web analytics

ബിക്കിനി ഇട്ടാൽ വേശ്യയെന്ന് വിളിക്കും

നല്ലൊരു സാരിയുടുത്ത് ഫോട്ടോഷൂട്ട് ചെയ്താൽ ആർക്കും എന്നോട് താൽപര്യമില്ലന്ന് ഗൗരി സിജി മാത്യൂസ്

ബിക്കിനി ഇട്ടാൽ വേശ്യയെന്ന് വിളിക്കും

സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതയാണ് ഗൗരി സിജി മാത്യൂസ്. മോഡലിംഗിലൂടെയാണ് ഗൗരി ശ്രദ്ധ നേടുന്നത്. ​​

ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ പോസ്റ്റ് ചെയ്ത് ഗൗരി ചർച്ച ആകാറുണ്ട്. ബോള്‍ഡ് ഫോട്ടോഷൂട്ടുകളിലൂടെ വൈറലായി മാറിയ താരമാണ് ഗൗരി എന്ന് തന്നെ പറയാം.

താരത്തിന്റെ ബിക്കിനി ഫോട്ടോഷൂട്ട് അടക്കമുള്ള ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. നിരവധി വിമർശന കമന്റുകളും ചിത്രങ്ങൾക്ക് ലഭിക്കാറുണ്ട്.

നഴ്സിംഗിൽ നിന്ന് മോഡലിംഗിലേക്ക്

ഗൗരി ആദ്യം തിരഞ്ഞെടുക്കിയത് നഴ്സിംഗ് പ്രൊഫഷനാണ്. വിദേശത്തും ജോലി ചെയ്തു. കുവൈറ്റിൽ ജോലി ചെയ്തിരുന്നെങ്കിലും വിസ പ്രശ്നങ്ങളെത്തുടർന്ന് നാട്ടിലേക്ക് മടങ്ങേണ്ടിവന്നു.

അതിനിടയിലാണ് സിനിമാ മേഖലയിൽ അവസരം ലഭിച്ചത്. തമിഴിലും അഭിനയിച്ചിട്ടുണ്ടെങ്കിലും, അഡ്ജസ്റ്റ്മെന്റ് ആവശ്യപ്പെടുന്ന സാഹചര്യം കണ്ടപ്പോൾ അവിടെ നിന്ന് മാറിനിൽക്കുകയായിരുന്നു.

ബി-ഗ്രേഡ് സിനിമകളിൽ അഭിനയിക്കാൻ താൽപര്യമില്ലായിരുന്നെന്നും അവർ പറയുന്നു.

ബിക്കിനി ഷൂട്ടിന്റെ വഴിയിലേക്ക്

“ഒരു നല്ല സാരിയിട്ട് ഫോട്ടോഷൂട്ട് ചെയ്താൽ ആരും ശ്രദ്ധിക്കാറില്ല, പക്ഷേ ബിക്കിനി ഷൂട്ട് പോസ്റ്റ് ചെയ്താൽ ലൈക്കുകളും കമന്റുകളും കൂടുതലാണ്” – ഗൗരി തുറന്നു പറയുന്നു.

ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുന്ന ബിക്കിനി ചിത്രങ്ങളാണ് ആരാധകരിൽ കൂടുതൽ പ്രചാരത്തിലാകുന്നത്.
കുടുംബം – അമ്മ, അച്ഛൻ, ചേച്ചി, ഭർത്താവ് – ഇവർക്ക് ഇതറിയാം. “ചിത്രങ്ങൾക്ക് വരുന്ന കമന്റുകൾ നോക്കി കരഞ്ഞ് എന്റെ അടുത്ത് വരേണ്ട, മുന്നോട്ട് പോകണം” എന്ന് തന്നെയാണ് കുടുംബം പറയുന്നത്.

മോഡലിംഗിലെ അനുഭവങ്ങൾ

ഗൗരി പറയുന്നു: “ഒരു കമ്പനി വഴി ഞാൻ ചെയ്ത ഫോട്ടോഷൂട്ടിൽ അടിമയെപ്പോലെ പണി എടുത്തിട്ടും എനിക്ക് കിട്ടിയത് തുച്ഛമായ പ്രതിഫലം മാത്രമാണ്.

അവർക്ക് വലിയ വരുമാനം കിട്ടിയെങ്കിലും എനിക്ക് കിട്ടിയത് ഒന്നുമില്ല. അതുകൊണ്ട് തന്നെയാണ് സ്വന്തം ബുക്കിംഗുകൾ ചെയ്ത് ഫോട്ടോഷൂട്ടുകൾ തുടങ്ങിയത്.”

വിവിധ ബൂട്ടിക്കുകളാണ് ഇപ്പോൾ വസ്ത്രങ്ങളും ബിക്കിനികളും നൽകുന്നത്. “എനിക്ക് വയ്യാതാകുന്ന കാലത്തും സമ്പാദ്യമുണ്ടാകണം. അതിനാണ് ഈ മേഖലയിൽ എത്തിയതെന്ന്” ഗൗരി വ്യക്തമാക്കുന്നു.

വിമർശനങ്ങളും സമൂഹത്തിന്റെ സമീപനവും

“നടിമാർ ബിക്കിനി ധരിച്ചാൽ ആളുകൾക്ക് പ്രശ്നമില്ല, എന്നാൽ ഞങ്ങളാണെങ്കിൽ വേശ്യ എന്നു വിളിക്കും. അത് വലിയ വ്യത്യാസമാണ്” – ഗൗരി പറയുന്നു.

അവർ Adult ആപ്പുകളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും, ഡേറ്റിംഗിനോ വ്യക്തിപരമായ മീറ്റിംഗുകൾക്കോ പണം വാങ്ങി പോയിട്ടില്ല.

“ഒരു കോഫി ഡേറ്റിന് 5000 രൂപയാണ് നിരക്ക്. പക്ഷെ ഇന്നുവരെ ആരും അടച്ചിട്ടില്ല” എന്നും അവർ വ്യക്തമാക്കി.
വ്യക്തിപരമായ വെല്ലുവിളികൾ
സോഷ്യൽ മീഡിയയിലെ പ്രകാശിത മുഖം കണ്ടാൽ ആരും കരുതാത്ത നിരവധി പ്രതിസന്ധികളിലൂടെയാണ് ഗൗരി കടന്നുപോകുന്നത്.
“എന്റെ ജീവിതത്തിൽ എല്ലാവരും കണ്ടത് ചിരിക്കുന്ന മുഖമാണ്, പക്ഷേ ഉള്ളിൽ കരയുന്ന ഒരാളാണ് ഞാൻ,” അവർ പറയുന്നു.
കുടുംബത്തിൽ നടക്കുന്ന പരിപാടികളിൽ പോലും പങ്കെടുക്കാൻ അവർ വിട്ടുവീഴ്ച ചെയ്യുന്നില്ല. “അവർക്കു ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണ് പോകാത്തത്.”

കുടുംബവും ഭാവി സ്വപ്നവും

ഭർത്താവിനെ അവർ പരിചയപ്പെട്ടത് നഴ്സിംഗ് പഠിക്കുമ്പോഴാണ്. ഇന്ന്, ഗൗരിയുടെ ഏറ്റവും വലിയ അഭിമാനം മകനാണ്. ഡോക്ടറാകാനുള്ള പഠനം തുടരുകയാണ് മകൻ.

“അവനെ പഠിപ്പിക്കാൻ വേണ്ടിയുള്ള പണമാണ് ഞാൻ സമ്പാദിക്കുന്നത്. അത് തന്നെയാണ് എന്റെ ജീവിതത്തിലെ സന്തോഷം. ദൈവം തന്ന ഒരു വലിയ സമ്മാനമാണത്” – ഗൗരി അഭിമാനത്തോടെ പറയുന്നു.

English Summary :

Model and former nurse Gauri CG Matthews opens up about her journey from nursing to modeling, bold bikini photoshoots, industry challenges, and personal struggles. Despite criticism, she continues for her family and son’s future.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട് പുതിയ സർക്കുലർ

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട്...

Other news

കേസിന് പിന്നിൽ ‘ദൈവതുല്യരായ ആളുകൾ’; അന്ന് പത്മകുമാർ പറഞ്ഞത്

കേസിന് പിന്നിൽ ‘ദൈവതുല്യരായ ആളുകൾ’; അന്ന് പത്മകുമാർ പറഞ്ഞത് തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള...

രാഷ്ട്രപതിക്ക് പിന്നാലെ മോദിയും അമിത് ഷായും അയ്യപ്പ ദർശനത്തിന് എത്തുന്നു;ചര്‍ച്ചകള്‍ സജീവം

ശബരിമല: തീർത്ഥാടന പുണ്യമായ ശബരിമല അയ്യപ്പ സന്നിധിയിലേക്ക് രാജ്യത്തെ പ്രമുഖ നേതാക്കൾ...

വാട്സാപ്പിൽ വരുന്ന ആ ക്ഷണക്കത്ത് തുറക്കും മുൻപ് ഒന്നറിഞ്ഞിരിക്കുക, ജീവിതം മാറ്റിമറിക്കാൻ കരുത്തുള്ള ഒരു അതിഥിയാവാം അതിനുള്ളിൽ !

വാട്സാപ്പിൽ വരുന്ന ആ ക്ഷണക്കത്ത് തുറക്കും മുൻപ് സൂക്ഷിക്കുക സൈബർ കുറ്റകൃത്യങ്ങളിൽ ഏറ്റവും...

പ്രസിഡന്റ്‌സ് ട്രോഫിക്ക് മുന്നൊരുക്കം; അഷ്ടമുടിക്കായലില്‍ ബോട്ടുകള്‍ക്ക് വിലക്ക്

പ്രസിഡന്റ്‌സ് ട്രോഫിക്ക് മുന്നൊരുക്കം; അഷ്ടമുടിക്കായലില്‍ ബോട്ടുകള്‍ക്ക് വിലക്ക് കൊല്ലം: പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവവുമായി...

ഇനിയുമുണ്ട് ഇരകൾ; അധ്യാപകന്റെ ഫോണിൽ കുട്ടികളുടെ ദൃശ്യങ്ങൾ; മലമ്പുഴ പീഡനക്കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ഇനിയുമുണ്ട് ഇരകൾ; അധ്യാപകന്റെ ഫോണിൽ കുട്ടികളുടെ ദൃശ്യങ്ങൾ; മലമ്പുഴ പീഡനക്കേസിൽ ഞെട്ടിക്കുന്ന...

കുട്ടിക്ക് തലച്ചോറിന് അസുഖം ബാധിച്ചത് മന്ത്രവാദം മൂലമെന്ന്…അയൽവാസിയായ യുവതിയെ ഇഷ്ടികയും ഇരുമ്പ് ദണ്ഡും ഉപയോഗിച്ച് ക്രൂരമായി അടിച്ചുകൊന്ന്

കുട്ടിക്ക് തലച്ചോറിന് അസുഖം ബാധിച്ചത് മന്ത്രവാദം മൂലമെന്ന്…അയൽവാസിയായ യുവതിയെ ഇഷ്ടികയും ഇരുമ്പ്...

Related Articles

Popular Categories

spot_imgspot_img