ചൂടു കൂടിത്തുടങ്ങുകയും റംസാൻ നോമ്പുകാലം ആരംഭിക്കുകയും ചെയ്തതോടെ
സംസ്ഥാനത്ത് ഫ്രൂട്‌സ് വില ഉയർന്നു തുടങ്ങി. വിവിധ ഇനം പഴങ്ങൾക്കും ജ്യൂ സുകൾക്കുമെല്ലാം വില കൂടിയിട്ടുണ്ട്. വേനൽച്ചൂട് കനക്കുന്നത് ഫ്രൂട്‌സ് വിപണിയിൽ ഡിമാൻഡ് ഉയർത്തും. ഓറഞ്ച്, തണ്ണിമത്തൻ, സീഡ്ലെസ് മുന്തിരികൾ എന്നിവയാണ് വിൽപ്പനയിൽ മുന്നിൽ. കരിക്കിനും ഡിമാൻ്റുണ്ട്.
തണ്ണിമത്തന് കിലോയ്ക്ക് വിവിധ പ്രദേശങ്ങളിൽ 20-30 രൂപ വരെയാണ് ചില്ലറ വിൽപ്പന വില. വലുപ്പം അനുസരിച്ച് വിലയിൽ വ്യത്യാസം വരും. മുന്തിരി സീസൺ ആണ ങ്കിലും വില കൂടുതലാണ്. തരം അനുസരി ച്ച് 140-180 രൂപ വരെയാണ് വില. ഓറഞ്ചിന് കിലോയ്ക്ക് നിലവിൽ 100 രൂപ മുതൽ വിലയുണ്ട്. നാഗ്പൂരിലും മധ്യപ്രദേശിലും സീസൺ അവസാനിച്ചതിനാൽ ഇനിയും വില ഉയരാനാണ് സാധ്യത, സീസണിൽ ഒന്നര കിലോയ്ക്ക് 100 രൂ പയായിരുന്നു വില.
ആപ്പിൾ വിദേശിയും സ്വദേശിയും വി പണിയിൽ എത്തുന്നുണ്ട്. കിലോയ്ക്ക് 240-300 രൂപ വരെയാണ് ആപ്പിളിൻ്റെ തരം അനുസരിച്ച് വില. സീസൺ തുടങ്ങും മുൻപേ വിവിധ ഇനം മാങ്ങകളും വിപണിയിൽ എത്തി ത്തുടങ്ങി. കിലോയ്ക്ക് 160 രൂപ മുതലാണ് മാമ്പഴങ്ങളുടെ വില.
പേരയ്ക്ക 120 രൂപ, പൈനാപ്പിൾ 65 രൂപ എന്നിങ്ങനെയാണ് വില. വാഴപ്പഴങ്ങളുടെ വിലയും കൂടി നിൽക്കുകയാണ്. എന്നാൽ, ഹൈപ്പർ, സൂപ്പർ മാർക്കറ്റുകളി ലും മറ്റ് ഓൺലൈൻ സ്റ്റോറുകളിലും വില കൂടുതലാണ്. വഴിയോരങ്ങളിലും ഫ്രൂട്‌സ് വിപണി സജീവമാണ്. ഫ്രൂട്‌സ് ലഭ്യത അനു സരിച്ച് ഓരോ ജില്ലകളിലും വിലകളിൽ വ്യ ത്യാസം വരും.
വരുംമാസങ്ങളിൽ ചൂട് കൂടുന്നതോടെ ഫ്രൂട്സിന് ആവശ്യം കൂടും. എന്നാൽ, കാലാവസ്ഥാ വ്യതിയാനം കൃഷിയെ ബാ ധിച്ചതിനാൽ ഇത്തവണ ഉത്പാദനം കുറവാണ്. ഇതോടെ വരവും കുറഞ്ഞു. കർണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാ നങ്ങളിൽ നിന്നാണ് കൂടുതൽ ഫ്രൂട്‌സ് അതിർത്തികടന്ന് കേരളത്തിലേക്ക് എത്തു ന്നത്. കൂടാതെ, വിദേശ ഇനം പഴങ്ങൾക്കും വിപണിയിൽ ആവശ്യക്കാർ ഏറെയാണ്.