കൊച്ചി: കേസില്‍ ദീര്‍ഘകാല തടവുകാര്‍ക്കു അകാലമോചനം നല്‍കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാന്‍ ജയില്‍ മാനേജ്‌മെന്റ് ചട്ടത്തില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍.Government to amend the Jail Management Rules to avoid the situation of premature release of long-term prisoners in the case
ആഭ്യന്തര വകുപ്പ് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടി. നിയമ സെക്രട്ടറി നല്‍കിയ നിയമോപദേശത്തിനു പുറമേയാണിത്.
പോക്‌സോ കേസില്‍ ജീവപര്യന്തത്തിനുമേല്‍ തടവുശിക്ഷ പൂര്‍ത്തിയാക്കിയവരെ മോചിപ്പിക്കണമെന്നു പലവട്ടം നിര്‍ദേശിച്ചിട്ടും തയാറാകാത്തതില്‍ സുപ്രീം കോടതി കേരളത്തെ വിമര്‍ശിച്ചിരുന്നു.
സുപ്രീം കോടതി നിര്‍ദേശത്തെത്തുടര്‍ന്നുണ്ടായ ആശയക്കുഴപ്പം മറികടക്കാനാണു ഭേദഗതി കൊണ്ടുവരുന്നത്.
സര്‍ക്കാരിന്റെ 2016 മുതലുള്ള നയപ്രകാരം പോക്‌സോ തടവുകാര്‍ക്കു ശിക്ഷാ കാലയളവ് തീരും മുമ്പ് അകാലമോചനം നല്‍കുന്നില്ല.
ഈ നയം നിയമമാക്കാത്തതിനാല്‍, കോടതിയില്‍ ചോദ്യംചെയ്യപ്പെടുകയാണ്. ഇതു സര്‍ക്കാര്‍ നയമാണോ എന്ന കോടതിയുടെ ചോദ്യത്തിനു വ്യക്‌തമായ മറുപടി നല്‍കാനുമായിട്ടില്ല. കീഴ്‌വഴക്കമനുസരിച്ചാണു സര്‍ക്കാര്‍ ഇതു ചെയ്യുന്നത്.
എന്നാല്‍, നിയമമില്ലാതിരിക്കേ ഉത്തരവു സര്‍ക്കാര്‍ പാലിക്കണമെന്നാണു സുപ്രീംകോടതി വ്യക്‌തമാക്കിയത്. ഇക്കാര്യത്തില്‍ സര്‍ക്കാരിനൊരു നയമില്ലെന്നു വ്യക്‌തമാക്കിയ കോടതി അടിയന്തര തീരുമാനമെടുക്കണമെന്നും സര്‍ക്കാരിനോടു ആവശ്യപ്പെട്ടിടുണ്ട്.
സുപ്രീം കോടതി വിധി സംസ്‌ഥാനത്തിനു ബാധകമാകാതിരിക്കാന്‍ ജയില്‍ ചട്ടം ഭേദഗതി ചെയ്യണം. ഇതോടെ പോക്‌സോ തടവുകാരുടെ മോചനം ഒഴിവാക്കുന്നതില്‍ സര്‍ക്കാരിനു നിയമപരമായ പിന്‍ബലം ലഭിക്കും.
പോക്‌സോ കേസില്‍ പ്രതിയായ ജോസഫ് എന്ന തടവുകാരന്‍ നല്‍കിയ ഹര്‍ജിയിലാണു ദീര്‍ഘകാല തടവുകാരെ മോചിപ്പിക്കാന്‍ സുപ്രീം കോടതി നിര്‍ദേശം നല്‍കിയത്.
ഈ വിധി എല്ലാ തടവുകാര്‍ക്കും ബാധകമാകുമെന്നതിനാലാണു സര്‍ക്കാര്‍ നിയമഭേദഗതിക്ക് ഒരുങ്ങുന്നത്. സുപ്രീം കോടതി വിധിയുടെ അടിസ്‌ഥാനത്തില്‍ മോചനമാവശ്യപ്പെട്ടു തടവുകാര്‍ കോടതിയില്‍ ഹര്‍ജികള്‍ നല്‍കുന്നുണ്ട്.
സംസ്‌ഥാന അഡൈസറി ബോര്‍ഡ് നല്‍കിയ ശിപാര്‍ശകള്‍ സര്‍ക്കാര്‍ നിരാകരിക്കുന്നതിനേയും സുപ്രീം കോടതി ചോദ്യംചെയ്‌തു. അകാലമോചനത്തിന് അപേക്ഷ നല്‍കിയവരുടെ അപേക്ഷ തള്ളാനുള്ള കാരണം അറിയിക്കുന്നില്ല.
വര്‍ഷങ്ങളോളം വച്ചുതാമസിപ്പിച്ചാണു ഒടുവില്‍ കാരണമറിയിക്കാതെ അപേക്ഷ തള്ളുന്നത്. ഇത് അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്‌തമാക്കി.
ജയില്‍ ചട്ടത്തില്‍ ഭേദഗതി വരുത്താതെ ഈ ആശയക്കുഴപ്പം ഒഴിവാക്കാനാവില്ലെന്നാണു നിയമസെക്രട്ടറിയുടെ നിയമോപദേശം.
25 വര്‍ഷം വടവു പൂര്‍ത്തിയാക്കിയ പോക്‌സോ തടവുകാരുടെ അപേക്ഷയെങ്കിലും തീര്‍പ്പാക്കേണ്ടതുണ്ട്. വൈകാതെ ചട്ടം ഭേദഗതി ചെയ്‌തില്ലെങ്കില്‍ സുപ്രീം കോടതി വിധിപ്രകാരം അവരെ മോചിപ്പിക്കേണ്ട സ്‌ഥിതിയാണ്”