കരുനാഗപ്പള്ളി: നാലര വയസുകാരി ഓടയിൽ വീണ് മരിച്ചു. കൊട്ടാരക്കര പള്ളിക്കൽ പാലവിളയിൽ വീട്ടിൽ അനീഷ്-രശ്മി ദമ്പതികളുടെ മകൾ കല്ല്യാണി (അക്ഷിക) ആണ് മരിച്ചത്.
ഇന്ന് സ്കൂൾ പ്രവേശനോത്സവത്തിൽ പങ്കെടുക്കാനിരിക്കെയാണ് കല്ല്യാണിയുടെ അപ്രതീക്ഷിത വിയോഗം.
പന്മന കളരി തളിയാഴ്ച കിഴക്കേതിലുള്ള മുത്തച്ഛന്റേയും മുത്തശ്ശിയുടെയും കുടുംബ വീട്ടിൽ ഒന്നരമാസത്തിന് മുമ്പ് അവധി ആഘോഷിക്കാനായി എത്തിയതായിരുന്നു കല്ല്യാണി.
കഴിഞ്ഞ ദിവസം വൈകീട്ട് ഈ വീടിന് സമീപത്തുള്ള ഓടയുടെ സ്ലാബിൽ കൂടി കൂട്ടുകാരുമൊത്ത് സൈക്കിൾ ഉരുട്ടി വരുന്നതിനിടയിൽ സ്ലാബില്ലാത്ത ഭാഗത്ത് വെച്ച് ഓടയിലേക്ക് വീഴുകയായിരുന്നു.
നാട്ടുകാർ ഓടയിലിറങ്ങി മുങ്ങിത്തപ്പുന്നതിനിടയിൽ മൂന്നൂറ് മീറ്റർ മാറി കുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു.
ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കരുനാഗപ്പള്ളി താലൂക്കാശുപത്രി മോർച്ചറിയിൽ