ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില വീണ്ടും മേലോട്ട്. തുടര്‍ച്ചയായി രണ്ടുദിവസം മാറ്റമില്ലാതെ തുടർന്ന സ്വര്‍ണവിലയാണ് ഇന്ന് ഉയർന്നത്. 200 രൂപ വര്‍ധിച്ച് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,320 രൂപയായി. ഗ്രാമിന് 25 രൂപയാണ് ഇന്ന് വര്‍ധിച്ചത്. 6665 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കനംകുറഞ്ഞ (ലൈറ്റ്‌വെയ്റ്റ്) ആഭരണങ്ങള്‍ നിര്‍മ്മിക്കാന്‍ പ്രധാനമായും പ്രയോജനപ്പെടുത്തുന്ന 18 കാരറ്റ് സ്വര്‍ണവില ഇന്ന് ഗ്രാമിന് 20 രൂപ വര്‍ധിച്ച് 5,540 രൂപയിലെത്തി. വെള്ളിവിലയും വീണ്ടും ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്. ഇന്ന് ഗ്രാമിന് ഒരു രൂപ ഉയര്‍ന്ന് 97 രൂപയായി.
മെയ് 20ന് റെക്കോർഡിൽ എത്തിയ സ്വർണ്ണ വില പെട്ടെന്ന് ഇടിയുകയായിരുന്നു. 55,120 രൂപയായി ഉയര്‍ന്നാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. തുടര്‍ന്ന് നാല് ദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം പിന്നീടുള്ള ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് ഉയര്‍ന്നത്.
ഓഹരി വിപണിയിലെ മുന്നേറ്റവും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതാണ് സ്വര്‍ണവില ഇപ്പോഴും 50,000ന് മുകളില്‍ നില്‍ക്കാന്‍ കാരണം. മാര്‍ച്ച് 29ന് ആണ് സ്വര്‍ണവില ആദ്യമായി 50,000 കടന്നത്.
Read More: വടക്കഞ്ചേരിയിൽ ഇറച്ചി വിൽക്കുന്ന കടയിൽ കയറിയ യുവാവ് തൊഴിലാളിയെ ആക്രമിച്ചു
Read More: ഇടുക്കിയിൽ അന്തര്‍ സംസ്ഥാന കഞ്ചാവ് കടത്ത് ലോബിയുമായി ബന്ധമുള്ള യുവാവ് ഏഴരക്കിലോ കഞ്ചാവുമായി പിടിയിൽ