web analytics

ഫോറസ്റ്റ് ഓഫീസിലെ കഞ്ചാവ് വളർത്തൽ കേസ് പ്രതികാര നടപടിയോ ? വനിതാ ജീവനക്കാർ നൽകിയ പരാതിക്ക് പ്രതികാരമായി കെട്ടിച്ചമച്ചതെന്നു സംശയം; നടപടികളിൽ ദുരൂഹത സംശയിച്ച് വനം വകുപ്പ്

പത്തനംതിട്ട പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിൽ കഴിഞ്ഞ ദിവസം ജീവനക്കാർ കഞ്ചാവ് ചെടികൾ വളർത്തിയെന്ന റിപ്പോർട്ടിലും തുടർനടപടിയിലും സംശയമുയർത്തി വനം വകുപ്പ്. റേഞ്ച് ഓഫീസർ ബി.ആർ.ജയനെതിരെ വനിതാ ജീവനക്കാർ നൽകിയ പരാതിക്ക് പ്രതികാരമായി കെട്ടിച്ചമച്ച താണോ കേസ് എന്നാണു സംശയം. 40 ഉദ്യോഗസ്ഥർ ജോലി ചെയ്യുന്ന ഓഫീസിൽ കഞ്ചാവ് വളർത്തിയെന്ന റീപ്പോർട് തന്നെ വിശ്വാസ യോഗ്യമല്ല എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഈ മാസം 16 തിയ്യതിയെന്ന ഡേറ്റ് വെച്ചാണ് ജയൻ റിപ്പോർട്ട് നൽകിയത്. ഈ മാസം 19 നാണ് ജയന് സ്ഥലം മാറ്റി ഉത്തരവ് വന്നത്. ഇതിന് ശേഷം 21 ാം തിയ്യതിയാണ് റിപ്പോർട്ട് ഉദ്യോഗസ്ഥർക്ക് 16 തിയ്യതിയുടെ ഡേറ്റിട്ട റിപ്പോർട്ട് നൽകുന്നത്. തീയതികളിൽ ഈ പൊരുത്തക്കേടും സംശയം ഉണ്ടാക്കുന്നതാണ്.

40 ഓളം കഞ്ചാവ് ചെടികള്‍ ഗ്രോ ബാഗുകളിലായി സ്റ്റേഷന് ചുറ്റും വളര്‍ത്തിയിരുന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആറുമാസം മുന്‍പാണ് സംഭവം ഉണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജയനെതിരെ പരാതി നൽകിയ വനിതാ ഉദ്യോഗസ്ഥരുടെ പേര് അടക്കം കഞ്ചാവ് വളർത്തലിനെ കുറിച്ചുളള റിപ്പോർട്ടിലുണ്ട്. പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിലെ റസ്‌ക്യൂവര്‍ അജേഷാണ് കഞ്ചാവ് ചെടി വെച്ചു പിടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. തെളിവായി കഞ്ചാവ് ചെടിയുടെ ചിത്രങ്ങൾ ചില മാത്രമാണ് ജയൻ നൽകിയത്. മുമ്പ് കഞ്ചാവ് കേസിൽ പ്രതിയായിരുന്ന പ്രാദേശിക രാഷ്ട്രീയ പ്രവർത്തകന്റെ പങ്കും അന്വേഷിക്കുന്നു. ജയന്റെ സ്ഥലം മാറ്റ ഉത്തരവ് പുറത്തിറങ്ങിയതിന് പിന്നാലെയാണ് കഞ്ചാവ് കൃഷി സംബന്ധിച്ച റിപ്പോർട്ട് നൽകിയതെന്ന് വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ പറയുന്നു. ജയൻ നിർബന്ധിച്ച് മൂന്ന് വെള്ളക്കടലാസുകളിൽ ഒപ്പിട്ട് വാങ്ങിയിരുന്നതായി പ്ലാച്ചേരി ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്റെ മൊഴിയും ഉന്നത ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്.

Read Also: പട്ടിക്കുഞ്ഞുങ്ങളെ മുതൽ ചെറിയ പൂച്ചയെ വരെ കൊല്ലുന്നു; ചേർത്തലയിൽ തലവേദന സൃഷ്ടിച്ച് കുരങ്ങുകളുടെ വിളയാട്ടം

 

 

 

spot_imgspot_img
spot_imgspot_img

Latest news

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ കോഴിക്കോട്: ബസിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി...

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം ആലപ്പുഴ:...

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത്

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത് കൊച്ചി: ശബരിമല ക്ഷേത്രത്തിൽ...

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

Other news

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം ആലപ്പുഴ:...

ടോൾ അടയ്ക്കാതെ മുങ്ങിയവർക്ക് മുട്ടൻ പണി വരുന്നു; ഇനി വണ്ടി വീടിനു പുറത്തിറക്കാൻ പോലുമാകില്ല !

ടോൾ കുടിശ്ശികയുള്ള വാഹനങ്ങൾക്ക് ഇനി നിർണായക സേവനങ്ങൾ നിഷേധിക്കപ്പെടും ന്യൂഡൽഹി ∙ ടോൾ...

ആദ്യം 500; ഇന്നലെ കൊലപ്പെടുത്തിയത് നൂറിലധികം തെരുവ് നായ്ക്കളെ; തെലങ്കാനയിൽ നായ്ക്കളുടെ കൂട്ടക്കൊല തുടരുന്നു

ആദ്യം 500; ഇന്നലെ കൊലപ്പെടുത്തിയത് നൂറിലധികം തെരുവ് നായ്ക്കളെ; തെലങ്കാനയിൽ നായ്ക്കളുടെ...

അവൻ എന്റെ ചങ്കും പറിച്ചങ്ങ് പോയി… ഹൃദയം നുറുങ്ങുന്ന വാക്കുകളുമായി ലക്ഷ്മി ദേവൻ

അവൻ എന്റെ ചങ്കും പറിച്ചങ്ങ് പോയി… ഹൃദയം നുറുങ്ങുന്ന വാക്കുകളുമായി ലക്ഷ്മി...

ദീപക്കിന്റെ ആത്മഹത്യ; ഷിംജിത മുസ്തഫ മുൻകൂർ ജാമ്യാപേക്ഷ നൽകി

ദീപക്കിന്റെ ആത്മഹത്യ; ഷിംജിത മുസ്തഫ മുൻകൂർ ജാമ്യാപേക്ഷ നൽകി ബസിൽ വെച്ച് ലൈംഗികാതിക്രമം...

എട്ടാമത് കുട്ടിക്കാനം രാജ്യാന്തര ചലച്ചിത്രമേള ജനുവരി 28 മുതൽ 30 വരെ

എട്ടാമത് കുട്ടിക്കാനം രാജ്യാന്തര ചലച്ചിത്രമേള ജനുവരി 28 മുതൽ 30 വരെ കുട്ടിക്കാനം...

Related Articles

Popular Categories

spot_imgspot_img