ലോകത്തിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) വസ്ത്രവുമായി ഗൂഗിൾ സോഫ്‌റ്റ്‌വെയർ എഞ്ചിനീയറും ഷീ ബിൽഡ്‌സ് റോബോട്ടിന്‍റെ സ്ഥാപകയുമായ ക്രിസ്റ്റീന ഏണസ്റ്റ്. എഞ്ചിനീയറിംഗിന്‍റെയും ഗണിതശാസ്ത്രത്തിന്‍റെയും സഹായത്തോടെയാണ് താന്‍ പുതിയ എഐ വസ്ത്രം വിഭാവനം ചെയ്തതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ‘മെഡൂസ വസ്ത്രം’ (Medusa dress) എന്നാണു പുതിയ വസ്ത്രത്തിനു പേരിട്ടിരിക്കുന്നത്.(Google engineer with world’s first artificial intelligence suit)
കറുത്ത വസ്ത്രത്തിലുടനീളം സ്വർണ്ണ റോബോട്ടിക് പാമ്പുകളുണ്ടെന്നതാണ് പ്രത്യേകത. വസ്ത്രത്തിൽ അരയ്ക്ക് ചുറ്റും മൂന്ന് ചെറിയ പാമ്പുകളും കഴുത്തിൽ ഒരു വലിയ പാമ്പും ഉൾപ്പെടുന്നു, എല്ലാം എഐ സാങ്കേതികവിദ്യയുമായി സമന്വയിപ്പിച്ചാണ് ഒരുക്കിയിരിക്കുന്നത്. വസ്ത്രത്തിലെ പാമ്പിന്‍റെ തല ചലിപ്പിക്കുന്നതും ആളുകളെ തിരിച്ചറിയുന്നതും നിർമ്മിതി ബുദ്ധിയുടെ സഹായത്തോടെയാണ്.
ഇത് ഒരു ഫാഷൻ ട്രെന്‍റായി മാറുക എന്നതാണ് തന്‍റെ സ്വപ്നമെന്നും അവർ കൂട്ടിച്ചേർത്തു. ഇനിയും ചില മിനിക്കു പണികൾ കൂടി അവശേഷിക്കുന്നുണ്ടെന്നും അവർ പറയുന്നു. തന്‍റെ സ്വപ്ന പദ്ധതിയായാണ് ക്രീസ്റ്റീന ഈ റോബോട്ടിക് വസ്ത്രത്തെ വിശേഷിപ്പിക്കുന്നത്. ഏതായാലും സംഗതി സമൂഹ മാധ്യമ രംഗത്തും ഫാഷൻ ലോകത്തും ചർച്ചയായി കഴിഞ്ഞു.എഐ വസ്ത്രത്തിന്‍റെ പരിണാമ വീഡിയോ ക്രീസ്റ്റീന സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു.