കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഉയർന്ന സ്വർണവില ഇന്ന് കുറഞ്ഞു. ഗ്രാമിന് 45 രൂപ കുറഞ്ഞ് 8,710 രൂപയും പവന് 360 രൂപ കുറഞ്ഞ് 69,680 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ 4 ദിവസത്തിനിടെ ഗ്രാമിന് 145 രൂപയും പവന് 1,160 രൂപയും വർധിച്ച ശേഷമാണ് ഇന്ന് വിലയിടിഞ്ഞത്.
ഔൺസിന് 3,235 ഡോളറായിരുന്ന രാജ്യാന്തര വില നിലവിൽ 3,212 ഡോളറിലാണ് ഉള്ളത്. ട്രംപിന്റെ ഇടപെടലിനെ തുടർന്ന് റഷ്യയും യുക്രെയ്നും സമാധാന ചർച്ചകളിലേക്ക് കടക്കുന്നതും താരിഫ് വിഷയത്തിൽ അമേരിക്ക കൂടുതൽ ചർച്ചകൾക്ക് തയാറാകുന്നതും സ്വർണവില കുറയാൻ കാരണമാകുന്നുണ്ട്.
അതേസമയം ചില കടകളിൽ 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് ഇന്ന് 30 രൂപ കുറഞ്ഞ് 7,180 രൂപയായി. മറ്റു ചില കടകളിൽ വില ഗ്രാമിന് 30 രൂപ കുറഞ്ഞ് 7,140 രൂപയാണ്. വെള്ളിവില ചില കടകളിൽ ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 107 ആയി.
കാൽവരിമൗണ്ടിന് സമീപം ബസും മിനിലോറിയും കൂട്ടിയിടിച്ച് അപകടം
കട്ടപ്പന: ബസും മിനിലോറിയും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്കേറ്റു. ഇടുക്കി കാൽവരിമൗണ്ടിന് സമീപത്താണ് അപകടമുണ്ടായത്. തിങ്കളാഴ്ച വൈകീട്ട് ആണ് സംഭവം.
കട്ടപ്പനയിൽ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ബസ് എതിർദിശയിൽ നിന്ന് വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ലോറി ഡ്രൈവർ ആമയാർ ശരണ്യവിലാസം പ്രവീൺ മണി, ബസ് യാത്രികൻ കട്ടപ്പന പുലിപ്പറമ്പിൽ ജയ്‌സൻ ഫിലിപ്പ്, മറ്റ് മൂന്ന് യാത്രക്കാർക്കുമാണ് പരിക്കേറ്റത്.
ലോറിയുടെ ക്യാബിനിൽ കുടുങ്ങിയ ഡ്രൈവറെ ഏറെ പണിപ്പെട്ടാണ് പുറപ്പെടുത്തത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.