ആലപ്പുഴ: കായംകുളത്ത് പട്ടാപ്പകൽ ഗുണ്ടാ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി റെയിൽവേ ക്രോസ്സിൽ ഇട്ട് വെട്ടിക്കൊല്ലാൻ ശ്രമിച്ചു. അരുൺ പ്രസാദ് എന്ന യുവാവിനെയാണ് തട്ടിക്കൊണ്ടുപോയത്. മർദിച്ച് അവശനാക്കിയ ശേഷം റെയിൽവേ ക്രോസ്സിൽ ഇട്ട് വെട്ടികൊല്ലാനാണ് ശ്രമം നടത്തിയത്. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 11 മണിക്ക് ഉണ്ടായ സംഘർഷത്തിന്റെ തുടർച്ചയായാണ് യുവാവിനെ തട്ടികൊണ്ടുപോയത്. ഒരു സംഘം പോലീസുകാർ കായംകുളത്തെ കടയിൽ ചായകുടിക്കാനെത്തിയിരുന്നു. ഈ സമയത്ത് ഇവിടെയെത്തിയ ഗുണ്ടാ സംഘത്തിലെ ചിലർ സിഗരറ്റ് വലിച്ചു. ഇത് പൊലീസുകാർ ചോദ്യം ചെയ്തതോടെ പൊലീസും യുവാക്കളുമായി സംഘർഷമുണ്ടായി. ഇതിനിടെ ഗുണ്ടാ നേതാവിന്റെ ഫോൺ നഷ്ടപ്പെട്ടു. ഈ ഫോൺ പൊലീസിൽ ഏൽപ്പിച്ചത് മർദ്ദനമേറ്റ അരുൺ പ്രസാദാണ്. ഇതിനെ വൈരാഗ്യത്തിലാണ് യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്താൻ ശ്രമിച്ചത്.
യുവാവിനെ ആക്രമിച്ച കൃഷ്ണപുരം സ്വദേശികളായ അമൽ ചിന്തു, അഭിമന്യു, അനൂപ് ശങ്കർ എന്നിവരാണ് പിടിയിലായത്. യുവാവിനെ മർദിക്കുന്നത് ഗുണ്ടകൾ തന്നെ മൊബൈലിൽ പകർത്തിയിരുന്നു. ഈ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
Read Also: അഞ്ചാംഘട്ട വോട്ടെടുപ്പ് നാളെ; റായ്ബറേലിയും അമേഠിയുമടക്കം 49 മണ്ഡലങ്ങൾ, മത്സരിക്കുന്ന പ്രമുഖർ ഇവർ
Read Also: പഠന, താമസ ചെലവുകള്‍ സർക്കാർ വക; പ്ലസ് വൺ പ്രവേശനം കാത്തിരിക്കുന്നവർക്ക് അവസരം; ഇപ്പോൾ അപേക്ഷിക്കാം
Read Also: അഞ്ചുകോടിയുടെ റോഡ് ; ഒറ്റമഴയ്ക്ക് അടിയിലെ മണ്ണ് മുഴുവൻ ഒലിച്ചു പോയി, സംഭവം ഇടുക്കിയിൽ