web analytics

ഇടുക്കിയിൽ പതിന്നാലുവയസ്സുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കണ്ടത് തൊഴിലുറപ്പ് ജോലിക്കുപോയ അമ്മ മടങ്ങിയെത്തിയപ്പോൾ

ഇടുക്കിയിൽ പതിന്നാലുവയസ്സുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കണ്ടത് തൊഴിലുറപ്പ് ജോലിക്കുപോയ ‘അമ്മ മടങ്ങിയെത്തിയപ്പോൾ

ഇടുക്കി: പതിന്നാലുവയസ്സുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വണ്ടിപ്പവെറിയാർ ചുരക്കുളം പുതുവലില്‍ ആളൂര്‍ ഭവനില്‍ രാജേഷിന്റെ മകള്‍ റോഷ്‌നി (14)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കുട്ടിയുടെ തൊഴിലുറപ്പ് ജോലിക്കുപോയിരിക്കുകയായിരുന്നു. ഉച്ചയ്ക്ക് വീട്ടിലെത്തിയ അമ്മയാണ് കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

കുമളി വെള്ളാരംകുന്ന് സെയ്ന്റ് മേരീസ് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് റോഷ്‌നി. അമ്മ: രാജി, സഹോദരി രേഷ്മ (വിദ്യാര്‍ഥി).

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

വണ്ടിപ്പെരിയാര്‍ പോലീസിന്റെ മേല്‍നടപടികള്‍ക്കു ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുള്ളപ്പോൾ ‘ദിശ’ ഹെൽപ്പ് ലൈനിൽ വിളിക്കുക.: 1056, 0471-2552056).

ഇരുവരും തമ്മിൽ രൂക്ഷ തർക്കം; പിന്നാലെ മീനാക്ഷി മുറിയിൽ കയറി വാതിലടച്ചു…..ഇടുക്കിയിൽ കമിതാക്കൾ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് പറയുന്നത്:

വാടക വീട്ടിൽ യുവതിയേയും യുവാവിനെയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പൊലീസ്. ഇടുക്കി ഉടുമ്പന്നൂർ മനയ്ക്കത്തണ്ടിൽ നടന്ന സംഭവത്തിൽ അസ്വാഭാവികതയില്ലെന്നാണ് പൊലീസ് പറയുന്നത്. രണ്ടുപേരും സ്വയം ജീവനൊടുക്കുകയായിരുന്നു എന്നാണ് കണ്ടെത്തൽ.

പാറത്തോട് സ്വദേശികളായ മണിയനാനിക്കൽ വീട്ടിൽ ശിവഘോഷ് (20) ഇഞ്ച പ്ലാക്കൽ വീട്ടിൽ മീനാക്ഷി (20) എന്നിവരുടെ . ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. ഇരുവരും തമ്മിൽ തർക്കം നിലനിന്നിരുന്നെന്നും പോലീസ് പറയുന്നു.

തർക്കത്തിനിടെ, യുവതി തൂങ്ങിമരിക്കുകയും യുവതിയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ യുവാവും തൂങ്ങുകയായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

ശിവഘോഷും മീനാക്ഷിയും തമ്മിൽ കുറച്ച് ദിവസമായി തർക്കമുണ്ടായിരുന്നു. സംഭവ ദിവസം, ശിവഘോഷിന്റെ അച്ഛനും അമ്മയും ജോലിയ്ക്കും സഹോദരി സ്കൂളിലും പോയിരിക്കുകയായിരുന്നു.

അന്നും ഇരുവരും തമ്മിൽ തർക്കമുണ്ടായി. പിന്നാലെ മീനാക്ഷി കിടപ്പുമുറിയിലേയ്ക്ക് പോയി വാതിലടച്ചു. തുടർന്ന് മുറിക്കുള്ളിലെ ശുചിമുറിയിലെ ജനലിൽ ഷാൾ കുരുക്കി ജീവനൊടുക്കുകയായിരുന്നു എന്നാണു പോലീസ് പറയുന്നത്.

തുടർന്ന് മുറിയുടെ വാതിൽ തകർത്ത് അകത്തുകടന്ന ശിവഘോഷ് കുരുക്കഴിച്ച് മീനാക്ഷിയെ രക്ഷിക്കാൻ ശ്രമിച്ചിരുന്നു.

എന്നാൽ മീനാക്ഷിക്ക് അനക്കമില്ലെന്ന് കണ്ടതോടെ തൊട്ടടുത്ത മുറിയിലെ ഫാനിൽ ഷാൾ കുരുക്കി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു

വെള്ളിയാഴ്‌ച ഉച്ചയ്ക്ക് ഒരു മണിയോടെ ശിവഘോഷിനെ കാണാനെത്തിയ സുഹൃത്ത് ആദർശാണ് യുവാവിനെ മുറിയിലെ ഫാനിൽ തുണി ഉപയോഗിച്ച് തൂങ്ങിയ നിലയിൽ ആദ്യം കാണുന്നത്.

ഉടൻ ആദർശ് തുണിമുറിച്ച് ശിവഘോഷിനെ താഴെയിറക്കി മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നീടാണ് തൊട്ടടുത്ത മുറിയിൽ മീനാക്ഷിയുടെ മൃതദേഹം കണ്ടെത്തിയത്.

ശിവ ഘോഷ് വാഴക്കുളത്തെ സ്വകാര്യ എൻജിനിയറിംഗ് കോളേജിലെ ഫുഡ് ടെക്‌നോളജി നാലാം വർഷ വിദ്യാർത്ഥിയാണ്. മീനാക്ഷി മൂവാറ്റുപുഴയിലെ സ്വകാര്യ കോളേജിലെ ടി.ടി.സി വിദ്യാർത്ഥിയും.

മരിച്ച വിഷ്ണുവും കുടുംബവും രണ്ട് വർഷമായി ഇവിടെ വാടകയ്ക്ക് താമസിക്കുകയാണ്. ഈ വീട്ടിൽ പലപ്പോഴും പെൺകുട്ടി സന്ദർശനം നടത്തിയിരുന്നതായാണ് വിവരം.

Summary:
Idukki: A 14-year-old girl was found dead at her home. The deceased has been identified as Roshni (14), daughter of Rajesh, residing at Alur Bhavan, Churakkulam, Vandippavayariar.



spot_imgspot_img
spot_imgspot_img

Latest news

ഇടിമുറിയിൽ സ്വകാര്യ ബസ് ഡ്രൈവറിന് ക്രൂരമർദ്ദനം

പൊലീസിന്റെ ഇടിമുറിയിൽ സ്വകാര്യ ബസ് ഡ്രൈവറിന് ക്രൂരമർദ്ദനം കിളിമാനൂർ: പൊലീസ് വാഹന ഡ്രൈവറുടെ...

ലാനിന: തുലാത്തിൽ കൂടുതൽ മഴ

ലാനിന: തുലാത്തിൽ കൂടുതൽ മഴ ലാനിന പ്രതിഭാസം സജീവമാകുന്നതോടെ രാജ്യത്ത് കാലാവസ്ഥാ വ്യതിയാനങ്ങൾ...

എറണാകുളം സിറ്റി ഹോസ്പിറ്റൽ ജപ്തി ചെയ്ത് ടാറ്റ ഗ്രൂപ്പ്

എറണാകുളം സിറ്റി ഹോസ്പിറ്റൽ ജപ്തി ചെയ്ത് ടാറ്റ ഗ്രൂപ്പ് എറണാകുളം എം ജി...

ഇടുക്കിയിൽ റിസോർട്ടിന്റെ സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെ ഇടിഞ്ഞുവീണു: രണ്ടുപേർക്ക് ദാരുണാന്ത്യം

ഇടുക്കിയിൽ റിസോർട്ടിന്റെ സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെ ഇടിഞ്ഞുവീണു: രണ്ടുപേർക്ക് ദാരുണാന്ത്യം ഇടുക്കി ചിത്തിരപുരത്ത്...

ശബരിമലയിലെ സ്വർണപീഠവും കാണാനില്ല

ശബരിമലയിലെ സ്വർണപീഠവും കാണാനില്ല ശബരിമലയിൽ സ്ഥാപിച്ചിട്ടുള്ള ദ്വാരപാലക ശിൽപങ്ങളോടൊപ്പം സമർപ്പിക്കപ്പെട്ട സ്വർണപീഠം എവിടെയെന്ന...

Other news

രൂപം കണ്ടാൽ പേടിക്കും

തിരുവനന്തപുരം: തലസ്ഥാനത്തെ വെഞ്ഞാറമൂട്, കാരേറ്റ് പ്രദേശങ്ങളിലെ ക്ഷേത്രങ്ങളിൽ മോഷണം വ്യാപകമാവുന്നു. വിരലടയാളം...

പമ്പാതീരത്ത് ആഗോള അയ്യപ്പസംഗമം ഇന്ന്

പമ്പാതീരത്ത് ആഗോള അയ്യപ്പസംഗമം ഇന്ന് ശബരിമല: തിരുവിതാംകൂര്‍ ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി...

സി ഐ ഉൾപ്പടെ 4 പൊലീസുകാർക്ക് സസ്പെൻഷൻ

സി ഐ ഉൾപ്പടെ 4 പൊലീസുകാർക്ക് സസ്പെൻഷൻ കൽപ്പറ്റ: കുഴൽപ്പണം തട്ടിയെടുക്കാൻ ശ്രമിച്ചതിന്...

കാൻസറിനോട് പടവെട്ടി മംമ്ത

കാൻസറിനോട് പടവെട്ടി മംമ്ത മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഏറെക്കാലമായി ഇടംനേടിയ നടിയാണ് മംമ്ത...

സംസ്ഥാനത്ത് ചിക്കൻപോക്സ് പടരുന്നു

സംസ്ഥാനത്ത് ചിക്കൻപോക്സ് പടരുന്നു കോഴിക്കോട്: മഴമാറി വെയിൽ വന്നതോടെ സംസ്ഥാനത്ത് ചിക്കൻപോക്സ് തലപൊക്കി...

കോടികളുടെ കടം; രക്ഷപ്പെടാൻ ‘മരണനാടകം’

കോടികളുടെ കടം; രക്ഷപ്പെടാൻ ‘മരണനാടകം’ ഭോപാൽ: മധ്യപ്രദേശിൽ നിന്നുള്ള ബിജെപി നേതാവ് മഹേഷ്...

Related Articles

Popular Categories

spot_imgspot_img