ഗ​ഗൻയാൻ വിക്ഷേപിച്ചു. അനിശ്ചിതത്വങ്ങൾക്കും മാറ്റി വയ്ക്കലിനും ശേഷം ശാസ്ത്രജ്ഞരുടെ നിശ്ചയദാർഢ്യത്തിനൊടുവിൽ പരീക്ഷണം നടത്തി ഐ.എസ്.ആർ.ഒ. മണിക്കൂറുകൾക്കുള്ളിൽ റോക്കറ്റിന്റെ സാങ്കേതിക തടസം പരിഹരിച്ചത് നിർണായകമായി.

ശ്രീഹരിക്കോട്ട : ആറ് കിലോമീറ്റർ ഉയരത്തിൽ പറന്നുയർന്ന ഐ.എസ്.ആർ.ഒയുടെ വിക്ഷേപണ വാ​ഹനം രാജ്യത്തിന് നൽകിയത് അഭിമാന മുഹൂർത്തം. കൃത്യം പത്ത് മണിയ്ക്ക് ശ്രീഹരികോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണതറയിൽ നിന്നും പറന്നുയർന്ന റോക്കറ്റ് നിമിഷങ്ങൾക്കകം ഭൗമോപരിതലത്തിൽ എത്തി. മിനിറ്റുകൾക്കുള്ളിൽ അബോർട്ട് സന്ദേശം നൽകി കൺട്രോൾ സെന്റർ. നേരത്തെ സജീകരിച്ചിരുന്നത് പ്രകാരം ബഹിരാകാശസഞ്ചാരികളുടെ രൂപം ഉൾക്കൊള്ളുന്ന മൊഡ്യൂളിനെ ആകാശത്ത് നിന്നും സമുദ്രത്തിലേയ്ക്ക് വിട്ട് റോക്കറ്റ് വേർപ്പെട്ടു. മൊഡ്യൂളുകളെ സുരക്ഷിതമായി താഴേയ്ക്ക് കൊണ്ട് വരാനായി പാരച്യൂട്ടുകൾ വിടർന്നു. മൂന്ന് പാരച്യൂട്ടുകൾ മൊഡ്യൂളിനെ മന്ദം മന്ദം കടലിൽ ഇറക്കി. ഇന്ത്യൻ സമുദ്രത്തിൽ കാത്ത് നിന്ന നാവികസേനയുടെ രണ്ട് കപ്പലുകൾ മൊഡ്യൂളിനെ വീണ്ടെടുത്തു. അത്യാവശ്യഘട്ടത്തിൽ ബഹിരാകാശസഞ്ചാരികളെ സുരക്ഷിതമായി ഭൂമിയിൽ തിരികെ എത്തിക്കുന്ന മൊഡ്യൂളിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. സ്പേസ് സെന്ററുകളിൽ ഉയർന്ന കൈയ്യടികൾക്ക് പിന്നാലെ മാധ്യമങ്ങളെ കണ്ട ഐ.എസ്.ആർ.ഒ ചെയർമാൻ പരീക്ഷണം വിജയമെന്ന് ഇന്ത്യയെ അറിയിച്ചു. എല്ലാം പൂർത്തിയാകാൻ വേണ്ടത് മിനിറ്റുകൾ മാത്രം.
മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വങ്ങൾക്ക് ശേഷമാണ് ​ഗ​ഗൻയാൻ പരീക്ഷണം പൂർത്തിയാക്കിയത്. ഒരു ഘട്ടത്തിൽ ഇന്നത്തെ പരീക്ഷണം നിർത്തി വയ്ക്കുന്നതായും ഐ.എസ്.ആർ.ഒ ചെയർമാന് മാധ്യമങ്ങളെ അറിയിക്കേണ്ടി വന്നു. രാവിലെ എട്ട് മണിയ്ക്ക് ശ്രീഹരികോട്ടയിലെ ഒന്നാം വിക്ഷേപണതറയിൽ നിന്നും പറന്നുയരുന്ന തരത്തിലാണ് റോക്കറ്റ് സജീകരിച്ചിരുന്നത്.ഏഴ് മണിയോടെ കൗൺ ഡൗൺ ആരംഭിച്ചു. പക്ഷെ കാലാവസ്ഥയിൽ പെട്ടന്ന് മാറ്റം വന്നതോടെ 8.30 ലേയ്ക്ക് ലോഞ്ച് മാറ്റി. പക്ഷെ രണ്ടാം തവണ റോക്കറ്റ് പിണങ്ങി.ഇത്തവണ റോക്കറ്റിന്റെ ജ്വലനത്തിൽ പ്രശ്നം കണ്ടെത്തി. ഇതോടെയാണ് എല്ലാ പരീക്ഷണങ്ങളും നിർത്തി വച്ചതായി ഐ.എസ്.ആർ.ഒ അറിയിച്ചത്. പക്ഷെ നിരാശയോടെ ശാസ്ത്രജ്ഞർ ഇരുന്നില്ല. അതിവേ​ഗം ഉണർന്ന് പ്രവർത്തിച്ച സ്പേസ് സെന്ററിലെ ടെക്നീഷ്യൻമാർ റോക്കറ്റിന്റെ പ്രശ്നം പരിഹരിച്ചു. എല്ലാ സു​ഗമമായി പ്രവർത്തിപ്പിക്കാൻ കഴിയുമെന്ന് ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞർ ചെയർമാനെ അറിയിച്ചു. അങ്ങനെ നിർത്തി വച്ച പരീക്ഷണം വീണ്ടും ആരംഭിക്കാൻ തീരുമാനിച്ചു. പിന്നെ പിറന്നത് ചരിത്രം. പത്ത് മണിയോടെ മൊഡ്യൂളുമായി റോക്കറ്റ് ബഹിരാകാശത്തേയ്ക്ക് പറന്നുയർന്നു.

 

Read Also : ​ഗ​ഗയാന്റെ പരീക്ഷണത്തിൽ നിരാശ.മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കുന്ന ​ഗ​ഗയാൻ ദൗത്യത്തിന്റെ ആദ്യ ഘട്ട പരീക്ഷണം റദാക്കി.റോക്കറ്റ് കുതിച്ചുയരുന്നതിൽ സാങ്കേതിക തടസമെന്ന് ഐ.എസ്.ആർ.ഒ.

spot_imgspot_img
spot_imgspot_img

Latest news

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് മരണം; കഫേ ഉടമയ്ക്കെതിരെ കേസ്: മരിച്ചത് അന്യസംസ്ഥാന തൊഴിലാളി

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കഫേ ഉടമയ്ക്കെതിരെ കേസ്....

പീഢനശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവം; പ്രതിയുടെ വാട്സാപ്പ് ചാറ്റ് പുറത്ത്

കോഴിക്കോട്: മുക്കത്ത് പീഢന ശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവത്തിൽ പ്രതിയുടെ...

വായിൽ തുണി തിരുകി തലയ്ക്കടിച്ചു, കൈകൾ വെട്ടിയെടുത്തു, ജനനേന്ദ്രിയം രണ്ടാക്കി; ഗുണ്ടാനേതാവ് സാജൻ നേരിട്ടത് അതിക്രൂര പീഡനം

ഇടുക്കി: മൂലമറ്റത്ത് പായിൽ പൊതിഞ്ഞ നിലയിൽ ഗുണ്ടാനേതാവ് സാജന്റെ മൃതദേഹം കണ്ടെത്തിയ...

ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചത് രണ്ട് വർഷത്തോളം; അച്ഛൻ അറസ്റ്റിൽ

പാലക്കാട്: ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. പാലക്കാട്...

അനാമികയുടെ മരണം; പ്രിൻസിപ്പാളിനും അസോസിയേറ്റ് പ്രൊഫസർക്കും സസ്പെൻഷൻ

ബെം​ഗളൂരു: കർണാടകയിൽ മലയാളി നഴ്സിങ് വിദ്യാർത്ഥി അനാമിക ജീവനൊടുക്കിയ സംഭവത്തിൽ നഴ്സിങ്...

Other news

താരങ്ങൾ പ്രതിഫലം കുറയ്ക്കണം; സംസ്ഥാനത്ത് ജൂണ്‍ ഒന്നുമുതല്‍ സിനിമാ സമരം

കൊച്ചി: സംസ്ഥാനത്ത് ജൂണ്‍ ഒന്നുമുതല്‍ സിനിമാ സമരത്തിന് ആഹ്വാനം. സിനിമാ സംഘടനകളുടെ...

വീണ്ടും ജീവനെടുത്ത് കാട്ടാന; 57 കാരന് ദാരുണാന്ത്യം

ഇടുക്കി: സംസ്ഥാനത്ത് വീണ്ടും കാട്ടാനയാക്രമണത്തിൽ ഒരാൾ മരിച്ചു. ചിന്നാർ വന്യജീവി സങ്കേതത്തിന്...

പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തിനുള്ള സർക്കാർ വിലക്കിനെ വിമർശിച്ചതിന് അറസ്റ്റ് ചെയ്യാൻ ഉത്തരവ്; താലിബാൻ മന്ത്രി രാജ്യംവിട്ടു

പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തിനുള്ള വിലക്കിനെ വിമർശിച്ച താ​ലി​ബാ​ൻ മ​ന്ത്രി​ക്ക് അ​റ​സ്റ്റ് വാ​റ​ന്റ്. താ​ലി​ബാ​ൻ...

കഫെയിൽ സ്റ്റീമർ പൊട്ടിത്തെറിച്ചു; ഒരാൾക്ക് ദാരുണാന്ത്യം

കലൂർ: കലൂർ സ്റ്റേഡിയത്തിനടുത്ത് പ്രവർത്തിച്ചുവരുന്ന ഭക്ഷണശാലയിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു....

ഗവർണർ അംഗീകരിച്ചാലേ മോചനം സാദ്ധ്യമാവൂ; ഷെറിനെ ശിക്ഷായിളവ് നൽകി മോചിപ്പിക്കാനുള്ള മന്ത്രിസഭാ ശുപാർശ നൽകാതെ സർക്കാർ

തിരുവനന്തപുരം: കാരണവർ വധക്കേസിൽ ജീവപര്യന്തം അനുഭവിക്കുന്ന ഷെറിനെ ശിക്ഷായിളവ് നൽകി മോചിപ്പിക്കാനുള്ള...

മോട്ടോർ നിർത്താൻ പോയപ്പോൾ പാറക്കെട്ടിൽ നിന്നും ഗർജ്ജനം; കാസര്‍കോട് തുരങ്കത്തില്‍ പുലി കുടുങ്ങിയ നിലയിൽ

കാസർഗോഡ്: കാസര്‍കോട് കൊളത്തൂരില്‍ തുരങ്കത്തില്‍ പുലി കുടുങ്ങി. കവുങ്ങിന്‍തോട്ടത്തിന് സമീപമുള്ള തുരങ്കത്തിലാണ്...

Related Articles

Popular Categories

spot_imgspot_img