നിലവിട്ട് പാഞ്ഞ് സ്വർണം; വില 65,000ത്തിന് തൊട്ടരികെ

കൊച്ചി: സംസ്ഥാനത്ത് സ്വർണവില പുതിയ റെക്കോർഡിൽ. ഒരു പവൻ സ്വർണത്തിന്റെ വില 65,000 ത്തിനു തൊട്ടരികിലാണ്. ഇന്ന് 440 രൂപയാണ് ഒരു പവന് കൂടിയത്. ഇതോടെ ഒരു പവൻ സ്വര്‍ണത്തിന്റെ വില 64,960 രൂപയായി ഉയർന്നു.

ഒരു ഗ്രാം സ്വർണത്തിന് 55 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8120 രൂപയിലെത്തി. മാർച്ച് മാസത്തിന്റെ തുടക്കത്തില്‍ തന്നെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 63,520 രൂപയായിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ വില ഉയരുകയാണ് ചെയ്തത്. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രകടമാകുന്നത്.

സംസ്ഥാനത്ത് ജനുവരി 22നാണ് ചരിത്രത്തില്‍ ആദ്യമായി സ്വർണവില അറുപതിനായിരം കടന്നത്. അവിടെന്ന് നിന്ന് ദിവസങ്ങള്‍ക്കകം 64,000 കടന്ന് സ്വര്‍ണവില കുതിക്കുകയാണ് ചെയ്തത്. നിലവിലെ റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണവില 65,000 തൊടുമോ എന്നതാണ് നിലവിലെ ചർച്ച.

രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. അതേസമയം സ്വർണവില വർധിക്കുന്നതോടെ ആശങ്കയിലാണ് വിവാഹപാർട്ടിക്കാർ. 106.9 രൂപയാണ് ഒരു ഗ്രാം വെള്ളിയുടെ വില.

spot_imgspot_img
spot_imgspot_img

Latest news

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

Other news

ദേവീ മന്ത്രങ്ങളിൽ മുഴുകി അനന്തപുരി; പണ്ടാര അടുപ്പില്‍ തീപകര്‍ന്നു

തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയ്ക്ക് ആരംഭം കുറിച്ചുകൊണ്ട് പണ്ടാര അടുപ്പിൽ...

ഒരു വർഷത്തോളമായി കടുവ സാനിധ്യം! ഇടുക്കി ജനവാസമേഖലയിൽ ഇറങ്ങിയ കടുവയെ കണ്ടെത്താൻ ഡ്രോൺ നിരീക്ഷണം

ഇടുക്കി: വണ്ടിപ്പെരിയാർ ഗ്രാംബി എസ്റ്റേറ്റിൽ ഇറങ്ങിയ കടുവയെ കണ്ടെത്തുന്നതിനായി ഡ്രോൺ നിരീക്ഷണം...

യുവ മാധ്യമ പ്രവർത്തകൻ പ്രവീൺ അന്തരിച്ചു; മരണം വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ

കാട്ടിക്കുളം: വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലിരുന്ന യുവ മാധ്യമ പ്രവർത്തകൻ അന്തരിച്ചു അണമല...

സ്വർണ്ണം കടത്താൻ പഠിച്ചത് യൂട്യൂബിലൂടെ; നടി രന്യ റാവുവിന്റെ മൊഴി പുറത്ത്

ബെം​ഗളൂരു: സ്വർണ്ണം കടത്താൻ താൻ പഠിച്ചത് യൂട്യൂബ് വഴിയെന്ന് പിടിയിലായ നടി...

ഈ കണ്ണനിഷ്ടം കഞ്ചാവ്; പിടിയിലായത് ഒരു കിലോ സാധനവുമായി

ഹരിപ്പാട്: ഹരിപ്പാട് കുമാരകോടി പാലത്തിന് പടിഞ്ഞാറ് വശത്ത് നിന്ന് ഒരു കിലോ...

പൂജയ്‌ക്കെന്ന്‌ പറഞ്ഞ് വിളിച്ചുവരുത്തി; ജ്യോത്സ്യനെ കവർച്ച ചെയ്ത സംഘം പിടിയിൽ

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ പൂജയ്‌ക്കെന്ന്‌ പറഞ്ഞ് ജ്യോത്സ്യനെ വീട്ടിലേക്ക് വിളിച്ചു വരുത്തി കവർച്ച...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!