ഗൂഗിളിന് 100 കോടി രൂപ പിഴ ചുമത്തി ഇന്തോനേഷ്യ. ഗൂഗിള്‍ പ്ലേ ബില്ലിംഗ് വഴി ഇന്തോനേഷ്യന്‍ നിയമം ലംഘിച്ചതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. ഗൂഗിള്‍ പ്ലേ ബില്ലിംഗ് സംവിധാനം ഉപയോഗിച്ചില്ലെങ്കില്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പുകള്‍ നീക്കം ചെയ്യുമെന്ന് ഗൂഗിള്‍ ഭീഷണിപ്പെടുത്തിയെന്നും ആന്‍റിട്രസ്റ്റ് ഏജന്‍സി കണ്ടെത്തി.Google fined Rs 100 crore
ഗൂഗിളിന്‍റെ ആപ്ലിക്കേഷന്‍ വിതരണ പ്ലാറ്റ്‌ഫോമായ ഗൂഗിള്‍ പ്ലേ സ്റ്റോറിലെ (ഗൂഗിള്‍ പ്ലേ) പേയ്‌മെന്‍റ് സംവിധാനത്തില്‍ ഗൂഗിള്‍ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാണ് ഇന്തോനേഷ്യയിലെ ആന്‍റിട്രസ്റ്റ് ഏജന്‍സി കണ്ടെത്തിയത്. ഗൂഗിള്‍ പ്ലേ ബില്ലിംഗ് സംവിധാനം ഉപയോഗിച്ചില്ലെങ്കില്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പുകള്‍ നീക്കം ചെയ്യുമെന്ന് ഗൂഗിള്‍ ഭീഷണിപ്പെടുത്തിയെന്ന് ഏജന്‍സി കണ്ടെത്തി.
ഗൂഗിള്‍ 12.4 ദശലക്ഷം ഡോളര്‍ പിഴയൊടുക്കണം എന്നാണ് ഇന്തോനേഷ്യയിലെ ആന്‍റിട്രസ്റ്റ് ഏജന്‍സി വ്യക്തമാക്കിയതെന്ന് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. പിഴയില്‍ അപ്പീല്‍ നല്‍കുമെന്ന് ഗൂഗിള്‍ വക്താവ് അറിയിച്ചു.