ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ കിണർ നിർമിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയ കേസിൽ പണം തിരിച്ചടയ്ക്കാൻ നടപടി തുടങ്ങി. Fraud in the name of employment guarantee scheme
മറ്റൊരു കിണറിന്റെ ചിത്രം അധികൃതരെ കാട്ടിയാണ് കുറ്റയിൽ രജനി എന്ന വ്യക്തി തുക തട്ടിയെടുത്തത്. പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ തട്ടിപ്പ് പുറത്തു വരികയായിരുന്നു. തുടർന്ന് പണം പലിശ സഹിതം തിരിച്ചുപിടിക്കാൻ സെക്രട്ടറി നടപടി സ്വീകരിക്കുകയായിരുന്നു.
കിണറിന്റെ നിർമാണ വസ്തുക്കൾ വാങ്ങുന്നതിന് 73000 രൂപയും തൊഴിലുറപ്പ് തൊഴിലാളികളുടെ പേരിൽ 50000 രൂപയുമാണ് തട്ടിയെടുത്തത്. വ്യാപാരി വ്യവസായി ഏകോപന സമിതി നിർമിച്ച കിണറിന്റെ ചിത്രം കാട്ടിയാണ് പണം തട്ടിയെടുത്തത്. തട്ടിപ്പിന് കൂട്ടു നിന്നെന്ന് ആരോപിക്കുന്ന ഉദ്യോഗസ്ഥർക്കെതിരേയും നടപടിയുണ്ടാകുമെന്നാണ് സൂചന.