ടെറസിൽ ഇരുന്ന് പഠിക്കുകയായിരുന്നു പെൺകുട്ടി
പട്ന: വീടിനു മുകളിൽ നിന്ന് കുരങ്ങൻമാർ തള്ളി താഴെയിട്ട പത്താം ക്ലാസുകാരി മരിച്ചു. ബിഹാറിലാണ് സംഭവം. പ്രിയ കുമാർ എന്ന പെൺകുട്ടിയാണ് മരിച്ചത്.(Girl dies after being pushed off rooftop by monkey)
ടെറസിൽ ഇരുന്ന് പഠിക്കുകയായിരുന്നു പെൺകുട്ടി. ഈ സമയം ടെറസിലേയ്ക്ക് എത്തിയ ഒരു കൂട്ടം കുരങ്ങൻമാർ പെൺകുട്ടിയെ ഉപദ്രവിച്ചെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. താഴേയ്ക്ക് വീണ പ്രിയയുടെ തലയുടെ പിൻഭാഗത്തും മറ്റും ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് അബോധാവസ്ഥയിലായ പെൺകുട്ടിയെ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും സംഭവിക്കുകയായിരുന്നു.
അതേസമയം പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ പോസ്റ്റ്‌മോർട്ടം നടത്താൻ വിസമ്മതിച്ചതായി ഭഗവാൻപൂർ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) സുജീത് കുമാർ ചൗധരി അറിയിച്ചു. സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബം പരാതി നൽകിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.