ഇടുക്കി വണ്ടിപ്പെരിയാറിൽ കുടുംബാഗങ്ങളോടൊപ്പം യാത്ര ചെയ്ത പെൺകുട്ടിയെ വാഹനം തടഞ്ഞു നിർത്തി ദേഹോപദ്രവമേൽപ്പിക്കുകയും പിതാവിനെ കയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്ത കേസിലെ പ്രതികളെ വണ്ടിപ്പെരിയാർ പോലീസ് അറസ്റ്റ് ചെയ്തു. Girl and father beaten up while travelling with family at Vandiperiyar in Idukki
വാഴത്തോപ്പ് ഇടുക്കി കോളനി സ്വദേശി ആര്യഭവനിൽ അഭിജിത്ത്, ( 23) വണ്ടിപ്പെരിയാർ ഇഞ്ചിക്കാട് സ്വദേശി മദൻ കുമാർ (22) എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച രാത്രി ഒൻപതേ കാലോടെ ഇഞ്ചിക്കാട് മുരുകൻ ക്ഷേത്രത്തിന് സമീപത്ത് വച്ചായിരുന്നു സംഭവം.
വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് പെൺകുട്ടിയും കുടുംബവും സഞ്ചരിച്ച വാഹനം ഇവർ തടഞ്ഞു. തുടർന്ന് ഇതേ ചെല്ലിയുള്ള വാക്ക് തർക്കത്തിനിടയിൽ പിതാവിനെ ഇവർ കയ്യേറ്റം ചെയ്തു. തടസ്സം പിടിക്കാനെത്തിയപ്പോഴാണ് പെൺകുട്ടിക്കും മർദ്ദനമേറ്റത്.
വണ്ടിപ്പെരിയാർ എസ്.ഐ റ്റി. എസ്.. ജയകൃഷ്ണൻ, എ.എസ്.ഐ മാരായ നിയാസ് മീരാൻ , കൃഷ്ണകുമാർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.