കൊച്ചി: സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണവില. 59,600 രൂപയാണ് ഒരു പവൻ സ്വർണത്തിന് നൽകേണ്ട വില. ഗ്രാമിന് 7450 രൂപ നൽകണം.
കഴിഞ്ഞവർഷം ഒക്ടോബർ 31ന് രേഖപ്പെടുത്തിയ 59,640 രൂപയാണ് ഏറ്റവും ഉയർന്ന സ്വർണവില. ഇത് കടന്നും സ്വർണവില കുതിക്കുമെന്നാണ് വിപണി വൃത്തങ്ങൾ നൽകുന്ന സൂചന. ഈ മാസത്തിന്റെ തുടക്കത്തിൽ 57,200 രൂപയായിരുന്നു പവൻ വില.
ഇതാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം. 19 ദിവസം കൊണ്ട് 2400 രൂപയാണ് വർധിച്ചത്. ഡോളർ ശക്തിയാർജിക്കുന്നതും ആഗോള വിപണിയിലെ ചലനങ്ങളുമാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്.