സംസ്ഥാനത്ത് കുത്തനെ ഉയർന്ന് സ്വർണവില. ഇന്ന് ഒറ്റയടിക്ക് പവന് 560 രൂപയാണ് വര്‍ധിച്ചത്. 53,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 70 രൂപയാണ് കൂടിയത്. 6680 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസം ആദ്യമായാണ് സ്വർണവില ഉയരുന്നത്.
ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 6,680 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5,555 രൂപയാണ്. കഴിഞ്ഞ നാല് ദിവസം കൊണ്ട് 800 രൂപയുടെ ഇടിവാണ് സ്വർണവില ഉണ്ടായത്. അതേസമയം വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഒരു രൂപയാണ് ഇന്ന് വർധിച്ചത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 98 രൂപയാണ്.
ഓഹരി വിപണിയില്‍ ഉണ്ടായ ഇടിവാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. നിലവില്‍ 53,500 രൂപയിലേക്കാണ് സ്വര്‍ണവില കുതിച്ചത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതാണ് സ്വര്‍ണവില ഇപ്പോഴും 50,000ന് മുകളില്‍ നില്‍ക്കാന്‍ കാരണം. മാര്‍ച്ച് 29ന് ആണ് സ്വര്‍ണവില ആദ്യമായി 50,000 കടന്നത്.
Read More: കേന്ദ്രത്തിൽ ഒപ്പത്തിനൊപ്പം; എക്സിറ്റ് പോളുകളെ തള്ളി ഇന്ത്യ സംഖ്യത്തിന്റെ മുന്നേറ്റം
Read More: കേരളം വലത്തേക്ക്; എൽഡിഎഫ് കിതക്കുന്നു; എൻഡിഎ അക്കൗണ്ട് തുറക്കുന്നു
Read More: ടീച്ചറമ്മയെ കേരളം കൈവിട്ടോ? വടകരയിൽ വൻ ലീഡുമായി ഷാഫി പറമ്പിൽ