web analytics

എഐയുടെ അടുത്ത ചുവട്… ഭൂമിക്കപ്പുറം ! ഗൂഗിളിന്റെ വിപ്ലവപ്രഖ്യാപനം: പ്രോജക്റ്റ് സൺബാഥർ

ഗൂഗിളിന്റെ വിപ്ലവപ്രഖ്യാപനം: പ്രോജക്റ്റ് സൺബാഥർ

നിർമിതബുദ്ധി ലോകത്ത് മത്സരം ദിനേന കുതിച്ചുയരുന്ന സാഹചര്യത്തിൽ, ഗൂഗിൾ ഒരിക്കൽക്കൂടി ഭാവിയെ മിന്നൽ വേഗത്തിൽ മുന്നോട്ട് നയിക്കുന്ന പ്രഖ്യാപനവുമായി രംഗത്തെത്തി.

ബഹിരാകാശത്ത് പ്രവർത്തിക്കുന്ന ഓർബിറ്റൽ ഡാറ്റാ സെന്ററുകൾ 2027 ഓടെ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കുമെന്ന ഗൂഗിളിന്റെ പ്രഖ്യാപനം സാങ്കേതിക ലോകത്ത് വലിയ ചർച്ചകൾക്ക് വഴിതെളിച്ചു.

‘പ്രോജക്റ്റ് സൺബാത്തർ’ എന്ന പേരിലുള്ള ഈ മഹത്തായ പദ്ധതി, എഐയുടെ ഇത്തവണത്തെ ഏറ്റവും വലിയ വിമർശനം ആയ ഊർജ ആവശ്യകതയും പരിസ്ഥിതിക്കുള്ള സമ്മർദ്ദവും ഗണ്യമായി കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്.

ഗൂഗിളിന്റെ കണക്കാക്കൽ പ്രകാരം, എഐയുടെ ഭാവി ഭൂമിയിലല്ലാതെ ബഹിരാകാശത്താണ് വളരേണ്ടത്. സൗരോർജത്തെ പ്രധാന ഊർജമൂലമായി ഉപയോഗിച്ച് ബഹിരാകാശത്ത് തന്നെ ട്രെയിനിംഗ്, ഇൻഫറൻസ് പോലുള്ള ഭീമമായ മെഷീൻ ലേണിങ് പ്രവർത്തനങ്ങൾ നടത്താൻ കഴിയും.

ഇതിലൂടെ ഭൂമിയിലെ വൈദ്യുതി, ജലസ്രോതസ്സുകൾ, അപൂർവ ധാതുക്കൾ എന്നിവയ്ക്ക് നേരെയുള്ള സമ്മർദ്ദം ഗണ്യമായി കുറയ്ക്കാമെന്ന് കമ്പനി വിശ്വസിക്കുന്നു.

ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയാണ് ഈ പദ്ധതിയുടെ ആദ്യഘട്ടങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നതിനെ കുറിച്ച് വെളിപ്പെടുത്തിയത്.

ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ, ചെറിയ മെഷീൻ റാക്കുകൾ ഉപഗ്രഹങ്ങളിലൂടെ ഭ്രമണപഥത്തിലേക്ക് അയച്ച് പ്രാരംഭ പരീക്ഷണങ്ങൾ ഉടൻ ആരംഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

2027-ൽ തന്നെ വലിയ മൈൽസ്‌റ്റോൺ കൈവരിക്കാനാണ് ഗൂഗിളിന്റെ ലക്ഷ്യം. അടുത്ത പത്ത് വർഷത്തിനുള്ളിൽ ബഹിരാകാശ ഡാറ്റാ സെന്ററുകൾ ‘സാധാരണ സംഭവം’ ആകുമെന്ന അവകാശവുമാണ് പിച്ചൈ ഉന്നയിച്ചത്.

ഈ പ്രഖ്യാപനം ശ്രദ്ധേയമാകുന്നത്, എഐയുടെ പരിസ്ഥിതിക സ്വാധീനം ലോകമൊട്ടാകെ ചർച്ചയാകുന്ന സമയത്താണ് ഗൂഗിൾ ഈ പദ്ധതി പുറത്ത് വിട്ടത്.

ഡാറ്റാ സെന്ററുകൾക്ക് ആവശ്യമായ വൈദ്യുതി ഉപഭോഗം, വൻ ജലനിരപ്പ്, ഉപകരണ നിർമ്മാണത്തിന് ഉപയോഗിക്കുന്ന അപൂർവ ധാതുക്കൾ എന്നിവയെല്ലാം കൂടി എഐ ഭൂമിയ്ക്ക് ഗണ്യമായ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചേക്കാമെന്നാണ് വിമർശകർ ഉയർത്തുന്ന ആശങ്ക.

കൂടാതെ, വലിയ തോതിൽ ഹരിതഗൃഹ വാതകങ്ങൾ പുറപ്പെടുവിക്കപ്പെടുകയും ഇ-വേസ്റ്റ് ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു.

എന്നാൽ, ഈ അടിസ്ഥാനസൗകര്യങ്ങൾ ഭൂമിക്ക് പുറത്തേക്ക് മാറ്റിയാൽ പരിസ്ഥിതിക്ക് ഉണ്ടാകുന്ന പ്രത്യാഘാതം കുറയ്ക്കാമെന്നതാണ് ഗൂഗിളിന്റെ വിലയിരുത്തൽ.

ഗൂഗിളിന്റെ TPU ചിപ്പുകൾ 2027 ഓടെ ബഹിരാകാശത്ത് പ്രവർത്തിപ്പിക്കാനുള്ള ശ്രമങ്ങളും ഇതിനോടൊപ്പം നടക്കുകയാണ്. ഭാവിയിൽ ബഹിരാകാശത്ത് എഐ അടിസ്ഥാന സൗകര്യങ്ങൾ പൂർണ്ണമായി സ്ഥാപിക്കുന്നതിനുള്ള ആദ്യപടിയെന്ന നിലയ്ക്കാണ് ഇതിനെ കമ്പനി കണക്കാക്കുന്നത്.

ഈ പ്രഖ്യാപനം, ഗൂഗിളിന്റെ ഏറ്റവും പുതിയ ജെമിനി 3 എഐ സാങ്കേതികവിദ്യ നേടിയ മുന്നേറ്റത്തിന്റെ പശ്ചാത്തലത്തിലാണ് ഉണ്ടായിരിക്കുന്നത്.

ജെമിനി 3ൽ ഉണ്ടായ ചാഞ്ചാട്ടം OpenAI പോലുള്ള എതിരാളികളെയും ഞെട്ടിക്കുന്ന തരത്തിലായിരുന്നു. OpenAI സിഇഒ സാം ആൾട്ട്മാൻ തന്റെ ജീവനക്കാരോട് തന്നെ മുന്നറിയിപ്പ് നൽകിയിരുന്നതായും റിപ്പോർട്ടുകളുണ്ട്

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ രാജ്യാന്തര പുരാവസ്തു കടത്ത്; ചെന്നിത്തലയു‌ടെ ആരോപണം ശരിവച്ച് വ്യവസായി

ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ രാജ്യാന്തര പുരാവസ്തു കടത്ത്; ചെന്നിത്തലയു‌ടെ ആരോപണം ശരിവച്ച്...

ശബരിമല സ്വർണ കൊള്ള: മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാര്‍ അറസ്റ്റില്‍

മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാര്‍ അറസ്റ്റില്‍ തിരുവനന്തപുരം: ശബരിമല സ്വർണ...

ശബരിമല സ്വർണക്കൊള്ള: പി.എസ്. പ്രശാന്തിനെ ചോദ്യം ചെയ്യും 

ശബരിമല സ്വർണക്കൊള്ള: പി.എസ്. പ്രശാന്തിനെ ചോദ്യം ചെയ്യും  തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ...

ആശുപത്രിയിൽ ചികിത്സാ നിരക്കും പാക്കേജ് നിരക്കും; കടുത്ത നടപടി സ്വീകരിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി

ആശുപത്രിയിൽ ചികിത്സാ നിരക്കും പാക്കേജ് നിരക്കും; കടുത്ത നടപടി സ്വീകരിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി ന്യൂഡൽഹി:...

രാജ്യത്ത് ഏറ്റവും കുറവ് മാതൃ മരണ നിരക്ക് കേരളത്തിലെന്ന് കേന്ദ്ര സർക്കാർ

രാജ്യത്ത് ഏറ്റവും കുറവ് മാതൃ മരണ നിരക്ക് കേരളത്തിലെന്ന് കേന്ദ്ര സർക്കാർ ന്യൂഡൽഹി:...

Other news

സൈനികനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

സൈനികനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം മലപ്പുറം:...

ശബരിമല സ്വർണ കൊള്ള: മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാര്‍ അറസ്റ്റില്‍

മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാര്‍ അറസ്റ്റില്‍ തിരുവനന്തപുരം: ശബരിമല സ്വർണ...

ആശുപത്രിയിൽ ചികിത്സാ നിരക്കും പാക്കേജ് നിരക്കും; കടുത്ത നടപടി സ്വീകരിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി

ആശുപത്രിയിൽ ചികിത്സാ നിരക്കും പാക്കേജ് നിരക്കും; കടുത്ത നടപടി സ്വീകരിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി ന്യൂഡൽഹി:...

മന്ത്രി സജി ചെറിയാൻ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ടയർ ഈരിത്തെറിച്ചു; അപകടം വാമനപുരത്ത്

മന്ത്രി സജി ചെറിയാൻ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ടയർ ഈരിത്തെറിച്ചു; അപകടം വാമനപുരത്ത് തിരുവനന്തപുരം:...

കോഴിക്കോട് ബീച്ച് റോഡിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

കോഴിക്കോട് ബീച്ച് റോഡിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം കോഴിക്കോട്:...

Related Articles

Popular Categories

spot_imgspot_img