കുറുക്കൻ വീട്ടിൽ കയറി കടിച്ചുകീറി: 12 പേർക്ക് പരിക്ക്

കുറുക്കന്റെ ആക്രമണത്തിൽ 12 പേർക്ക് പരുക്കേറ്റു. കോഴിക്കോട് വടകരയ്ക്ക് സമീപം ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്. മംഗലാട്, കടമേരി, പൊയിൽ പാറ എന്നിവിടങ്ങളിലാണ് കുറുക്കൻ്റെ ആക്രമണമുണ്ടായത്. നേരത്തെ പതിനഞ്ചുകാരനെയും അമ്മയെയും കുറുക്കൻ വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു.

പെൻസിൽ പോലും ഉയർത്താനാവില്ല, കാലുകൾ കുഞ്ഞിന്റേതുപോലെ…..സുനിതാ വില്യംസിനെ കാത്തിരിക്കുന്നത് ഈ ആരോഗ്യപ്രശ്‌നങ്ങള്‍

സാധാരണയൊരു യാത്ര കഴിഞ്ഞെത്തുന്നത് പോലെയല്ല ബഹിരാകാശ സഞ്ചാരം കഴിഞ്ഞ് ഭൂമിയിലേക്ക് തിരിച്ചെത്തുന്നത്. നിരവധി ആരോഗ്യപ്രശ്നങ്ങളാണ് ഇത്തരത്തിൽ ബഹിരാകാശത്തുനിന്നും തിരിച്ചെത്തുന്ന യാത്രികരെ കാത്തിരിക്കുന്നത്. മാസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ ആണ് ശരീരം പൂർവസ്ഥിതിയിൽ എത്തിക്കാനാവുക.

9 മാസത്തെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഭൂമിയിലേക്ക് മടങ്ങിയെത്തിയ സുനിതാ വില്യംസിനെയും കാത്തിരിക്കുന്നത് ഇത്തരത്തിലുള്ള ഒട്ടേറെ ആരോഗ്യപ്രശ്നങ്ങളാണ്.

ഒന്‍പതുമാസത്തോളം മൈക്രോഗ്രാവിറ്റിയില്‍ കഴിഞ്ഞ അവർ ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടുക എന്നതാണ് ആദ്യമായി നേരിടുന്ന പ്രശ്നം. ഇതിന് വൈദ്യസഹായവും വേണ്ടിവന്നേക്കും. ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയില്‍ ജീവിക്കുന്നതിനാല്‍ അവരുടെ കൈകാലുകളിലെ പേശികള്‍ ക്ഷയിച്ചിട്ടുണ്ടാകും.

ബഹിരാകാശത്തെ സീറോ ഗ്രാവിറ്റിയിലും മൈക്രോ ഗ്രാവിറ്റിയിലും ഏറെനാൾ കഴിയുമ്പോൾ ശരീരത്തിലെ എല്ലുകളുടെ സാന്ദ്രത, രക്തയോട്ടത്തിന്റെ വേഗം, മെറ്റബോളിസം റേറ്റ്, എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങളിൽ കാര്യമായ മാറ്റമുണ്ടാകും. ഒരു പെന്‍സില്‍ ഉയര്‍ത്താന്‍ പോലും ഇവർക്ക് പ്രയാസമായിരിക്കും.

ബഹിരാകാശത്തെ ജീവിതം ആളുകളുടെ രോഗപ്രതിരോധശേഷി കുറയ്ക്കും. ഇതുകൊണ്ടു തന്നെ ഇവർക്ക് അണുബാധയുണ്ടാകാനുള്ള സാധ്യത വളരെയേറെയാണ്. എല്ലുകള്‍ക്ക് ബലക്ഷയം, ഉറക്കമില്ലായ്മ, മൂത്രത്തില്‍ കല്ല്‌, അണുബാധ മാനസികസമ്മര്‍ദം, തലകറക്കം, മന്ദത, ശരീരത്തിന്റെ തുലനനിലയില്‍ പ്രശ്‌നം,പാദത്തിന്റെ അടിവശത്തെ ചര്‍മം നേര്‍ത്തുപോകുന്ന അവസ്ഥയായ ബേബി ഫീറ്റ്…. ബഹിരാകാശത്തു നിന്നും തിരിച്ചെത്തുന്ന ആളുകൾ നേരിടുന്നത് ചില്ലറ ആരോഗ്യ പ്രശ്നങ്ങളല്ല.

സീറോ ഗ്രാവിറ്റിയിൽ നിന്ന് പെട്ടെന്ന് ഭൂമിയിലേക്ക് എത്തുമ്പോൾ ഇവർക്ക് ബാലൻസ് കിട്ടാറില്ല. അതുകൊണ്ടുതന്നെ ബഹിരാകാശ പേടകത്തിൽ നിന്നും ഇവരെ ഭൂമിയിലേക്ക് ഇറക്കുക വീൽചെയറിലാണ്.

ഡ്രാഗണ്‍ പേടകത്തില്‍ഫ്‌ലോറിഡയുടെ തീരക്കടലില്‍ ഡ്രാഗണ്‍ പേടകത്തില്‍ സ്പ്‌ളാഷ് ലാന്‍ഡ് ചെയ്‌ത സുനിതയെയും വില്‍മോറിനെയും ക്രൂ-9ലെ രണ്ടംഗങ്ങളെയും ടെക്സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്‍സണ്‍ ബഹിരാകാശ കേന്ദ്രത്തിലേക്കാണ് കൊണ്ടുപോവുക.

അവിടെ ഇവരെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം ഭൂമിയുമായി പൊരുത്തപ്പെടുന്നതിന് ആവശ്യമായ വൈദ്യ സഹായവും പിന്തുണയും നൽകും.

spot_imgspot_img
spot_imgspot_img

Latest news

ശാന്തിദൂതൻ വിടവാങ്ങി;ഫ്രാൻസിസ് മാർപാപ്പ കാലംചെയ്തു

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ (88)...

തല്ലിന് പിന്നാലെ തലോടൽ;വ്യാജമൊഴി നല്‍കിയതിന് കേസെടുക്കാം;രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലും നൽകാം!

എഡിജിപി എം ആര്‍ അജിത് കുമാറിന്  രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലിന്...

രണ്ടുനില ട്രെയിനിൻ്റെ ചൂളം വിളിക്ക് കാതോർത്ത് കേരളം; ഓടുന്നത് ഈ റൂട്ടിൽ

സംസ്ഥാനത്തെ ആദ്യ ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ കോയമ്പത്തൂര്‍-പാലക്കാട് റൂട്ടില്‍ ഓടാന്‍ സാധ്യതയെന്ന്...

യേശുക്രിസ്തുവിന്റെ ഉത്ഥാനത്തെ അനുസ്മരിച്ച് ഇന്ന് ഈസ്റ്റർ: ലോകമെമ്പാടും ആഘോഷങ്ങൾ

യേശുക്രിസ്തുവിന്റെ ഉത്ഥാനത്തെ അനുസ്മരിച്ച്ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഈസ്റ്റർ ആഘോഷിക്കുകയാണ്. വിവിധ...

ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റില്‍: കഞ്ചാവും മെത്താംഫെറ്റമിനും ഉപയോഗിക്കുമെന്ന് നടൻ

നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റില്‍. ഇന്ന് നോർത്ത് പൊലീസ് സ്റ്റേഷനിൽ...

Other news

കോട്ടയത്ത് പ്രശസ്ത ഹോട്ടൽ ഉടമയും ഭാര്യയും വീടിനുള്ളിൽ മരിച്ചനിലയിൽ

കോട്ടയത്ത് പ്രശസ്ത ഹോട്ടൽ ഉടമയും ഭാര്യയും വീടിനുള്ളിൽ മരിച്ച നിലയിൽ. ഇന്ദ്രപ്രസ്ഥ...

ലഹരിക്കടത്തിന് മറയായി ഒപ്പം കൂട്ടിയത് സ്വന്തം ഭാര്യയെ..! പക്ഷെ എന്നിട്ടും പണി പാളി; ഇടുക്കിയിൽ യുവാവ് പിടിയിലായത് ഇങ്ങനെ:

അടിമാലി കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ വാളറയ്ക്ക് സമീപം വാഹന പരിശോധനയ്ക്കിടയിൽ ലഹരി വസ്തുക്കളുമായി...

അടുത്ത മാർപ്പാപ്പ അയർലണ്ടിൽ നിന്നോ ..? ആകാംക്ഷയിൽ അയർലൻഡ് കത്തോലിക്ക സമൂഹം

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വേര്‍പാട് ലോകമാകെ വേദനയായി മാറിയിരിക്കുകയാണ്.പോപ്പിന്റെ വേർപാട് ഔദ്യോഗികമായി ലോകത്തെ...

കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

പുനലൂര്‍: പുനലൂര്‍-മൂവാറ്റുപുഴ ഹൈവേയില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു....

15കാരനെ ലൈംഗികമായി പീഡിപ്പിച്ച് വീഡിയോ പകർത്തി; യുവതി അറസ്റ്റിൽ

മലപ്പുറം: 15കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവതി അറസ്റ്റിൽ. മലപ്പുറം തിരൂരിലാണ്...

അഹമ്മദാബാദില്‍ ഈസ്റ്റർ ദിനത്തിൽ പള്ളിയിൽ നടന്ന അക്രമം; 6 പ്രതികൾ അറസ്റ്റിൽ

ഗുജറാത്തിലെ അഹമ്മദാബാദില്‍ ഈസ്റ്റർ ദിനത്തിൽ പള്ളിയിൽ നടന്ന പ്രാർത്ഥനയ്ക്കിടെ ശുശ്രൂഷകള്‍ തടസ്സപ്പെടുത്തുകയും...

Related Articles

Popular Categories

spot_imgspot_img