ക്ഷേത്രങ്ങളിൽ നിത്യോപയോഗമില്ലാതെ സൂക്ഷിച്ചിരിക്കുന്ന സ്വർണം പുതുവർഷത്തിൽ ബാങ്കിന് കൈമാറും; മാറ്റുക 252 ക്ഷേത്രങ്ങളിലെ 535 കിലോഗ്രാം സ്വർണ്ണം

ദേവസ്വംബോർഡ് ക്ഷേത്രങ്ങളിൽ നിത്യോപയോഗമില്ലാതെ സൂക്ഷിച്ചിരിക്കുന്ന സ്വർണം നിക്ഷേപപ്പദ്ധതിയിൽ എസ്.ബി.ഐ.ക്ക് കൈമാറും. അഞ്ചുവർഷത്തേക്കുള്ള നിക്ഷേപപ്പദ്ധതിക്ക്‌ ദേവസ്വംബോർഡ് യോഗം അന്തിമാനുമതി നൽകി. ഹൈക്കോടതി അനുമതിയോടെ, എട്ടുമാസമായി തുടരുന്ന പരിശോധനയും കണക്കെടുപ്പും പൂർത്തിയായി. 535 കിലോഗ്രാം സ്വർണ്ണമാണ് ഇത്തരത്തിൽ ജനുവരി പകുതിയോടെ മാറ്റുക. Gold stored in temples will be handed over to the bank in the New Year

എസ്.ബി.ഐ., ദേവസ്വംബോർഡ് പ്രതിനിധികളും ഓഡിറ്റ് വിഭാഗം ഉദ്യോഗസ്ഥരും ജനുവരി മൂന്നിന് യോഗം ചേരുമെന്ന് ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്തും അംഗം എ. അജികുമാറും പറഞ്ഞു. തുടർന്ന് സ്‌ട്രോങ് റൂമുകളിൽനിന്ന് സ്വർണം തിരുവനന്തപുരം ശ്രീകണ്ഠേശ്വരം ഗ്രൂപ്പിലെ വലിയശാലയിലെത്തിക്കും. മെറ്റൽ ആൻഡ് മിനറൽസ് ട്രേഡിങ് കോർപ്പറേഷൻ അധികൃതരുടെ സാന്നിധ്യത്തിൽ ബാങ്കിന്റെ തൃശ്ശൂർശാഖയ്ക്ക് കൈമാറുമെന്നാണ് കരുതുന്നത്.

ഭക്തർ കാണിക്കയായും നടയ്ക്കുവെച്ചതുമായ 1252 ക്ഷേത്രങ്ങളിലെ സ്വർണം 21 സ്‌ട്രോങ് റൂമുകളിലായിട്ടാണ് ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത്. ഇതിൽ മിക്കതും ആഭരണങ്ങളാണ്. ഇപ്പോഴത്തെ സ്വർണവിലയനുസരിച്ച് 10 കോടിയോളം രൂപ പ്രതിവർഷം പലിശയിനത്തിൽ ലഭിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

Related Articles

Popular Categories

spot_imgspot_img