തിരുവനന്തപുരം കിളിമാനൂരിലെ തട്ടത്തുമലയിൽ ഇന്ധന ടാങ്കർ ലോറി തോട്ടിലേക്ക് മറിഞ്ഞ് അപകടം. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് കോട്ടയത്ത് നിന്നും പതിനാറാം മൈൽലെ ഭാരത പെട്രോൾ പമ്പിലെക്ക് പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞത്. (fuel tanker lorry overturned Accident in Thiruvananthapuram Kilimanoor)
കനത്ത മഴയിൽ നിയന്ത്രണം വിട്ട ലോറി വഴിയിൽ നിന്നും തെന്നി മാറിയതാണ് എന്നാണ് നിഗമനം. അപകടത്തിൽ ഡ്രൈവർക്കും ക്ലീനർക്കും പരിക്കേറ്റു. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വലിയ ക്രെയിൻ എത്തിച്ച് ലോറി ഉയർത്താനുള്ള ശ്രമം തുടരുകയാണ്.