വിഎസ്‌എസ്‌സിയിലെ ശാസ്ത്രജ്ഞനും അദ്ദേഹത്തിന്റെ ഭാര്യക്കും നേരെ ആക്രമണം. കഠിനംകുളത്ത് ഗൃഹനാഥനെ നായയെ ഉപയോഗിച്ച് കടിപ്പിച്ച അതെ ഗുണ്ട കമ്രാൻ സമീറാണ് ആക്രമണത്തിന് പിന്നിൽ. ബിഹാർ പറ്റ്‌ന സ്വദേശിയായ വികാസ് കുമാർ യാദവിനെയും അദ്ദേഹത്തിന്റെ ഭാര്യയെയുമാണ് ഇയാളും കൂട്ടരും ആക്രമിച്ചത്. Goons attack scientist and his wife in Thiruvananthapuram
ഇന്നലെ രാത്രി 11 മണിയോടെ പുത്തൻതോപ്പ് ആശുപത്രിക്ക് സമീപം സംഭവിച്ചത്. ഗൃഹനാഥനെ നായയെ കൊണ്ട് കടിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ കമ്രാൻ സമീറിൻ്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ഈ ആക്രമണം നടത്തിയത്.
ശാസ്ത്രജ്ഞനും ഭാര്യയും സഞ്ചരിച്ചിരുന്ന കാറിന് നേരെ കല്ലെറിഞ്ഞ്, വാഹനം നിർത്തിച്ച ശേഷം, മൂന്നംഗ സംഘം ഇരുവരെയും മർദ്ദിക്കുകയും, കത്തി കൊണ്ട് കഴുത്തിൽ പരുക്കേൽപ്പിക്കുകയും ചെയ്തു. സംഭവത്തിൽ കമ്രാൻ സമീറിനെ കഠിനംകുളം പൊലീസ് കസ്റ്റഡിയിൽ എടുത്തു.