പത്തുവര്‍ഷത്തിനിടെ സ്വകാര്യ സ്‌കൂളുകള്‍ കൂടി; 89,441 പൊതുവിദ്യാലയങ്ങള്‍ അടച്ചുപൂട്ടി
ന്യൂഡൽഹി: രാജ്യത്ത് പൊതുമേഖല വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്ന പ്രവണത ഗണ്യമായി വർധിച്ചുവെന്ന് ഔദ്യോഗിക കണക്കുകൾ.
കഴിഞ്ഞ പത്ത് വർഷത്തിനിടെ സർക്കാർ സ്‌കൂളുകളുടെ എണ്ണം എട്ട് ശതമാനം കുറഞ്ഞപ്പോൾ, സ്വകാര്യ സ്‌കൂളുകൾ 14.9 ശതമാനം വർധിച്ചതായാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നത്.
ഇതോടൊപ്പം വിദ്യാഭ്യാസ നിലവാരത്തിൽ ആശങ്കാജനകമായ ഇടിവുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
2014 മുതൽ 2024 വരെയുള്ള കാലയളവിൽ രാജ്യത്ത് ആകെ 89,441 സർക്കാർ സ്‌കൂളുകൾ അടച്ചുപൂട്ടിയതായാണ് കണക്കുകൾ.
ഇതിൽ 24.1 ശതമാനവും മധ്യപ്രദേശിലാണ്. ജമ്മു-കശ്മീർ, ഒഡിഷ, അരുണാചൽപ്രദേശ്, ഉത്തർപ്രദേശ്, ഝാർഖണ്ഡ്, നാഗാലാൻഡ്, ഗോവ, ഉത്തരാഖണ്ഡ് എന്നിവയും സ്‌കൂൾ അടച്ചുപൂട്ടലിൽ മുൻപന്തിയിലാണ്.
അതേസമയം, സ്വകാര്യ സ്‌കൂളുകളുടെ എണ്ണത്തിൽ ഏറ്റവും വലിയ വർധന ബിഹാറിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബിഹാറിൽ സ്വകാര്യ സ്‌കൂളുകളുടെ വളർച്ച 179 ശതമാനമായപ്പോൾ, ഉത്തർപ്രദേശിൽ ഇത് 45 ശതമാനമാണ്.
2024ലെ എഎസ്ഇആർ (ASER) റിപ്പോർട്ട് വിദ്യാഭ്യാസ നിലവാരത്തിലെ തകർച്ചയും വ്യക്തമാക്കുന്നു.
സർക്കാർ സ്‌കൂളുകളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥികളിൽ 23.4 ശതമാനം പേർക്ക് മാത്രമാണ് രണ്ടാം ക്ലാസ് നിലവാരത്തിലുള്ള പാഠപുസ്തകം വായിക്കാൻ കഴിയുന്നതെന്ന് റിപ്പോർട്ട് പറയുന്നു.
രാജ്യത്തെ 1.52 ലക്ഷത്തിലധികം സ്‌കൂളുകളിൽ പ്രവർത്തനക്ഷമമായ വൈദ്യുതി സൗകര്യമില്ലെന്നും, 67,000 സ്‌കൂളുകൾ ടോയ്‌ലറ്റ് സൗകര്യമില്ലാതെയാണു പ്രവർത്തിക്കുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
കൂടാതെ, 24,580 സ്‌കൂളുകൾക്ക് മതിയായ കുടിവെള്ള സൗകര്യങ്ങളുമില്ല.
English Summary
Government data reveals a sharp decline in public-sector schools across India over the past decade, with an 8% reduction in government schools and a 14.9% rise in private schools. Between 2014 and 2024, nearly 89,441 government schools were shut down, with Madhya Pradesh accounting for the highest share. The ASER 2024 report highlights a decline in learning outcomes, lack of basic infrastructure such as electricity, toilets, and drinking water in thousands of schools, raising serious concerns about the quality of public education.
government-schools-closure-india-education-crisis
Education, Government Schools, Private Schools, ASER Report, India Education, School Infrastructure, Learning Outcomes









