web analytics

ഈ തിരിച്ചടി അപ്രതീക്ഷിതം; ജനുവരി 1 മുതൽ സ്വിറ്റ്സർലൻഡിലുള്ള ഇന്ത്യൻ സ്ഥാപനങ്ങളും കമ്പനികളും പൗരന്മാരും ഇരട്ടി നികുതി നൽകേണ്ടി വരും

ഇന്ത്യൻ കമ്പനികൾക്ക് സ്വിസ് സർക്കാരിന്റെ ഭാ​ഗത്തുനിന്നും വൻ തിരിച്ചടി. മുൻഗണനാപട്ടികയിൽ നിന്നും ഇന്ത്യൻ കമ്പനികളെ ഒഴിവാക്കിയെന്നാണ് പുറത്തുവരുന്ന വിവരം. ഇന്ത്യയ്ക്ക് സ്വിറ്റ്സർലൻഡ് എംഎഫ്എൻ (മോസ്റ്റ് ഫേവേർഡ് നേഷൻ) പദവിയാണ്‌ ഇതുവരെ നൽകിയിരുന്നത് എന്നാൽ ഈ പദവിയാണ്‌ ഇപ്പോൾ അകാരണമായി എടുത്തു കളഞ്ഞത്. ഇതിന്റെ തിരിച്ചടി ഭീകരമാണെന്ന് വിദ​ഗ്ദർ പറയുന്നു. അടുത്ത ജനുവരി 1 മുതൽ പൗരന്മാരും സ്വിറ്റ്സർലൻഡിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സ്ഥാപനങ്ങളും കമ്പനികളും പൗരന്മാരും ഉയർന്ന നികുതി നൽകേണ്ടി വരുമെന്നതാണ് പ്രധാന വെല്ലുവിളി. ഇപ്പോൾ അഞ്ച് ശതമാനം നികുതിയാണ്. ഇനി മുതൽ പത്ത് ശതമാനം നികുതി നൽകേണ്ടി വരും.

ഇരട്ട നികുതി ഒഴിവാക്കൽ കരാർ (ഡിടിഎഎ) പ്രകാരമാണ് ഇന്ത്യൻ കമ്പനികൾക്ക് സ്വിസ് സർക്കാർ മുൻഗണനാ പട്ടികയിൽ ഇടം നൽകിയിരുന്നത്. ഇന്ത്യൻ സുപ്രീം കോടതിയുടെ തീരുമാനത്തെ തുടർന്നാണ് ഇത്തരത്തിൽ പുതിയ നടപടി സ്വീകരിക്കേണ്ടി വന്നതെന്നാണ് സ്വിസ് സർക്കാർ പറയുന്നത്. കഴിഞ്ഞ വർഷം നെസ്‌ലെയുമായി ബന്ധപ്പെട്ട ഒരു കേസാണ് പ്രധാന കാരണം. ആദായനികുതി നിയമപ്രകാരം വിജ്ഞാപനം ചെയ്തില്ലെങ്കിൽ ഇരട്ട നികുതി കരാർ നടപ്പിലാക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്വിസ് സർക്കാർ ഇപ്പോൾ നടപടി എടുത്തിരിക്കുന്നത്.

എംഎഫ്എൻ പദവി പിൻവലിച്ചതിനാൽ സ്വിസ് വിത്ത്‌ ഹോൾഡിംഗ് ടാക്‌സ് റീഫണ്ട് ക്ലെയിം ചെയ്യുന്ന സ്വിറ്റ്സർലൻഡിലുള്ള ഇന്ത്യക്കാർക്കും മറ്റ് രാജ്യക്കാർക്കും ജനുവരി മുതൽ ഇരട്ടി നികുതി ചുമത്തും. ആദായ നികുതിയുമായി ബന്ധപ്പെട്ട് ഇരട്ട നികുതി ഒഴിവാക്കുന്നതിന് ഇന്ത്യയും സ്വിറ്റ്‌സർലൻഡും തമ്മിൽ കരാർ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

വേൾഡ് ട്രേഡ് ഓർഗനൈസേഷനിൽ (wto) 164 രാജ്യങ്ങളാണ് അംഗങ്ങളായി ഉള്ളത്. ഇതിന് കീഴിലുള്ള എല്ലാ രാജ്യങ്ങളും പരസ്പരം എംഎഫ്എൻ (മോസ്റ്റ് ഫേവേർഡ് നേഷൻ) പദവി നൽകുന്നുമുണ്ട്. വലിയ തടസങ്ങൾ ഇല്ലാതെ വ്യാപാരം നടത്താൻ കഴിയുന്ന ഈ പദവി ഇരുരാജ്യങ്ങളെയും സഹായിക്കാറുണ്ട്. എന്നാൽ ഈ പദവിയാണ് ഏകപക്ഷീയമായി സ്വിസ് സർക്കാർ പിൻവലിച്ചത്

spot_imgspot_img
spot_imgspot_img

Latest news

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍ ഇന്ന് പുലര്‍ച്ചെ

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍...

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

Other news

സൗജന്യ പബ്ലിക് വൈ-ഫൈ വേണ്ട; സുരക്ഷാ മുന്നറിയിപ്പുമായി ഗൂഗിൾ

സൗജന്യ പബ്ലിക് വൈ-ഫൈ വേണ്ട; സുരക്ഷാ മുന്നറിയിപ്പുമായി ഗൂഗിൾ തിരുവനന്തപുരം ∙ യാത്രാമധ്യേയും...

കുട്ടി ഒപ്പം കിടക്കുന്നത് ശല്യമായി; കൊച്ചിയിൽ കുഞ്ഞിനെ ക്രൂരമായി മർദിച്ചു പരുക്കേൽപ്പിച്ച് അമ്മയും ആൺസുഹൃത്തും

കൊച്ചിയിൽ കുഞ്ഞിനെ ക്രൂരമായി മർദിച്ചു പരുക്കേൽപ്പിച്ച് അമ്മയും ആൺസുഹൃത്തും കൊച്ചി: പ്രായപൂർത്തിയാകാത്ത കുട്ടിയെ...

ഭക്ഷണസാധനങ്ങൾക്ക് വില കുറയും; താരിഫ് വെട്ടിക്കുറച്ച് ട്രംപ്

ഭക്ഷണസാധനങ്ങൾക്ക് വില കുറയും; താരിഫ് വെട്ടിക്കുറച്ച് ട്രംപ് വാഷിംഗ്ടൺ ∙ കാപ്പി, കൊക്കോ,...

മദ്യലഹരിയിൽ വിമാനത്തിൽ ജീവനക്കാരോട് അപമര്യാദ; നെടുമ്പാശേരിയിൽ മലയാളി യാത്രക്കാരൻ അറസ്റ്റിൽ

നെടുമ്പാശേരിയിൽ മലയാളി യാത്രക്കാരൻ അറസ്റ്റിൽ നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും മദ്യലഹരിയിലുണ്ടായ പ്രശ്നം ചര്‍ച്ചയാവുകയാണ്....

മണ്ഡല- മകരവിളക്ക് ഉത്സവം, ശബരിമല നട നാളെ തുറക്കും

മണ്ഡല- മകരവിളക്ക് ഉത്സവം, ശബരിമല നട നാളെ തുറക്കും പത്തനംതിട്ട ∙ മണ്ഡല–മകരവിളക്ക്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

Related Articles

Popular Categories

spot_imgspot_img