web analytics

ക്യൂആർ കോഡ് രീതിയിലേക്ക്; ജിമെയിലിലെ ലോഗിൻ കോഡ് സംവിധാനം മാറുന്നു

കാലിഫോർണിയ: ജിമെയിലിലെ എസ്എംഎസ് അധിഷ്ഠിത ലോഗിൻ കോഡ് സംവിധാനം ഗൂഗിൾ അവസാനിപ്പിക്കുന്നതായി റിപ്പോർട്ട്. ലോഗിൻ ചെയ്യാൻ എസ്എംഎസ് വഴി ടു-ഫാക്ടർ ഓതൻറിക്കേഷൻ കോഡ് സ്വീകരിക്കുന്നതിന് പകരം ക്യൂആർ കോഡ് രീതിയിലേക്ക് ജിമെയിൽ മാറുന്നു എന്നാണ് പുറത്തുവരുന്ന വിവരം. അക്കൗണ്ടുകളിലെ സുരക്ഷ വർധിപ്പിക്കുന്നതിൻറെ ഭാഗമായാണ് പുതിയ ലോഗിൻ സംവിധാനം. രാജ്യാന്തര മാധ്യമമായ ഫോബ്‌സാണ് പുതിയ റിപ്പോർട്ട് പുറത്ത് വിട്ടത്.

എസ്എംഎസ് വഴി ടു-ഫാക്ടർ ഓതൻറിക്കേഷൻ കോഡ് നൽകുന്ന രീതി മാറ്റി, ക്യൂആർ കോഡ് രീതി ജിമെയിലേക്ക് വരുന്ന പുത്തൻ ഫീച്ചർ വരും മാസങ്ങളിൽ തന്നെ ജിമെയിലിൽ ഗൂഗിൾ അവതരിപ്പിക്കുമെന്ന് ഫോബ്‌സിൻറെ റിപ്പോർട്ടിൽ പറയുന്നു.

ലോഗിൻ ചെയ്യാനായി ആറക്ക കോഡ് നിലവിൽ മൊബൈൽ നമ്പറുകളിലേക്ക് എസ്‌എംഎസ് വഴിയാണ് യൂസർമാർക്ക് ജിമെയിലിൻറെ ഉടമകളായ ഗൂഗിൾ കമ്പനി അയക്കാറുള്ളത്. ഗൂഗിൾ അക്കൗണ്ടിൽ പ്രവേശിക്കാൻ ശരിയായ പാസ്‌വേഡ് നൽകിയ ശേഷം ഇത്തരത്തിൽ എസ്എംഎസ് വഴിയുള്ള ആറക്ക കോഡും സമർപ്പിക്കേണ്ടത് ഇപ്പോൾ നിർബന്ധമാണ്. 2011ലാണ് ആദ്യമായി ഗൂഗിൾ ഈ സംവിധാനം അവതരിപ്പിച്ചത്.

ഫോൺ നമ്പറിലേക്ക് എസ്എംഎസ് വഴി ലഭിക്കുന്ന ആറക്ക കോഡ് ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ വിദഗ്ധമായി കൈക്കലാക്കാൻ സാധ്യതയുള്ളതിനാലാണ് ടു-ഫാക്ടർ ഓതൻറിക്കേഷനായി ക്യൂആർ കോഡ് രീതി ഗൂഗിൾ പരീക്ഷിക്കുന്നത്. ഗൂഗിൾ അക്കൗണ്ടുകൾക്ക് ക്യൂആർകോഡ് രീതി വരുന്നതോട്കൂടി കൂടുതൽ സുരക്ഷ ഉറപ്പാക്കാനാകുമെന്നാണ് കമ്പനി വിചാരിക്കുന്നത്. ഭാവിയിൽ സ്മാർട്ട്ഫോൺ ക്യാമറകൾ വഴി ക്യൂആർ കോഡ് സ്‌കാൻ ചെയ്യുന്ന രീതി ജിമെയിലേക്ക് കൊണ്ടുവരാനാണ് ഗൂഗിൾ ആലോചിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി പാലക്കാട്...

Other news

ആത്മീയതയുടെ പ്രശാന്ത സാഗരം വിടവാങ്ങി; പ്രശസ്ത ധ്യാനഗുരു ഫാ. പ്രശാന്ത് IMS അന്തരിച്ചു

പ്രശസ്ത ധ്യാനഗുരു ഫാ. പ്രശാന്ത് IMS അന്തരിച്ചു. ആത്മീയ ധ്യാന ഗുരു ഫാദർ...

ബംഗ്ലദേശിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി മരത്തിൽ കെട്ടിത്തൂക്കി; 7 പേർ അറസ്റ്റിൽ‌

ബംഗ്ലദേശിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി മരത്തിൽ കെട്ടിത്തൂക്കി ധാക്ക ∙...

കോഴിക്കോട് നാടിനെ നടുക്കിയ കൊലപാതകം: ആറു വയസ്സുള്ള മകനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി അമ്മ

കോഴിക്കോട് ആറു വയസ്സുള്ള മകനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി അമ്മ കോഴിക്കോട് ∙...

മെട്രോ സ്റ്റേഷനുകളിൽ പുക ബോംബെറിഞ്ഞ് കത്തിയാക്രമണം; മൂന്ന് മരണം, അക്രമി കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു

മെട്രോ സ്റ്റേഷനുകളിൽ പുക ബോംബെറിഞ്ഞ് കത്തിയാക്രമണം; മൂന്ന് മരണം, അക്രമി കെട്ടിടത്തിൽ...

വന്യജീവി ആക്രമണം തടയാൻ വൻ പദ്ധതി: ഇടുക്കി വന്യജീവി സങ്കേതത്തിൽ ട്രഞ്ചും തൂക്കുവേലിയും

വന്യജീവി ആക്രമണം തടയാൻ വൻ പദ്ധതി: ഇടുക്കി വന്യജീവി സങ്കേതത്തിൽ ട്രഞ്ചും...

Related Articles

Popular Categories

spot_imgspot_img