ഇടുക്കി മേലേ ചിന്നാറ്റിൽ യുവാവിന്റെ ചികിത്സാ സഹായത്തിനായി നടത്തിയ ആട് ലേലത്തിൽ ലഭിച്ചത് 3.11 ലക്ഷം രൂപ . ജിൻസ്മോൻ വളയത്തിന്റെ ചികിത്സയ്ക്കു വേണ്ടി പണം സ്വരൂപിക്കുന്നതിനാണ് മേലെ ചിന്നാറ്റിൽ വച്ച് ജിൻസ് ചികിത്സാസഹായ സമിതിയുടെ നേതൃത്വത്തിൽ ജനകീയ ലേലം നടത്തിയത്. Goat auctioned for medical aid; fetched a huge price
‘മജ്ജമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വേണ്ടി 20 ലക്ഷം രൂപയാണ് ജിൻസിന് ആവശ്യമുള്ളത് ഇതിനു വേണ്ടി പണം സ്വരൂപിക്കുന്നതിനാണ് ജനകീയ ലേലം നടത്തപ്പെട്ടത്.
ജനകീയ ലേലത്തിന് ചികിത്സാ സമിതി ചെയർമാൻ ഫാദർ സക്കറിയ കുമ്മണ്ണൂപറമ്പിൽ, കൺവീനർ സജി പേഴത്തു വയലിൽ കോ- ഓഡിനേറ്റർപഞ്ചായത്ത് മെമ്പർ രാജേഷ് ജോസഫ്, പഞ്ചായത്ത് മെമ്പർമാരായ റെജി ഇടിയാകുന്നേൽ, മിനി വയലിൽൽ,ടോമി തെങ്ങുംപള്ളി ,ജോണി ചെമ്പുകട , ബിനു പി.ആർ ജെയ്സ്, അറക്കപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകി