തൃശ്ശൂര്‍: തൃശൂരിൽ 80 കിലോ കഞ്ചാവ് പിടികൂടി. എരുമപ്പെട്ടി കുണ്ടന്നൂര്‍ ചുങ്കത്ത് വെച്ചാണ് ചരക്ക് വാഹനത്തില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയത്. സംഭവത്തിൽ മൂന്ന് തമിഴ്‌നാട് സ്വദേശികളെ വടക്കാഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു.(Ganja seized in Thrissur; Three people are in custody)
ധര്‍മ്മപുരി സ്വദേശികളായ പൂവരശ്, മണി, ദിവിത്ത് എന്നിവരെയാണ് പോലീസ് പിടികൂടിയത്. രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു. കുണ്ടൂര്‍ ചുങ്കം ശ്രീകൃഷ്ണക്ഷേത്രത്തിന് സമീപം അര്‍ധരാത്രിയോടെയാണ് സംഭവം നടന്നത്.
42 പൊതികളിലായി ടേപ്പ് ചുറ്റി ഒട്ടിച്ച നിലയിലാണ് പ്രതികൾ കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. ഒഡീഷയില്‍ നിന്നുമാണ് കഞ്ചാവ് എത്തിച്ചത് എന്നാണ് വിവരം. ഈ പൊതികൾ തമിഴ്‌നാട്ടില്‍ എത്തിച്ച ശേഷം ചരക്ക് വാഹനങ്ങളില്‍ കേരളത്തിലേക്ക് കടത്തുകയായിരുന്നു.