ഒരിടവേളയ്ക്കുശേഷം വീണ്ടും വസ്ത്രത്തില്‍ കിടിലൻ പരീക്ഷണവുമായി മോഡൽ ഉര്‍ഫി ജാവേദ്. കറുപ്പ് മിനി ഡ്രസ് ധരിച്ച് പ്രത്യക്ഷപ്പെട്ട അവർ പക്ഷെ ഇത്തവണ കിടിലൻ സർപ്രൈസ് ആണ് ഒരുക്കിയിരിക്കുന്നത്. (From butterflies and flowers to fireworks, a dress that flashes in seconds)
സാങ്കേതികവിദ്യയും സ്‌റ്റൈലും ഒത്തുചേരുന്ന രീതിയിലാണ് ഈ ഔട്ട്ഫിറ്റ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. മുന്നില്‍ ചെറിയ പ്രൊജക്റ്റര്‍ ഘടിപ്പിച്ച വസ്ത്രത്തില്‍ വിവധ രൂപങ്ങളും അക്കങ്ങളും മിന്നി മായുന്നത് കാണാം.
ഒന്ന് മുതല്‍ നാല് വരേയുള്ള കൗണ്ട്ഡൗണും ചിത്രശലഭവും വെടിക്കെട്ടും സൗരയൂഥവുമെല്ലാം കാണാം.ഈ ഔട്ട്ഫിറ്റ് ധരിച്ചുള്ള വീഡിയോ ഉര്‍ഫി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. അതിരുവിട്ട പരീക്ഷണത്തിന്റെ പേരില്‍ പലപ്പോഴും ഉര്‍ഫി വിമര്‍ശനങ്ങളും നേരിട്ടിട്ടുണ്ട്. പുല്ല്, കടലാസ്, പ്ലാസ്റ്റിക് കുപ്പികള്‍, സിഗരറ്റ് കുറ്റികള്‍, ചിപ്‌സ് പാക്കറ്റുകള്‍, ബാഗുകള്‍ തുടങ്ങി കൈയില്‍ കിട്ടിയതെന്തുകൊണ്ടും ഉര്‍ഫി വസ്ത്രപരീക്ഷണം നടത്തും. ഇതില്‍ പലതും ചർച്ചയാവുകയും ട്രോളുകള്‍ക്ക് വിഷയമാകുകയും ചെയ്തിട്ടുണ്ട്.