തോൽവിയുടെ വക്കത്ത് നിന്നും അവസാന നിമിഷത്തിൽ രക്ഷപ്പെടൽ; ഇൻജുറി ഗോളിൽ സമനിലയിൽ കടന്നു കൂടി ജർമനി; സ്വിറ്റ്സർലൻഡും പ്രീ ക്വാർട്ടറിൽ

ഫ്രാങ്ക്ഫർട്ട്: 90 മിനിറ്റ് കഴിഞ്ഞതിൽപ്പിന്നെയാണ് ഫ്രാങ്ക്ഫർട്ട് സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ കാണികളിൽ ആവേശം പുനർജനിച്ചത്. ആദ്യപകുതിയിലെ 28-ാം മിനിറ്റിൽ ഡാൻ എൻഡോയ് നേടിയ ഗോളിൽ സ്വിറ്റ്സർലൻഡ് മുന്നിലെത്തിയതായിരുന്നു.Germany equalized with an injury goal

തുടർന്നുള്ള 90 മിനിറ്റുവരെ സ്വന്തം നാട്ടിലെ കാണികൾക്കു മുന്നിൽ ജർമനിക്ക് തോറ്റുനിൽക്കേണ്ടിവന്നു. ഒടുവിൽ അധിക സമയത്തെ ആദ്യ മിനിറ്റിൽ ജീവശ്വാസംപോലെ ജർമനിയുടെ സമനില ഗോൾ വന്നു. അത് ജർമനിയിലും തടിച്ചുകൂടിയ ആരാധകരിലും സൃഷ്ടിച്ച സന്തോഷം ചെറുതല്ല.

സ്വിസിനായി ഡാൻ എൻഡോയെയും ജർമനിക്കായി നിക്ലസ് ഫുൾക്രഗുമാണ് ഗോൾ നേടിയത്. പന്തടക്കത്തിലും ആക്രമണത്തിലും ഗോളിലേക്ക് ഷോട്ടുകൾ തൊടുക്കുന്നതിലും ബഹുദൂരം മുന്നിൽനിന്ന ജർമനിക്ക് സമനില ഗോളിനായി രണ്ടാംപകുതിയുടെ ഇൻജുറി ടൈം വരെ പൊരുതേണ്ടി വന്നു.

ജർമനിയെ ഞെട്ടിച്ച് മത്സരത്തിൽ ആദ്യം ലീഡെടുത്തത് സ്വിറ്റ്സർലൻഡാണ്. 28ാം മിനിറ്റിൽ ഫാബിയാൻ റീഡർ ബോക്സിനകത്തേക്ക് നീട്ടിനൽകിയ പന്ത് സ്വീകരിച്ച റെമോ ഫ്രൂലർ, ഗോൾമുഖത്തേക്ക് നൽകിയ ക്രോസ് എൻഡോയ വലയിലേക്ക് തിരിച്ചുവിടുമ്പോൾ ജർമൻ ഗോളി മാനുവൽ ന്യൂയർ നിസ്സഹായനായിരുന്നു.

17ാം മിനിറ്റിൽ റോബർട്ട് ആൻഡ്രിച്ചിന്‍റെ ബോക്സിനു പുറത്തുനിന്നുള്ള ബുള്ളറ്റ് ഷോട്ട് സ്വിസ് ഗോളി യാൻ സോമറെ മറികടന്ന് വലയിൽ കയറിയിരുന്നു, പിന്നാലെ ജർമൻ താരങ്ങൾ ആഘോഷവും തുടങ്ങി.

എന്നാൽ, വാർ പരിശോധനയിൽ റഫറി ഗോൾ നിഷേധിച്ചു. ബോക്സിനുള്ളിൽ ജമാൽ മൂസിയാല സ്വിസ് താരം മൈക്കൽ എബിഷറെ ഫൗൾ ചെയ്തതാണ് തിരിച്ചടിയായത്. പ്രസ്സിങ് ഗെയിമുമായി ജർമനി കളം നിറയുന്നതിനിടെയാണ് കിട്ടിയ അവസരം മുതലെടുത്ത് സ്വിറ്റ്സർലൻഡ് മത്സരത്തിൽ ലീഡെടുത്തത്.

രണ്ടു മിനിറ്റിനുള്ളിൽ വീണ്ടും എൻഡോയയുടെ ഗോൾ ശ്രമം. അന്‍റോണിയോ റൂഡിഗറിൽനിന്ന് പന്ത് തട്ടിയെടുത്ത് താരം തൊടുത്ത നിലംപറ്റെയുള്ള ഷോട്ട് വലതു പോസ്റ്റിനെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ പുറത്തേക്ക് പോയി.

നിരവധി തവണ ജർമൻ താരങ്ങൾ സ്വിറ്റ്സർലൻഡിന്‍റെ ബോക്സിലേക്ക് കടന്നുകയറിയെങ്കിലും ഫിനിഷിങ്ങിലെ പോരായ്മയാണ് തിരിച്ചടിയായത്.

ഗോൾ വീണതോടെ താളം നഷ്ടപ്പെട്ട ജർമനി ഇടവേളക്കുശേഷം ഒത്തിണക്കം വീണ്ടെടുത്തു. 50ാം മിനിറ്റിൽ മൂസിയാലയുടെ ബോക്സിനു തൊട്ടുവെളിയിൽനിന്നുള്ള കിടിലൻ ഷോട്ട് സ്വിസ് ഗോളി തട്ടിയകറ്റി.

ജർമനിയുടെ മുന്നേറ്റങ്ങളെല്ലാം സ്വിസ് പ്രതിരോധത്തിൽ തട്ടി അവസാനിച്ചു. 15 മിനിറ്റിനിടെ യുവതാരങ്ങളായ മൂസിയാല, വിർട്സ് ഉൾപ്പെടെയുള്ളവരെ പിൻവലിച്ച് ജർമൻ പരിശീലകൻ ജൂലിയൻ നഗൽസ്മാൻ അഞ്ചു പകരക്കാരെ കളത്തിലിറക്കി. 83ാം മിനിറ്റിൽ പകരക്കാരൻ റൂബൻ വർഗാസിലൂടെ സ്വിസ് രണ്ടാം ഗോൾ നേടിയെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു. തൊട്ടുപിന്നാലെ സ്വിസ് താരം സാകയുടെ 20 വാരെ അകലെ നിന്നുള്ള ഷോട്ട് ന്യൂയർ തട്ടിയകറ്റി.

സ്വിറ്റ്സർലൻഡ് അട്ടിമറി ജയം നേടിയെന്ന് ഏവരും ഉറപ്പിച്ചിരിക്കെയാണ് ഇൻജുറി ടൈമിൽ പകരക്കാരനായി ഇറങ്ങിയ നിക്ലസ് ഫുൾക്രസ് ജർമനിയുടെ രക്ഷകനായി അവതരിക്കുന്നത്. മറ്റൊരു പകരക്കാരൻ ഡേവിഡ് റാം ബോക്സിനുള്ളിലേക്ക് ഉയർത്തി നൽകിയ പന്ത് ഹെഡ്ഡറിലൂടെ ഫുൾക്രസ് വലയിലാക്കുമ്പോൾ സ്വിസ് ഗോളി കാഴ്ചക്കാരനായിരുന്നു.

ഹംഗറിക്കായി ഇൻജുറി ടൈമിലാണ് (90+10) കെവിൻ സിസോബോത്ത് വിജയ ഗോൾ നേടിയത്. മൂന്നു പോയന്‍റുമായി അവർ ഗ്രൂപ്പിൽ മൂന്നാമത് ഫിനിഷ് ചെയ്തു. ഒരു പോയന്‍റുള്ള സ്കോട്ട്ലൻഡ് അവസാന സ്ഥാനത്തും

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

ഗൂഗിൾ മാപ്പ് നോക്കി വണ്ടിയോടിച്ചു; എത്തിയത് അടച്ചിട്ട പാലത്തിനിടെ അറ്റത്ത്; നദിയിലേക്കു വീണു 4 പേർക്ക് ദാരുണാന്ത്യം

ഗൂഗിൾ മാപ്പ് നോക്കി വണ്ടിയോടിച്ചു; എത്തിയത് അടച്ചിട്ട പാലത്തിനിടെ അറ്റത്ത്; നദിയിലേക്കു...

പ്രസാദം നൽകിയില്ല, ജീവനക്കാരനെ തല്ലിക്കൊന്നു

പ്രസാദം നൽകിയില്ല, ജീവനക്കാരനെ തല്ലിക്കൊന്നു ന്യൂഡൽഹി: ഡൽഹിയിലെ കൽക്കാജി ക്ഷേത്രത്തിലെ ജീവനക്കാരനെ തല്ലിക്കൊന്നു....

നാളെ റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കും

നാളെ റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കും തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകള്‍ ആഗസ്റ്റ്...

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

‘ചിലന്തി ജയശ്രി’ പിടിയിൽ

'ചിലന്തി ജയശ്രി' പിടിയിൽ തൃശൂർ: 60 ലക്ഷത്തിൻ്റെ തട്ടിപ്പ് നടത്തിയ കേസിൽ മധ്യവയസ്‌ക...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

Related Articles

Popular Categories

spot_imgspot_img