സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ വീണ്ടും ചാഞ്ചാട്ടം. രണ്ടു ദിവസമായി കുറഞ്ഞിരുന്ന സ്വർണ്ണ വില ഇന്ന് ഉയര്‍ന്നു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വർധിച്ചു. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന്റെ വില 53,720 രൂപയാണ്. 6715 രൂപയാണ് ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില.
ഓഹരി വിപണിയില്‍ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് സ്വര്‍ണ്ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതാണ് സ്വര്‍ണ്ണവില ഇപ്പോഴും 50000ന് മുകളില്‍ നില്‍ക്കാന്‍ കാരണം.
മാര്‍ച്ച് 29ന് ആണ് സ്വര്‍ണ്ണവില ആദ്യമായി 50,000 കടന്നത്. കഴിഞ്ഞ മാസം 19ന് 54,500 കടന്ന് സ്വര്‍ണ്ണവില സര്‍വകാല റെക്കോര്‍ഡും ഇട്ടു. തുടര്‍ന്ന് വില കുറയുന്നതാണ് ദൃശ്യമായത്. 10ന് രേഖപ്പെടുത്തിയ 54,040 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. നാല് ദിവസത്തിനിടെ 640 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില ഉയര്‍ന്നത്.
Read More: ടൂറിസ്റ്റ് ബസ്സും ട്രക്കും കൂട്ടിയിടിച്ച് അപകടം: ആറു പേർ വെന്തുമരിച്ചു: 32 പേർക്ക് പരിക്ക്
Read More: മംഗലപ്പുഴ പാലം ബലപ്പെടുത്തല്‍; ദേശീയപാതയിലെ ഗതാഗത നിയന്ത്രണം ഇങ്ങനെ