സ്വർണത്തേരോട്ടം തുടരുന്നു; ഇന്ന് കൂടിയത് 1,040 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുതിച്ചു. ഇന്ന് ഒരു പവന്റെ വിലയില്‍ 1,040 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവന്‍ സ്വർണ്ണത്തിന്റെ വില 86,760 രൂപയിലെത്തി.
ഗ്രാമിന്റെ വില 130 രൂപ കൂടി 10,845 രൂപയിലേക്ക് കുതിച്ചു. ഒരു മാസത്തിനിടെ മാത്രം 9,120 രൂപയാണ് സ്വർണത്തിന് കൂടിയത്. സെപ്റ്റംബര്‍ ഒന്നിന് 77,640 രൂപയായിരുന്നു ഒരു പവന്റെ വില.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ പത്ത് ഗ്രാം 14 കാരറ്റ് സ്വര്‍ണത്തിന്റെ വില 1,17,375 രൂപയിലെത്തി. അതേസമയം വെള്ളിയുടെ വിലയിലും സമാനമായ വര്‍ധനവുണ്ടായി. 1,43,840 രൂപയാണ് ഒരു കിലോഗ്രാം വെള്ളിയുടെ ഇന്നത്തെ വില.
യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് റിസര്‍വ് നിരക്ക് കുറച്ചേക്കുമെന്ന സൂചന, ട്രംപിന്റെ താരിഫ് നയങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍, ഡോളറിന്റെ തളര്‍ച്ച,
രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകള്‍ കരുതലായി വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത്, ചെറികിട നിക്ഷേപകരുടെ ആവേശം തുടങ്ങിയവയെല്ലാമാണ് സ്വര്‍ണത്തിന്റെ ഈ കുത്തിപ്പിന് കാരണം.
വിദേശ സിനിമകള്‍ക്ക് 100% താരിഫ്
വാഷിംഗ്ടണ്‍: അമേരിക്കയ്ക്ക് പുറത്ത് നിര്‍മിക്കുന്ന സിനിമകൾക്ക് 100% താരിഫ് (നികുതി) ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെയാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം.വിദേശ രാജ്യങ്ങള്‍ അമേരിക്കയുടെ സിനിമാ വ്യവസായത്തെ ‘മോഷ്ടിച്ചു’ എന്നാണ് ട്രംപ് ആരോപിക്കുന്നത്.
‘ഒരു കുഞ്ഞിന്റെ കയ്യില്‍ നിന്ന് മിഠായി മോഷ്ടിക്കുന്നതുപോലെയാണ് മറ്റ് രാജ്യങ്ങള്‍ അമേരിക്കയുടെ സിനിമാ വ്യവസായത്തെ തട്ടിയെടുത്തത്’ എന്നും അദ്ദേഹം തന്റെ പോസ്റ്റില്‍ കുറിച്ചു.’ദുര്‍ബലനും കഴിവുകെട്ടവനുമായ ഗവര്‍ണര്‍ കാരണം ഇത് കാലിഫോര്‍ണിയയെ സാരമായി ബാധിച്ചുവെന്നും ട്രംപ് പറയുന്നു.
കാലങ്ങളായി തുടരുന്നതും ഒരിക്കലും അവസാനിക്കാത്തതുമായ ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി, അമേരിക്കയ്ക്ക് പുറത്ത് നിര്‍മിക്കുന്ന എല്ലാ സിനിമകള്‍ക്കും ഞാന്‍ 100% താരിഫ് ഏര്‍പ്പെടുത്തുന്നു’ എന്നാണ് ട്രംപിന്റെ പ്രഖ്യാപനം.അതേസമയം എങ്ങനെയാണ് ഈ താരിഫ് നടപ്പാക്കുകയെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടില്ല.
വാര്‍ണര്‍ ബ്രോസ്, ഡിസ്‌കവറി, കോംകാസ്റ്റ്, പാരാമൗണ്ട് സ്‌കൈഡാന്‍സ്, നെറ്റ് ഫ്‌ളിക്‌സ് ഉള്‍പ്പടെയുള്ള കമ്പനികളും വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
അമേരിക്കയ്ക്ക് പുറത്ത് നിര്‍മിക്കുന്ന സിനിമകള്‍ക്ക് 100 ശതമാനം തീരുവ ഏര്‍പ്പെടുത്താനുള്ള തന്റെ പദ്ധതി മേയില്‍ തന്നെ ട്രംപ് പ്രഖ്യാപിച്ചിരുന്നു.
അതിനായുള്ള നടപടികള്‍ സ്വീകരിക്കാന്‍ വാണിജ്യ വകുപ്പിനും യുണൈറ്റഡ് സ്റ്റേറ്റ്‌സ് ട്രേഡ് റെപ്രസെന്ററ്റീവിനും അദ്ദേഹം അധികാരം നല്‍കുകയും ചെയ്തിരുന്നു.
Summary: Gold prices have surged again in the state. Today, the price of one sovereign (pavan) of gold increased by ₹1,040. With this hike, the price of one sovereign has reached ₹86,760.









