web analytics

സ്വർണവില 77000 ത്തിനു തൊട്ടരികെ

സ്വർണവില 77000 ത്തിനു തൊട്ടരികെ

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോർഡ് മുന്നേറ്റം. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 1200 രൂപയാണ് ഒറ്റയടിക്ക് വര്‍ധിച്ചിരിക്കുന്നത്.

ഇതോടെ ഒരു പവൻ സ്വർണവില 76960 രൂപയിലെത്തി. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 150 രൂപ വര്‍ധിച്ച് 9620 രൂപയായി. പവന് 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 120 രൂപ വര്‍ധിച്ച് 7895 രൂപയിലെത്തിയിട്ടുണ്ട്.

ഔണ്‍സ് സ്വര്‍ണത്തിന് 3447 ഡോളറിലെത്തി. ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വര്‍ണവില ഇത്രയും കുതിക്കാന്‍ കാരണം. ഡോളര്‍ സൂചികയില്‍ ചാഞ്ചാട്ടം തുടരുകയാണ്.

അതേസമയം അമേരിക്കയുടെ കേന്ദ്ര ബാങ്ക് വൈകാതെ പലിശ നിരക്ക് കുറയ്ക്കുമെന്ന് ആണ് റിപ്പോർട്ടുകൾ പറയുന്നത്.

രാജ്യാന്തര വിപണിയില്‍ താരിഫ് ഭീഷണി കാരണം സ്വര്‍ണവില കുതിച്ചിട്ടുണ്ട്. ഇതിനൊപ്പം ഇന്ത്യന്‍ രൂപ മൂല്യം ഇടിയുക കൂടി ചെയ്തതോടെ സ്വര്‍ണം കുത്തനെ കൂടുകയായിരുന്നു.

രൂപയുടെ മൂല്യം ഡോളറിനെതരെ നിലവിൽ 88.15 എന്ന നിരക്കിലാണുള്ളത്. നേരത്തെ ഇത് 88.30 വരെ എത്തിയിരുന്നു.

ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് പണിക്കൂലിയും ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജുമെല്ലാം ഉള്‍പ്പെടെ 83000 രൂപ വരെ ചെലവ് വരുമെന്ന് ആണ് കണക്കുകൂട്ടൽ. എന്നാൽ ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങള്‍ ആണെങ്കില്‍ ഇനിയും വില കൂടും.

അതേസമയം കേരളത്തിൽ വെള്ളിയുടെ വില ഗ്രാമിന് 1 രൂപ വര്‍ധിച്ച് 128 രൂപയായി ഉയര്‍ന്നു.

ട്രംപ് ചുമത്തിയ താരിഫുകള്‍ നിയമവിരുദ്ധം

വാഷിംഗ്ടണ്‍: ട്രംപ് ഭരണകൂടം ചുമത്തിയ താരിഫുകള്‍ നിയമവിരുദ്ധമെന്ന് യുഎസ് അപ്പീല്‍ കോടതി. താരിഫ് ചുമത്താന്‍ പ്രസിഡന്റ് ട്രംപിന് നിയമപരമായി അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ട്രംപിന്റെ നടപടി യുഎസ് ഭരണഘടനാ ലംഘനമാണെന്നു അന്താരാഷ്ട്ര വ്യാപാര കോടതി നേരത്തേ വിധിച്ചിരുന്നു. ട്രംപ് അധികാരം മറികടന്നെന്നും കോടതി വിലയിരുത്തിരുന്നു. ഇതിനെതിരെയാണ് ഭരണകൂടം അപ്പീല്‍ കോടതിയെ സമീപിച്ചത്.

എന്നാല്‍ അന്താരാഷ്ട്ര വ്യാപാര കോടതിയുടെ വിധി അപ്പീല്‍ കോടതിയും ശരിവെയ്ക്കുകയായിരുന്നു. അപ്പീല്‍ നല്‍കുന്നതിനായി ഭരണകൂടത്തിന് കോടതി സമയം അനുവദിച്ചിട്ടുണ്ട്. ഒക്ടോബര്‍ പതിനാല് വരെ വിധി പ്രാബല്യത്തിൽ വരില്ല.

അതേസമയം ഡൊണാൾഡ് അപ്പീല്‍ കോടതി വിധിക്കെതിരെ ട്രംപ് രംഗത്തെത്തി. വിധി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ട്രംപ് പറഞ്ഞു. വിധി അംഗീകരിക്കുന്നത് അമേരിക്കയെ ദുരന്തത്തിലേയ്ക്ക് തള്ളിവിടുന്നതിന് തുല്യമാകും എന്നും ട്രംപ് വ്യക്തമാക്കി.

താരിഫുമായി മുന്നോട്ടുപോകും. അപ്പീല്‍ കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും. താരിഫ് പോരാട്ടത്തില്‍ വിജയിക്കുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

Summary: Gold price in Kerala hits a record high as rates surge by ₹1,200 per sovereign in a single day. With this sharp hike, one pavan of gold now costs ₹76,960 in the state.

spot_imgspot_img
spot_imgspot_img

Latest news

ഇടിമുറിയിൽ സ്വകാര്യ ബസ് ഡ്രൈവറിന് ക്രൂരമർദ്ദനം

പൊലീസിന്റെ ഇടിമുറിയിൽ സ്വകാര്യ ബസ് ഡ്രൈവറിന് ക്രൂരമർദ്ദനം കിളിമാനൂർ: പൊലീസ് വാഹന ഡ്രൈവറുടെ...

ലാനിന: തുലാത്തിൽ കൂടുതൽ മഴ

ലാനിന: തുലാത്തിൽ കൂടുതൽ മഴ ലാനിന പ്രതിഭാസം സജീവമാകുന്നതോടെ രാജ്യത്ത് കാലാവസ്ഥാ വ്യതിയാനങ്ങൾ...

എറണാകുളം സിറ്റി ഹോസ്പിറ്റൽ ജപ്തി ചെയ്ത് ടാറ്റ ഗ്രൂപ്പ്

എറണാകുളം സിറ്റി ഹോസ്പിറ്റൽ ജപ്തി ചെയ്ത് ടാറ്റ ഗ്രൂപ്പ് എറണാകുളം എം ജി...

ഇടുക്കിയിൽ റിസോർട്ടിന്റെ സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെ ഇടിഞ്ഞുവീണു: രണ്ടുപേർക്ക് ദാരുണാന്ത്യം

ഇടുക്കിയിൽ റിസോർട്ടിന്റെ സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെ ഇടിഞ്ഞുവീണു: രണ്ടുപേർക്ക് ദാരുണാന്ത്യം ഇടുക്കി ചിത്തിരപുരത്ത്...

ശബരിമലയിലെ സ്വർണപീഠവും കാണാനില്ല

ശബരിമലയിലെ സ്വർണപീഠവും കാണാനില്ല ശബരിമലയിൽ സ്ഥാപിച്ചിട്ടുള്ള ദ്വാരപാലക ശിൽപങ്ങളോടൊപ്പം സമർപ്പിക്കപ്പെട്ട സ്വർണപീഠം എവിടെയെന്ന...

Other news

തുല്യനീതിയോടെ പോറ്റാനാകുമെങ്കിൽ മാത്രം ബഹുഭാര്യത്വം

തുല്യനീതിയോടെ പോറ്റാനാകുമെങ്കിൽ മാത്രം ബഹുഭാര്യത്വം കൊച്ചി ∙ ഖുർആൻ്റെ സന്ദേശം തുല്യനീതി ഉറപ്പാക്കലാണ്,...

രാഷ്ട്രപതി ശബരിമല ദർശനം നടത്തും

രാഷ്ട്രപതി ശബരിമല ദർശനം നടത്തും പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ ദർശനം...

ഹൃദയം നുറുങ്ങുന്ന രാഘവന്റെ വാക്കുകൾ

ഹൃദയം നുറുങ്ങുന്ന രാഘവന്റെ വാക്കുകൾ ഒരുപാട് സ്വപ്‌നങ്ങൾ ബാക്കിവെച്ചുകൊണ്ട് പാതിവഴിയിൽ ഓർമയായ ജിഷ്ണു...

കാൻസറിനോട് പടവെട്ടി മംമ്ത

കാൻസറിനോട് പടവെട്ടി മംമ്ത മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഏറെക്കാലമായി ഇടംനേടിയ നടിയാണ് മംമ്ത...

ബിജെപി വാര്‍ഡ് കൗൺസിലർ ഓഫീസിൽ ജീവനൊടുക്കി

ബിജെപി വാര്‍ഡ് കൗൺസിലർ ഓഫീസിൽ ജീവനൊടുക്കി തിരുവനന്തപുരം: ബിജെപി വാര്‍ഡ് കൗൺസിലറെ ഓഫിസിനുള്ളിൽ...

ആർപ്പൂക്കരയിൽ അസ്ഥികൂടം കണ്ടെത്തി

ആർപ്പൂക്കരയിൽ അസ്ഥികൂടം കണ്ടെത്തി കോട്ടയം: കോട്ടയം ആർപ്പൂക്കരയിൽ അസ്ഥികൂടം കണ്ടെത്തി. ആർപ്പൂക്കര ഗവ....

Related Articles

Popular Categories

spot_imgspot_img