യു.എ.ഇ.യുടെ ഇന്ധന വില കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് മാസത്തേയ്ക്കുള്ള ഇന്ധനവില നിർണയം 29 – ന് വ്യാഴാഴ്ചയുണ്ടാകുമെന്ന് സൂചന. ഒപെക് ഉത്പാദനം വെട്ടിക്കുറച്ചതും ഇന്ധനവിതരണങ്ങളിലുണ്ടായ തടസങ്ങളും മൂലം എണ്ണവില ബാരലിന് ശരാശരി 2.6 ഡോളർ വർധിച്ചിരുന്നു. ആഗോള വിലയിലുണ്ടായ വർധനവ് മാർച്ചിൽ യു.എ.ഇ.യിൽ ഇന്ധനവില വർധിപ്പിക്കുമെന്നാണ് പ്രദേശിക മാധ്യമങ്ങളുടെ വിലയിരുത്തൽ. എണ്ണവിലയിലുണ്ടായ ഉയർച്ചമൂലം ഫെബ്രുവരിയിലും യു.എ.ഇ.യിൽ ഇന്ധനവിലയിൽ നേരിയ വർധനവുണ്ടായിരുന്നു. ഇന്ധനവില വർധിച്ചാൽ ടാക്‌സിക്കൂലിയിലും അവശ്യ സാധനങ്ങളുടെ വിലയിലും വർധനവുണ്ടാകും.
Read Also:യു.എ.ഇ.യിൽ എത്തുന്നു 45 കിലോമീറ്റർ സ്പീഡുള്ള ലോകത്തിലെ ആദ്യ 5G ഇ-ബൈക്ക്