യുഎയിലെ പ്രവാസി മലയാളികൾക്ക് സന്തോഷവാർത്ത; അബുദാബി ഇന്ത്യൻ എംബസിയുടെ അറിയിപ്പ് ഇങ്ങനെ

അബുദാബി: പ്രവാസികൾക്ക് സന്തോഷവാർത്തയുമായി അബുദാബി ഇന്ത്യൻ എംബസി. യുഎഇയിലെ പ്രവാസി ഇന്ത്യക്കാരുടെ പാസ്പോർട്ട് പുതുക്കൽ നടപടിക്രമങ്ങൾ കൂടുതൽ സുതാര്യമാക്കിയിരിക്കുകയാണ്. പാസ്പോർട്ടിന് അപേക്ഷിക്കുന്നതും പുതുക്കുന്നതും ഉൾപ്പെടെ ഓരോ സേവനത്തെക്കുറിച്ചുമുള്ള വിശദമായ വിശദാംശങ്ങൾ എംബസി പ്രസിദ്ധീകരിച്ചു. നടപടിക്രമങ്ങളും അവ പൂർത്തിയാക്കാൻ എടുക്കുന്ന കാലയളവും സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

സാധാരണ പാസ്പോർട്ട് പുതുക്കൽ, തത്കാൽ പാസ്പോർട്ട് പുതുക്കൽ, പ്രീമിയം സേവനം എന്നിവയുമായി ബന്ധപ്പെട്ടാണ് വിശദീകരണം പുറത്തിറക്കിയിരിക്കുന്നത്. അപേക്ഷകർക്ക് വ്യക്തിപരമായ പരിഗണനയും സഹായവും ഓഫിസിലെ അധിക സൗകര്യങ്ങളും ലഭ്യമാക്കുന്നതാണ് പ്രീമിയം സർവീസ്. എന്നാൽ പ്രീമിയം സർവീസിന് അധിക നിരക്ക് ഈടാക്കും. പാസ്പോർട്ട് പെട്ടെന്ന് പുതുക്കേണ്ടവർ തത്കാൽ സേവനമാണ് പ്രയോജനപ്പെടുത്തേണ്ടതെന്നും എംബസിയും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റും പറയുന്നു.

പുറംസേവന കരാർ കമ്പനിയായ ബിഎൽഎസ് ഇന്റർനാഷനൽ വഴിയാണ് ഇവിടങ്ങളിലുള്ളവർ പാസ്പോർട്ടിന് അപേക്ഷിക്കേണ്ടത്. പ്രീമിയം സേവനം ആവശ്യമുള്ളവർ വെബ്സൈറ്റ് മുഖേന മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. ബിഎൽഎസ് ഉദ്യോഗസ്ഥർ പാസ്പോർട്ട് അപേക്ഷകൾ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം ബന്ധപ്പെട്ട രേഖകൾ സഹിതം ഇന്ത്യൻ എംബസിക്കോ കോൺസുലേറ്റിനോ കൈമാറും. അപേക്ഷകന്റെ വിവരങ്ങൾ കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് സ്ഥിരീകരിച്ച ശേഷം അത് പുതുക്കി നൽകും.

എന്നാൽ തത്കാൽ പാസ്പോർട്ട് അപേക്ഷകർക്ക് മുൻകൂർ അപ്പോയിൻമെന്റ് ആവശ്യമില്ല. ഇവർ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ നേരിട്ട് എത്തിയാൽ മതിയെന്നും ഇന്ത്യൻ എംബസി വ്യക്തമാക്കിയിട്ടുണ്ട്. ബിഎൽഎസ് കേന്ദ്രങ്ങളിൽ തത്കാൽ അപേക്ഷകർക്കായി പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്.

എന്നാൽ പാസ്പോർട്ട് പുതുക്കുന്നതിന് ഇന്ത്യയിൽനിന്നുള്ള പൊലീസ് ക്ലിയറൻസ് ആവശ്യമാണ്. ക്ലിയറൻസ് ലഭിക്കുന്നതിനുള്ള കാലതാമസം അനുസരിച്ചായിരിക്കും പാസ്പോർട്ട് പുതുക്കി നൽകുക. സാധാരണ അപേക്ഷകളിൽ പാസ്പോർട്ട് നൽകുന്നതിന് മുൻപും അടിയന്തര സേവനമായ തത്കാൽ പാസ്പോർട്ട് അപേക്ഷകളിൽ ഇഷ്യൂ ചെയ്തതിനു ശേഷവുമാണ് പൊലീസ് ക്ലിയറൻസ് എടുക്കുക. തത്കാൽ പാസ്പോർട്ടിന് രാവിലെ അപേക്ഷിച്ചാൽ അന്ന് വൈകിട്ടോ പിറ്റേ ദിവസമോ ലഭിക്കും. എന്നാൽ സാധാരണ പാസ്പോർട്ടും പ്രീമിയം പാസ്പോർട്ടും മൂന്നോ നാലോ പ്രവൃത്തി ദിവസങ്ങൾക്കുള്ളിലാണ് ലഭിക്കുക.

പാസ്പോർട്ട്/ വീസ അപേക്ഷകരിൽ വ്യക്തിഗത സേവനം ആവശ്യമുള്ള പ്രീമിയം സർവീസുകാർ വാറ്റ് ഉൾപ്പെടെ 236.25 ദിർഹം അധികമായി നൽകണം. സാധാരണ ഫീസിന് പുറമേയുള്ള നിരക്കാണ് ഇത്. ഇവരിൽനിന്ന് അപേക്ഷ പൂരിപ്പിക്കൽ, ഫോട്ടോ എടുക്കൽ, എസ്എംഎസ് അറിയിപ്പ്, കുറിയർ സേവനം തുടങ്ങിയവയ്ക്കും പ്രത്യേക നിരക്കു ഈടാക്കും.

spot_imgspot_img
spot_imgspot_img

Latest news

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

Other news

കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു

കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു കോട്ടയം: കേരള കോൺഗ്രസ് (ജോസഫ്...

യാനിക് സിന്നറെ പരാജയപ്പെടുത്തി കാർലോസ് അൽകാരസ്

യാനിക് സിന്നറെ പരാജയപ്പെടുത്തി കാർലോസ് അൽകാരസ് ന്യൂയോർക്ക്:യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ...

Related Articles

Popular Categories

spot_imgspot_img