നെറ്റ് പരീക്ഷയുടെ മാനദണ്ഡം പുതുക്കി യുജിസി. ഇനി നാലുവർഷ ബിരുദ കോഴ്സിലെ അവസാന സെമസ്റ്റർ വിദ്യാർത്ഥികൾക്കും നെറ്റ് പരീക്ഷ എഴുതാനാകും. ഇതിന്റെ മാനദണ്ഡങ്ങൾ പുതുക്കിയതായി യുജിസി ചെയർമാൻ എം ജഗദീഷ് അറിയിച്ചു. പി എച്ച് ഡി പ്രവേശനത്തിനുള്ള മാനദണ്ഡങ്ങളും യുജിസി നേരത്തെ പുതുക്കിയിരുന്നു. നെറ്റ് സ്കോർ ഉള്ളവർക്ക് സർവകലാശാലകളുടെ എൻട്രൻസ് പരീക്ഷ ഇല്ലാത്ത തന്നെ ഡോക്ടറൽ പ്രോഗ്രാമുകളിൽ പ്രവേശനം നൽകണമെന്നാണ് നിർദ്ദേശം. നെറ്റിന് പുറമേ ജയറാം കൂടി ലഭിച്ചവർക്ക് മാത്രമേ നേരിട്ട് ഗവേഷണത്തിന് പ്രവേശനം അനുവദിക്കൂ എന്ന ചട്ടത്തിലാണ് തിരുത്തൽ വരുത്തിയത്. ഈ പരിഷ്കാരത്തോടെ യുജിസി നെറ്റ് സ്കോർ ഗവേഷണത്തിനുള്ള അടിസ്ഥാന യോഗ്യതയായി മാറി.