ലഹരി വിൽക്കാൻ തത്തമ്മ; ദൃശ്യങ്ങൾ പ്രചരിച്ചതോടെ പണിയായി; തപ്പിച്ചെന്ന പോലിസ് കണ്ടത്…
യുകെയിലെ ലങ്കാഷെയറിലെ വിചിത്രമായ ഒരു സംഭവമാണ് ഇപ്പോൾ വാർത്തയായിരിക്കുന്നത്. മയക്കുമരുന്നിന്റെ വില പറയുന്ന ഒരു തത്തയുടെ വീഡിയോയാണ് വൻ മയക്കുമരുന്ന് സംഘത്തെ പിടികൂടാൻ പോലീസിനെ സഹായിച്ചത്.
സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്ന ഇത്തരം വീഡിയോകൾ കണ്ടതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണം ഷാനൻ ഹിൽട്ടൺ എന്ന യുവതിയിലേക്ക് വഴിതെളിച്ചു.
ഷാനന്റെ മൊബൈലിൽ നിന്നും ‘മാംഗോ’ എന്ന തത്തയെ മയക്കുമരുന്നിന്റെ വില പറയാൻ പരിശീലിപ്പിച്ച ദൃശ്യങ്ങൾ ഉൾപ്പെടെ നിരവധി വീഡിയോകൾ പോലീസ് കണ്ടെത്തി.
തുടർ അന്വേഷണം നടത്തിയ പോലീസിന് മനസിലായത്, ഷാനൻ ജയിലിൽ കഴിയുന്ന ആദം ഗാർനെറ്റിന്റെ കാമുകിയാണെന്ന്.
ജയിലിൽ എത്തിച്ചേർന്ന പോലീസ്, ആദം പുറത്തുള്ള മയക്കുമരുന്ന് സംഘത്തെ തന്നെ നിയന്ത്രിക്കുന്നുവെന്ന് കണ്ടെത്തി.
ആ ഫോണുകളുടെ പരിശോധനയിൽ നിന്നും വലിയൊരു മയക്കുമരുന്ന് വില്പന ശൃംഖല പുറത്ത് വന്നു. 15 അംഗ സംഘത്തെ പോലീസ് പിടികൂടി.
മൊത്തം 103 വർഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സെല്ലിൽ നിന്ന് വൈഫൈ റൂട്ടറും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.