കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ വർധനവ്. ഇന്ന് പവന് 880 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 69,760 രൂപയായി ഉയർന്നു.
ഗ്രാമിന് 110 രൂപ കൂടി 8720 രൂപയിലുമെത്തി. കഴിഞ്ഞ ദിവസം വൻ ഇടിവ് നേരിട്ട സ്വർണമാണ് ഇന്ന് തിരിച്ചു കയറിയത്. പവന് ഒറ്റയടിക്ക് 1560 രൂപയാണ് ഇന്നലെ കുറഞ്ഞത്.
ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 68,880 രൂപയിലെത്തിയിരുന്നു. ഗ്രാമിന് 195 രൂപ കുറഞ്ഞ് 8610 രൂപയിലുമായിരുന്നു ഇന്നലത്തെ സ്വർണ വ്യാപാരം നടന്നിരുന്നത്.
അതേസമയം ചില കടകളിൽ ഇന്ന് 18 കാരറ്റ് സ്വർണവില ഗ്രാമിന് 90 രൂപ വർധിച്ച് 7,185 രൂപയായപ്പോൾ മറ്റുചില കടകളിൽ വില 90 രൂപ തന്നെ വർധിച്ചെങ്കിലും 7,150 രൂപയിലാണ് സ്വർണം വിൽക്കുന്നത്. വെള്ളിക്ക് ഗ്രാമിന് ഒരു രൂപ ഉയർന്ന് 108 രൂപയായി.
ഓഹരി വിപണിയിലെ ചാഞ്ചാട്ടവും അമേരിക്ക- ചൈന വ്യാപാരയുദ്ധത്തിന് ശമനമായതും അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ മുഖ്യമായും സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് സ്വര്‍ണവില ഉയരാന്‍ കാരണമായത്.
എന്നാല്‍ ഓഹരി വിപണിയില്‍ വീണ്ടും ഉണര്‍വ് പ്രകടമായതോടെ നിക്ഷേപകര്‍ അവിടേയ്ക്ക് നീങ്ങിയതാണ് കഴിഞ്ഞദിവസം സ്വര്‍ണവില ഇടിഞ്ഞത്. തുടർന്ന് വില കുറയുമെന്ന പ്രതീക്ഷിച്ചിരുന്നവർ കനത്ത തിരിച്ചടിയാണ് ഇന്ന് നേരിട്ടത്.
സ്വർണാഭരണം വാങ്ങുമ്പോൾ ജിഎസ്ടി (3%), ഹോൾമാർക്ക് ചാർജ് (45 രൂപ+18% ജിഎസ്ടി), പണിക്കൂലി എന്നിവയും ബാധകമാണ്. പണിക്കൂലി ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് 3 മുതൽ 30-35% വരെയൊക്കെ നൽകേണ്ടി വരും.