web analytics

പൊന്ന് വീണ്ടും കുതിച്ചു; ഒറ്റയടിക്ക് 2000 രൂപയുടെ വർധനവ്

തിരുവനന്തപുരം: പ്രതീക്ഷകൾ തകിടം മറിച്ച് സംസ്ഥാനത്ത് വീണ്ടും കുതിച്ചുയർന്നു. ഇന്ന് ഒറ്റയടിക്ക് പവന് 2000 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരാഴ്ചയ്ക്ക് ശേഷം സ്വർണവില വീണ്ടും 72000 കടന്നു മുന്നേറി.

ഒരു പവൻ സ്വർണത്തിന് 72,200 രൂപയാണ് ഇന്നത്തെ വിപണി വില. ഗ്രാമിന് 250 രൂപ കൂടി വില 9,025 ആയി. ഈ മാസം ഇന്നലെയാണ് ആദ്യമായി സ്വർണവില കൂടിയത്. 160 രൂപയാണ് പവന് ഇന്നലെ വർധിച്ചത്.

ഈ മാസം ആരംഭിച്ചതോടെ വില തുടർച്ചയായി ഇടിഞ്ഞത് ഉപഭോക്താക്കൾക്ക് വലിയ പ്രതീക്ഷയാണ് നൽകിയിരുന്നത്. കാരണം, മെയ് ആരംഭിച്ചതോടെ 1720 രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ സ്വർണവില 70,000 ത്തിന് താഴേക്ക് എത്തുമെന്നായിരുന്നു ധാരണ.

എന്നാൽ ഉപഭോക്താക്കളുടെ പ്രതീക്ഷയ്ക്കേറ്റ തിരിച്ചടിയാണ് ഇന്നത്തെ കുത്തനെയുള്ള വില വർദ്ധന. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7460 രൂപയാണ്. വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 108 രൂപയാണ്.

മെയ് മാസത്തെ സ്വർണവില ഒറ്റനോട്ടത്തിൽ

മെയ് 1 – ഒരു പവൻ സ്വർണത്തിന് 1640 രൂപ കുറഞ്ഞു. വിപണി വില 70,200 രൂപ
മെയ് 2 – ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 70,040 രൂപ
മെയ് 3 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 70,040 രൂപ
മെയ് 4 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 70,040 രൂപ
മെയ് 5 – ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 70,200 രൂപ
മെയ് 6 – ഒരു പവൻ സ്വർണത്തിന് 2000 രൂപ ഉയർന്നു. വിപണി വില 72,200 രൂപ

spot_imgspot_img
spot_imgspot_img

Latest news

ചൈനയ്ക്ക് മറുപടി; റഷ്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനം ‘സുഖോയ്-57ഇ’ ഇന്ത്യ വാങ്ങുന്നു!

ചൈനയ്ക്ക് മറുപടി; റഷ്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനം 'സുഖോയ്-57ഇ' ഇന്ത്യ...

മരിച്ചിട്ടും വിടാതെ ആരോഗ്യവകുപ്പ്; വയറ്റിൽ കത്രിക കുടുങ്ങിയ രോഗിക്ക് മരണശേഷവും ഹാജരാകാൻ നോട്ടീസ്!

മരിച്ചിട്ടും വിടാതെ ആരോഗ്യവകുപ്പ്; വയറ്റിൽ കത്രിക കുടുങ്ങിയ രോഗിക്ക് മരണശേഷവും ഹാജരാകാൻ...

കൊച്ചി വൈറ്റിലയിൽ റെയിൽവേ ട്രാക്കിനു സമീപം യുവതി മരിച്ച നിലയിൽ; ശരീരമാസകലം മുറിവുകൾ: കൊലപാതകമെന്ന് സംശയം

വൈറ്റിലയിൽ റെയിൽവേ ട്രാക്കിനു സമീപം യുവതി മരിച്ച നിലയിൽകൊച്ചി വൈറ്റിലയിൽ റെയിൽവേ...

നോവായി എയർ ആംബുലൻസ് അപകടം: 7 മരണം

നോവായി എയർ ആംബുലൻസ് അപകടം: 7 മരണം ന്യൂഡൽഹി:റാഞ്ചിയിൽ നിന്ന് ഡൽഹിയിലേക്ക് രോഗിയുമായി...

ടീഷർട്ട് ഓൾട്ടർ ചെയ്യാനെത്തിയ 15-കാരനെ പീഡിപ്പിച്ചു; ടൈലർക്കു 13 വർഷം കഠിന തടവ്

ടീഷർട്ട് ഓൾട്ടർ ചെയ്യാനെത്തിയ 15-കാരനെ പീഡിപ്പിച്ചു; ടൈലർക്കു 13 വർഷം കഠിന...

Other news

ഗുരുവായൂർ ദർശനത്തിന് വൻ നിയന്ത്രണം: ഭക്തർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഗുരുവായൂർ: ലോകപ്രശസ്തമായ ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഉത്സവ ലഹരി തുടങ്ങിക്കഴിഞ്ഞു. എന്നാൽ...

ശബരിമല വിമാനത്താവള ഭൂമി ഏറ്റെടുക്കലിൽ ‘സ്റ്റാറ്റസ്‌കോ’ തുടരാൻ കോടതി നിർദ്ദേശം

ശബരിമല വിമാനത്താവള ഭൂമി ഏറ്റെടുക്കലിൽ 'സ്റ്റാറ്റസ്‌കോ' തുടരാൻ കോടതി നിർദ്ദേശം കൊച്ചി:ശബരിമല ഗ്രീൻഫീൽഡ്...

സംസ്ഥാനത്തിന്റെ പേര് മാറിയാലും ഹൈക്കോടതിയുടെ പേര് മാറുമോ?

സംസ്ഥാനത്തിന്റെ പേര് മാറിയാലും ഹൈക്കോടതിയുടെ പേര് മാറുമോ? ഭരണഘടനയിൽ സംസ്ഥാനത്തിന്റെ പേര് ‘കേരള’...

കേരളം പിടിക്കാൻ രാഹുൽ എത്തുന്നു! സീറ്റ് തർക്കത്തിൽ ‘ഹൈക്കമാൻഡ്’ ഇടപെടൽ; രണ്ട് ഘട്ടങ്ങളിലായി വൻ പര്യടനം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങിക്കഴിഞ്ഞ കേരള രാഷ്ട്രീയത്തിൽ ആവേശം വിതറാൻ...

ചൈനയ്ക്ക് മറുപടി; റഷ്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനം ‘സുഖോയ്-57ഇ’ ഇന്ത്യ വാങ്ങുന്നു!

ചൈനയ്ക്ക് മറുപടി; റഷ്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനം 'സുഖോയ്-57ഇ' ഇന്ത്യ...

അശ്ലീല ഉള്ളടക്കം: അഞ്ച് ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്രം

അശ്ലീല ഉള്ളടക്കം: അഞ്ച് ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്രം രാജ്യത്തെ ഡിജിറ്റൽ...

Related Articles

Popular Categories

spot_imgspot_img