ഗൂഗിളിന്റെ പ്രശസ്തമായ ‘ജി’ ലോഗോയിൽ മാറ്റം; മാറ്റം പത്ത് വർഷങ്ങൾക്ക് ശേഷം: കിടിലനെന്ന് ആരാധകർ

ഏറെ പ്രശസ്തമായ തങ്ങളുടെ ലോഗോയിൽ മാറ്റം വരുത്തി ഗൂഗിൾ. ഗൂഗിളിന്റെ പ്രശസ്തമായ ‘ജി’ എന്നെഴുതിയ ലോഗോയിലാണ് പുതിയ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുള്ളത്. വിവിധ ടെക് മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം പുറത്തുവന്നത്. സോളിഡ് ചുവപ്പ്, മഞ്ഞ, പച്ച, നീല ബിൽഡിങ് ബ്ലോക്കുകൾ ഒരേ നിറങ്ങൾക്കിടയിൽ ഫ്ലൂയിഡ് ഗ്രേഡിയന്റ് ഷിഫ്റ്റ് ഉപയോഗിച്ച് നിറങ്ങൾ മാറ്റിസ്ഥാപിച്ചു.

ഗൂഗിളിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന ഡിസൈൻ ഭാഷയുമായും ഡിജിറ്റൽ ഐഡന്റിറ്റിയുമായും കൂടുതൽ യോജിക്കുന്ന രീതിയിലാണ് പുതിയ ലോഗോ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

വർഷങ്ങളായി കണ്ടിരുന്ന പരന്നതും ബ്ലോക്കിയുമായ നിറങ്ങൾക്ക് പകരം, പുതുക്കിയ ‘ജി’ ലോഗോയിൽ ഇപ്പോൾ നാല് നിറങ്ങളും സംയോജിപ്പിക്കുന്ന ഗ്രേഡിയന്റായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്.

ഗൂഗിളിന്റെ നിര്‍മിത ബുദ്ധി ചാറ്റ്‌ബോട്ടായ ജെമിനിയുടെ ലോഗോയില്‍ ഗ്രേഡിയന്റായാണ് നിറങ്ങള്‍ വിന്യസിച്ചിരിക്കുന്നത്. ഇതിനോട് സാമ്യമുള്ളതാണ് ഗൂഗിളിന്റെ മാറ്റംവരുത്തിയ ലോഗോ കൃത്രിമബുദ്ധിയിൽ കമ്പനി എങ്ങനെ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും പുതിയ മാറ്റം ചൂണ്ടിക്കാട്ടുന്നു.

ലോഗോയിൽ ഗൂഗിൾ കൊണ്ടുവന്ന മാറ്റം ആഗോളതലത്തിൽ ശ്രദ്ധ നേടുകയാണ്. പുതിയ മാറ്റം ശ്രദ്ധയിൽപ്പെട്ടതോടെ നിരവധിയാളുകളാണ് പ്രതികരണങ്ങളുമായെത്തുന്നത് പഴയ ലോഗോയാണ് നല്ലത് എന്ന് ചിലര്‍ അഭിപ്രായപ്പെട്ടു.

അതേസമയം, മാറ്റം ചെറുതാണെങ്കിലും എഐ കാലത്തിന് അനുസരിച്ച് ആധുനികമാണ് പുതിയ ലോഗോയെന്നാണ് മറ്റുചിലര്‍ പറയുന്നത്. 2015 മുതൽ ‘ജി ലോഗോയുടെ വലിയ ദൃശ്യ പരിഷ്കരണത്തിന് വിധേയമായിട്ടില്ലാത്ത ഗൂഗ്ളിന്റെ ഈ മാറ്റം ചെറുതാണെങ്കിലും പ്രധാനപ്പെട്ട ഒന്നാണ്.

spot_imgspot_img
spot_imgspot_img

Latest news

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

Other news

Related Articles

Popular Categories

spot_imgspot_img