ഈണങ്ങളിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന സംഗീത സംവിധായകനാണ് ഗോപി സുന്ദർ. 2006ലെ നോട്ടുബുക്കാണ് ആദ്യചിത്രം. ഇതിലെ ഗാനങ്ങൾ എന്നപോലെതന്നെ ഈണങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു.Gopi Sundar’s house for sale
തൊട്ടടുത്ത വർഷം വീണ്ടും നാല് ചിത്രങ്ങളുമായി ഗോപി മലയാള സിനിമയിലേക്ക് വന്നു. ഇതിൽ ഫ്ലാഷ് എന്ന സിനിമയിൽ സംഗീത സംവിധായകൻ എന്ന നിലയിലേക്ക് കൂടി അദ്ദേഹം മാറി. പിന്നീടങ്ങോട്ട് ഗോപിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നില്ല.
ഇത്രയും വർഷമായി മലയാള സിനിമയിൽ അദ്ദേഹം ഈണമിട്ട ഗാനങ്ങൾ കാലത്തെ അതിജീവിച്ച് സൂപ്പർഹിറ്റുകളായി മാറിക്കഴിഞ്ഞു എന്നാല്‍ താരത്തെ ഗോസിപ്പുകാര്‍ വിടാതെ പിന്തുടരുന്നതാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കാണുന്നത്.
ഒരു ലിവിങ് ടുഗെദർ ബന്ധത്തിന്റെ പരസ്യപ്രഖ്യാപനവും, അതിന്റെ അവസാനവും, പിന്നെയും തുടർന്ന പ്രണയങ്ങളും ഗോപിയെ വിവാദനായകനാക്കി മാറ്റി.
സോഷ്യല്‍ മീഡിയ പേജിലൂടെ താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും അതിവേഗമാണ് വൈറലായി മാറുന്നത്. ഗോപി സുന്ദർ ഏറ്റവും ഒടുവിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് തന്റെ ഒരു വീട് വില്പനയ്ക്ക് വച്ചുവെന്ന വിവരവുമായാണ്.
ഗോപി സുന്ദർ നൽകിയിരിക്കുന്ന വിവരം അനുസരിച്ച് തൃപ്പൂണിത്തുറയിലെ വീടാണ് വിൽപ്പനയ്ക്കുള്ളത്. ഇവിടത്തെ ഹിൽപാലസിന് അടുത്തായാണ് വീട്.
മാനേജരുടെ ഫോൺ നമ്പർ കൊടുത്താണ് ഗോപി സുന്ദർ വീട് വില്പനയ്ക്ക് വെച്ച വിവരം അറിയിച്ചിട്ടുള്ളത്. തൃപ്പൂണിത്തുറയിലാണ് താമസം എന്ന് ഗോപി ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ഗോപി സുന്ദറിന്റെ ഈ പോസ്റ്റിൽ പലരും കമന്റ് ആയി പ്രതികരിച്ചിട്ടുണ്ട്”