കാത്തിരിക്കേണ്ട; സർക്കാർ ആശുപത്രികളിൽ മുതിർന്ന പൗരന്മാർക്ക് ഇനി പ്രത്യേക ഒ.പി കൗണ്ടർ

കാത്തിരിക്കേണ്ട; സർക്കാർ ആശുപത്രികളിൽ മുതിർന്ന പൗരന്മാർക്ക് ഇനി പ്രത്യേക ഒ.പി കൗണ്ടർ

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മുതിർന്ന പൗരന്മാർക്കായി പ്രത്യേക ഒ.പി കൗണ്ടർ ആരംഭിക്കുന്നു. സെപ്റ്റംബർ ഒന്നുമുതലാണ് ഈ സംവിധാനം പ്രാബല്യത്തിൽ വരിക.

താലൂക്ക്, താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ്, ജില്ലാ, ജനറൽ, സ്പെഷ്യാലിറ്റി ആശുപത്രികൾക്കും മെഡിക്കൽ കോളേജുകൾക്കുമെല്ലാം മുതിർന്ന പൗരന്മാർക്കായി പ്രത്യേക കൗണ്ടറുകൾ ഒരുക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.

സംസ്ഥാനത്തെ പ്രധാന സർക്കാർ ആശുപത്രികളിൽ ഏപ്രിൽ മുതൽ ഓൺലൈൻ ഒ.പി രജിസ്ട്രേഷൻ നടപ്പിലാക്കിയിരുന്നു. വരിനിൽക്കാതെ അപ്പോയിന്റ്മെന്റ് എടുക്കാൻ ക്യു.ആർ കോഡ് സ്കാൻ ചെയ്യാനുള്ള സൗകര്യവും നിലവിലുണ്ട്.

എന്നാൽ ഇ-ഹെൽത്തിലൂടെ ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യാൻ കഴിയാത്തവരിൽ കൂടുതലും മുതിർന്ന പൗരന്മാരാണെന്ന് കണ്ടെത്തിയതിനാലാണ് പ്രത്യേക കൗണ്ടർ ഒരുക്കാൻ തീരുമാനിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പെരിയ ഇരട്ടക്കൊലക്കേസ്; നാലാം പ്രതിക്ക് പരോൾ അനുവദിച്ച് സർക്കാർ

കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിലെ നാലാം പ്രതി അനിൽകുമാറിന് സർക്കാർ പരോൾ അനുവദിച്ചു. ഒരു മാസത്തേക്കാണ് പ്രതിക്ക് പരോൾ അനുവദിച്ചത്. ബേക്കൽ സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുത് എന്നും നിർദേശമുണ്ട്.

ഏറെ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ കേസായിരുന്നു പെരിയ ഇരട്ടക്കൊലക്കേസ്. 2019 ഫെബ്രുവരി 17നായിരുന്നു കൊലപാതകം നടന്നത്.

കാസർകോട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനേയും ശരത് ലാലിനേയും സിപിഎം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ജനുവരിയിൽ കേസിലെ കുറ്റവാളികളായ ഒൻപതു പേരെ ഈ വർഷം കണ്ണൂരിലേയ്ക്ക് മാറ്റിയിരുന്നു. വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ നിന്നാണ് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്.

പ്രതികളായ രജ്ഞിത്ത്, സുധീഷ് ശ്രീരാഗ്, അനിൽ കുമാർ, സജി, അശ്വിൻ, പീതാംബരൻ, സുബീഷ്, സുരേഷ് എന്നിവരെയാണ് ജയിൽ മാറ്റിയത്. കോടതിയുടെ നിർദേശപ്രകാരമാണ് ഇവരെ മാറ്റിയതെന്നായിരുന്നു ജയിൽ അധികൃതരുടെ വിശദീകരണം.

ഒൻപതു പേർക്കും ഇരട്ട ജീവപര്യന്തം സിബിഐ കോടതി ശിക്ഷ വിധിച്ചിരുന്നു. ശിക്ഷിക്കപ്പെട്ട തങ്ങളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന് പ്രതികൾ തന്നെ ആവശ്യപ്പെട്ടിരുന്നു.

Summary:
Thiruvananthapuram: Special OP counters will be introduced in government hospitals across Kerala exclusively for senior citizens. The new system will come into effect from September 1.

spot_imgspot_img
spot_imgspot_img

Latest news

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം ന്യൂഡൽഹി: ശത്രുരാജ്യങ്ങളുടെ വിമാനങ്ങളും ക്രൂയിസ് മിസൈലുകളും...

Other news

‘മുഖ്യമന്ത്രി എന്നോടൊപ്പം’; ഭരണവുമായി ജനങ്ങളെ നേരിട്ട് ബന്ധിപ്പിക്കാൻ ജനസമ്പർക്ക പദ്ധതിയുമായി പിണറായി സർക്കാർ

‘മുഖ്യമന്ത്രി എന്നോടൊപ്പം’; ഭരണവുമായി ജനങ്ങളെ നേരിട്ട് ബന്ധിപ്പിക്കാൻ ജനസമ്പർക്ക പദ്ധതിയുമായി പിണറായി...

ഹൃദ്രോ​ഗ വിദ​ഗ്ധന്റെ മരണം ഹൃദയാഘാതം മൂലം

ഹൃദ്രോ​ഗ വിദ​ഗ്ധന്റെ മരണം ഹൃദയാഘാതം മൂലം ചെന്നൈ: തമിഴ്നാട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് കാർഡിയാക്...

ദേവസ്ഥാനം പീഡന പരാതി; പിന്നിൽ ഹണി ട്രാപ്പ്

ദേവസ്ഥാനം പീഡന പരാതി; പിന്നിൽ ഹണി ട്രാപ്പ് തൃശ്ശൂർ: പെരിങ്ങോട്ടുകര ദേവസ്ഥാനം തന്ത്രി...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

പൊലീസ് ക്യാമ്പിൽ എസ്ഐയെ മരിച്ചനിലയിൽ കണ്ടെത്തി

പൊലീസ് ക്യാമ്പിൽ എസ്ഐയെ മരിച്ചനിലയിൽ കണ്ടെത്തി പത്തനംതിട്ട: അടൂർ വടക്കടത്തുകാവ് പൊലീസ് ക്യാമ്പിൽ...

റോൾസ് റോയ്‌സ് ഗോസ്റ്റ് ഓടിക്കുന്ന ‘ഡ്രൈവർ അമ്മ’

റോൾസ് റോയ്‌സ് ഗോസ്റ്റ് ഓടിക്കുന്ന 'ഡ്രൈവർ അമ്മ' 72 കാരിയായ മലയാളി മണിയമ്മയുടെ...

Related Articles

Popular Categories

spot_imgspot_img