

ആൾക്കൂട്ട ആക്രമണം; രക്ഷകനായത് ഭാഗ്യരാജ്; വെളിപ്പെടുത്തി രജനികാന്ത് ആൾക്കൂട്ടത്തിൽ നിന്നും തന്നെ രക്ഷിച്ച...

500 കേസുള്ള മോഷ്ടാവിനെയും മകനെയും തേടി പോലീസ്; അറിയാം കാമാക്ഷി എസ്.ഐ. എന്ന മോഷ്ടാവിന്റെ കഥ….

അറിയാം കാമാക്ഷി എസ്.ഐ. എന്ന മോഷ്ടാവിന്റെ കഥ ഇടുക്കിയെ വിറപ്പിച്ച മോഷ്ടാവ് കാമാക്ഷി...

തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി നാടിന് സമ‍‍ർപ്പിക്കുന്നത് ഇവയൊക്കെ

തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി നാടിന് സമ‍‍ർപ്പിക്കുന്നത് ഇവയൊക്കെ തിരുവനന്തപുരം: ബിജെപി അധികാരത്തിൽ എത്തിയതിന്...

അഞ്ച് സംസ്ഥാനങ്ങളിൽ എസ്ഐആർ സമയപരിധി നീട്ടി തിരഞ്ഞെടുപ്പ് കമ്മീഷൻ

അഞ്ച് സംസ്ഥാനങ്ങളിൽ എസ്ഐആർ സമയപരിധി നീട്ടി തിരഞ്ഞെടുപ്പ് കമ്മീഷൻ ഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെയും...

Related Articles

Popular Categories

spot_imgspot_img